പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പര്‍ സ്‌റ്റാര്‍ നായകനായ ടി.ജെ ജ്ഞാനവേല്‍ ചിത്രം 'വേട്ടയ്യന്‍'. മലയാളത്തിന്‍റെ പ്രിയ അഭിനേതാക്കളായ മഞ്ജുവാര്യരും ഫഹദ് ഫാസിലുമൊക്കെ ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്‍റെ ക്യാരക്‌ടര്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറങ്ങി. പാട്രിക് എന്നാണ് ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.
രജനികാന്തും അമിതാഭ് ബച്ചനും ഫഹദ് ഫാസിലും ഉള്‍പ്പെടുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലൊക്കേഷന്‍ വീഡിയോയും നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്തുവിട്ടിട്ടുണ്ട്. ഫഹദിന്‍റെ അഭിനയം കാണാന്‍ എത്തുന്ന രജനികാന്തിന്‍റെ ആകാംക്ഷയും വീഡിയോയില്‍ കാണാം.
വിക്രം, മാമന്നന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ഫഹദ് അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. മാമന്നിലെ ജാതിവെറിയനായ രത്നവേല്‍ എന്ന കഥാപാത്രവും വിക്രം സിനിമയിലെ അമറും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
റിതിക സിങ്, ദുഷാര വിജയന്‍, മഞ്ജുവാര്യര്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു. റാണ ദഗ്ഗുബട്ടിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.