സിനിമ കരിയറിലെ ആദ്യ പാൻ ഇന്ത്യൻ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് സംവിധായകൻ വിജി തമ്പി. സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ പുതിയ ചിത്രത്തിന്‍റെ പോസ്റ്റർ അദ്ദേഹം പുറത്തുവിട്ടു. 'ജയ് ശ്രീറാം' എന്നാണ് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ കൂടിയായ വിജി തമ്പി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് (Viji Thampi announced first pan indian movie Jai Sri Ram).
ഫേസ്‌ബുക്കിലൂടെയാണ് ചിത്രത്തിന്‍റെ കോൺസെപ്‌റ്റ് പോസ്റ്റർ പുറത്തുവിട്ട് വിജി തമ്പി പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും സിനിമയ്‌ക്ക് ഉണ്ടാകണം എന്നും അദ്ദേഹം പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചു. തകർന്ന നിലയിലുള്ള ക്ഷേത്രവും കൊടിമരവുമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ഒരാൾ പിന്തിരിഞ്ഞ് നിൽക്കുന്നതും കാണാം.