കേരളം

kerala

ETV Bharat / entertainment

'എല്ലാവരുടെയും സൂപ്പർ സ്‌റ്റാറിന് ജന്മദിനാശംസകൾ'; മഹേഷിന് പിറന്നാള്‍ സ്‌നേഹവുമായി രശ്‌മികയും ദേവരകൊണ്ടയും - Heartfelt Wishes for Mahesh Babu - HEARTFELT WISHES FOR MAHESH BABU

മഹേഷ് ബാബുവിന് ജന്മദിനാശംസകളുമായി വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും.

MAHESH BABU BIRTHDAY SPECIAL  HAPPIEST BIRTHDAY VIJAY DEVERAKONDA  RASHMIKA MANDANNA BIRTHDAY WISH  മഹേഷ് ബാബു ജന്മദിനം
Heartfelt Wishes for Mahesh Babu (ETV Bharat)

By ETV Bharat Kerala Team

Published : Aug 9, 2024, 7:44 PM IST

തെലുഗു സൂപ്പര്‍ താരം മഹേഷ് ബാബുവിന്‍റെ 49-ാമത് ജന്മദിനമാണ് ഇന്ന്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഒപ്പം തന്‍റെ പിറന്നാള്‍ ആഘോഷിക്കുകയാണ് മഹേഷ് ബാബു. ആരാധകരും പ്രിയ താരത്തിന്‍റെ ജന്മദിനം ആഘോഷിക്കുകയാണ്.

ഇപ്പോഴിതാ വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും മഹേഷ്‌ ബാബുവിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്. നടനോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിച്ച് ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളിൽ മനോഹരമായ പോസ്‌റ്റുകള്‍ പങ്കിട്ടിരിക്കുകയാണ്.

Heartfelt Wishes for Mahesh Babu (ETV Bharat)

പിറന്നാള്‍ ദിനത്തില്‍ മഹേഷ് ബാബുവിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ടുള്ളതായിരുന്നു രശ്‌മികയുടെ പോസ്‌റ്റ്. "എല്ലാവരുടെയും സൂപ്പർ സ്‌റ്റാറിന് ജന്മദിനാശംസകൾ. സാറിനോട് എല്ലായെപ്പോഴും സ്‌നേഹ ബഹുമാനവും ആശംസകളും." -ഇപ്രകാരമായിരുന്നു രശ്‌മികയുടെ പോസ്‌റ്റ്.

Heartfelt Wishes for Mahesh Babu (ETV Bharat)

അതേസമയം നിരവധി പ്രോജക്‌ടുകളാണ് താരത്തിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രശസ്‌ത സംവിധായകൻ എസ് എസ് രാജമൗലിയുമായി ആദ്യമായി സഹകരിക്കാൻ ഒരുങ്ങുകയാണ് മഹേഷ് ബാബു. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലിരിക്കുന്ന പ്രോജക്‌ടിന്‍റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. എസ്എസ്എംബി 29 എന്നാണ് സിനിമയ്‌ക്ക് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

നടന്‍ വിജയ് ദേവരകൊണ്ടയും ഗൗതം തിണ്ണനൂരിക്കൊപ്പമുള്ള തൻ്റെ പുതിയ സിനിമയുടെ തിരക്കിലാണിപ്പോള്‍. സിനിമയുട പോസ്‌റ്റർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. പോസ്‌റ്റര്‍ പുറത്തിറങ്ങിയതോടെ പ്രോജക്‌ടിനെ ചുറ്റിപറ്റിയുള്ള ആരാധകരുടെ ആകാംക്ഷയും വര്‍ധിച്ചിരുന്നു. രക്തത്തില്‍ കുളിച്ച് അലറി വിളിക്കുന്നതായിരുന്നു ഫസ്‌റ്റ് ലുക്ക് പോസ്റ്റർ. 2025 മാർച്ച് 28നാണ് ചിത്രം റിലീസിനെത്തുക.

രാഹുല്‍ സംകൃത്യാനുമായും വിജയ്‌ ദേവരകൊണ്ട ഒന്നിക്കുന്നുണ്ട്. സംവിധായകന്‍ രാഹുല്‍ സംകൃത്യാന്‍റെ 14ാമത് ചിത്രത്തിലാണ് താരം അഭിനയിക്കുക. ടാക്‌സിവാലയ്‌ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതേസമയം ശേഖര്‍ കമ്മുലയുടെ 'കുബേര' ആണ് രശ്‌മികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. ധനുഷ്, നാഗാർജുന അക്കിനേനി, ജിം സർഭ് എന്നിവരാണ് കുബേരയിലെ താരങ്ങള്‍. എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിക്കന്ദർ എന്ന സിനിമയിൽ സൽമാൻ ഖാനൊപ്പവും രശ്‌മിക മന്ദാന പ്രത്യക്ഷപ്പെടും.

Also Read:'നിന്നോടൊപ്പമുള്ള ജീവിതം ഒരു ബ്ലോക്ക്‌ബസ്‌റ്റര്‍ ആണ്'; മഹേഷ് ബാബുവിന് പിറന്നാള്‍ ആശംസകളുമായി ഭാര്യ നമ്രത - Mahesh Babu birthday wish from wife

ABOUT THE AUTHOR

...view details