കേരളം

kerala

ETV Bharat / entertainment

ആവേശത്തോടെ ആരാധകര്‍; ഗോട്ട് മോതിരമണിഞ്ഞ് വിജയ് - Vijay GOAT Ring Photo Viral - VIJAY GOAT RING PHOTO VIRAL

ഗോട്ട് മോതിരം വിരലിലണിഞ്ഞ് വിജയ്. അഞ്ച് മണിക്കൂറിനുള്ളില്‍ രണ്ട് മില്യണ്‍ പ്രേക്ഷകരാണ് ഈ ചിത്രം കണ്ടത്. വിജയ്‌യിക്ക് ഇന്‍സ്‌റ്റഗ്രാമില്‍ മാത്രം 12 മില്ല്യണ്‍ ഫോളോവേഴ്‌സ്.

VIJAY GOAT RING PHOTO VIRAL  THE GOAT CINEMA  വിജയ്  ദി ഗോട്ട് സിനിമ
VIJAY GOAT RING PHOTO VIRAL (ETV Bharat)

By ETV Bharat Entertainment Team

Published : Oct 4, 2024, 5:50 PM IST

'ദി ഗോട്ട്' സിനിമയുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് വിജയ്ക്ക് ഗോട്ട് എന്നെഴുതിയ സ്വര്‍ണ മോതിരം സമ്മാനിച്ച് ടി. ശിവ. അമ്മ ക്രിയേഷന്‍സ് നിര്‍മാണ കമ്പനിയുടെ ഉടമ കൂടിയായ ശിവ ഗോട്ട് സിനിമയില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. ഗോട്ട് മോതിരം അണിഞ്ഞുകൊണ്ടുള്ള ചിത്രം വിജയ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാവുകയും ചെയ്‌തു.

അഞ്ച് മണിക്കൂറില്‍ രണ്ട് മില്ല്യണ്‍ ലൈക്കുകളാണ് ഈ ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അറുപതിനായിരത്തോളം കമന്‍റുകളും ഇതിനോടകം ലഭിച്ചു. അക്കൗണ്ട് തുടങ്ങി അതിവേഗത്തിലാണ് താരം 10 മില്ല്യണ്‍ ഫോളോവേര്‍സിനെ ഉണ്ടാക്കിയത്.

ഇപ്പോള്‍ ഇന്‍സ്‌റ്റഗ്രാമില്‍ മാത്രം 12 മില്ല്യണ്‍ ആണ് വിജയ്‍യുടെ ഫോളോവേര്‍സ്. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് വിജയ് ഇന്‍സ്‌റ്റഗ്രാം തുടങ്ങുന്നത്. ലിയോ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയ്ക്കായിരുന്നു അത്.

അതേസമയം 380 കോടി ബഡ്‌ജറ്റിലാണ് ദി ഗോട്ട് നിര്‍മിച്ചത്. നിര്‍മിച്ച ഈ ചിത്രം 459 കോടി രൂപയാണ് ആഗോള തലത്തില്‍ നേടിയത്. ഇപ്പോള്‍ ഒടിടിയിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

തിയേറ്ററില്‍ ഒരു മാസം തികയ്‌ക്കും മുന്‍പാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം എത്തിയത്. വെങ്കിട്ട് പ്രഭു സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ വിജയ്‌ ഇരട്ട വേഷത്തിലാണ് എത്തുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇതേസമയം ചിത്രത്തിലെ സെന്‍സര്‍ ചെയ്‌ത രംഗങ്ങള്‍ ഒടിടിയില്‍ ഉണ്ടാകുമെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. എന്നാൽ തിയേറ്ററിൽ പ്രദർശിപ്പിച്ച അതേ പതിപ്പ് തന്നെയാണ് ഒടിടിയിലും എത്തിയിട്ടുള്ളത്. സെൻസർ ചെയ്‌ത രംഗങ്ങളുടെ വിഎഫ്എക്‌സ് ജോലികൾ പൂർത്തിയാകാതിനാലാണ് ഇതേ പതിപ്പ് ഒടിടിയിൽ റിലീസ് ചെയ്യുന്നതെന്നും ഭാവിയിൽ ഈ രംഗങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും സംവിധായകൻ ട്വിറ്ററിലൂടെ അറിയിച്ചു.

3 മണിക്കൂറും 20 മിനിറ്റും ആയിരുന്നു ഗോട്ടിന്‍റെ യഥാർത്ഥ സമയം. എന്നാല്‍ 18 മിനിറ്റിലധികം നീളുന്ന രംഗങ്ങൾ സെൻസർ ചെയ്‌തു. ഇതിന് ശേഷമാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഇത് മൂന്നു മണിക്കൂറും ഒരു മിനിറ്റുമാണ്. ഇതു തന്നെയാണ് ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുന്നത്.

അതേസമയം വിജയ്‌യുടെ അവസാന ചിത്രമാണ് ദളപതി 69 ന്‍റെ പൂജ് ഇന്ന് ( ഒക്ടോബര്‍ 4) ചെന്നൈയില്‍ വച്ച് നടന്നു. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക. എച്ച് വിനോദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ വി എന്‍ പ്രൊഡക്‌ഷന്‍സാണ്.

Also Read:വിജയ്‌യുടെ അവസാന ചിത്രം; 'ദളപതി 69' പൂജ ആഘോഷമാക്കി താരങ്ങള്‍- ചിത്രങ്ങള്‍

ABOUT THE AUTHOR

...view details