കേരളം

kerala

ETV Bharat / entertainment

ഞെട്ടിച്ച് സേവ് ദ ഡേറ്റ്; നടി വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു - Vanitha save the date photos - VANITHA SAVE THE DATE PHOTOS

നടന്‍ വിജയകുമാറിന്‍റെ മൂത്ത മകളാണ് വനിത വിജയകുമാര്‍. വിജയ് നായകനായ 'ചന്ദ്രലേഖ' എന്ന സിനിമയിലൂടെയാണ് വനിത സിനിമ രംഗത്തേക്ക് എത്തുന്നത്. സേവ് ദ ഡേറ്റ് ചിത്രങ്ങള്‍ പങ്കുവച്ച് വനിത.

VANITHA VIJAYAKUMAR  SAVE THE DATE PHOTOS  നടി വനിത വിജയകുമാര്‍  വനിത വിജയകുമാര്‍ വിവാഹം
Vanitha Vijayakumar (ETV Bharat)

By ETV Bharat Entertainment Team

Published : Oct 1, 2024, 5:04 PM IST

നടി വനിത വിജയകുമാര്‍ നാലാമതും വിവാഹിതയാകുന്നു. നൃത്ത സംവിധായകനും നടനുമായ റോബേര്‍ട്ട് മാസ്‌റ്ററാണ് വരന്‍. ഒക്‌ടോബര്‍ അഞ്ചിനാണ് ഇരുവരുടെയും വിവാഹം.

വനിത തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ വിവാഹ വാര്‍ത്ത പങ്കുവച്ചത്. റോബേര്‍ട്ടിനൊപ്പമുള്ള സേവ് ദ ഡേറ്റ് ചിത്രവും നടി ഇന്‍സ്‌റ്റഗ്രാമിലൂടെ പങ്കുവച്ചു. അതേസമയം വിവാഹത്തിന്‍റെ മറ്റു കാര്യങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

വനിതയുടെ നാലാം വിവാഹമാണിതിത്. താരത്തിന്‍റെ നേരത്തെയുള്ള വിവാഹവും വിവാഹമോചനവുമെല്ലാം ഏറെ വിവാദങ്ങളായിരുന്നു. 2000 ത്തില്‍ നടന്‍ ആകാശിനെയാണ് വനിത ആദ്യം വിവാഹം ചെയ്‌തത്. ഇത് പിന്നീട് 2007 ല്‍ വ്യവസായിയായ ആനന്ദ ജയരാജിനെ വിവാഹം ചെയ്‌തു. ഈ വിവാഹവും പേര്‍പിരിഞ്ഞതോടെ 2020 ല്‍ ഫോട്ടോഗ്രാഫറായ പീറ്റര്‍ പോളിനെ വിവാഹം ചെയ്‌തു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍കുട്ടികളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്.

എന്നാല്‍ പീറ്ററുമായുള്ള വിവാഹം നിയമപരമായി വിവാഹ മോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്‌തതെന്ന് ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി. ഇതേ തുടര്‍ന്ന് മറ്റൊരു കുടുംബം തകര്‍ത്താണ് വനിത വിവാഹിതയായത് എന്ന ആരോപണത്തിന് പിന്നാലെ പല താരങ്ങളും വനിതയെ വിമര്‍ശിച്ചിരുന്നു.ആദ്യത്തെ രണ്ടു വിവാഹങ്ങളിലും വനിതയ്ക്ക് മൂന്നു മക്കളുണ്ട്. അതേസമയം കഴിഞ്ഞ മൂന്നു വര്‍ഷമായി വനിത തനിച്ചാണ് താമസം.

തമിഴ് നടന്‍ വിജയകുമാറിന്‍റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്‌യുടെ നായികയായി 'ചന്ദ്രലേഖ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഹിറ്റ്ലര്‍ ബ്രദേഴ്‌സ് എന്ന മലയാള ചിത്രത്തിലും വനിത വേഷമിട്ടു. 2019 ല്‍ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനലില്‍ സജീവമാണ് താരം.

Also Read:''ആ ഒന്‍പതുകാരിയെ ട്രോളരുത്''; ചിത്രങ്ങള്‍ പങ്കുവച്ച് പ്രിയങ്ക ചോപ്ര

ABOUT THE AUTHOR

...view details