കേരളം

kerala

ETV Bharat / entertainment

തിയേറ്ററില്‍ ആരവം തീര്‍ക്കാന്‍ വീണ്ടും 'വാഴ', രണ്ടാം ഭാഗം പ്രഖ്യാപിച്ചു; ചിത്രീകരണം ജനുവരിയില്‍ - VAAZHA 2 MOVIE ANNOUNCED

'വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ്' എന്ന ചിത്രത്തിന്‍റെ വന്‍ വിജയത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുങ്ങുന്നു.

VAAZHA MOVIE  VIPIN DAS SCRIPT WRITER  വാഴയുടെ രണ്ടാം ഭാഗം വരുന്നു  വാഴ 2 സിനിമ
'വാഴ- ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ്' പോസ്‌റ്റര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 9, 2024, 3:06 PM IST

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും തിയേറ്ററില്‍ ആരവം തീര്‍ത്ത സിനിമയാണ് വാഴ. യുവതലമുറയുടെ ആഘോഷങ്ങളും ആകുലതകളും പങ്കുവച്ച ഈ ചിത്രം നവാഗതനായ ആനന്ദ് മേനോനാണ് സംവിധാനം ചെയ്‌തത്. കെട്ടുറപ്പുള്ള സൗഹൃദത്തിന്‍റെ കഥ പറയുന്ന ഈ ചിത്രം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ പ്രേക്ഷകരെ ഒരിക്കല്‍ കൂടി കുടുകുടെ ചിരിപ്പിക്കാന്‍ എത്തുകയാണ് വാഴ ടീം.

'ജയ ജയ ജയഹേ', 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്നീ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്‍റെ തിരക്കഥയില്‍ ഒരുക്കിയ ചിത്രമാണ് 'വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബ്രദേഴ്‌സ്'. എറണാകുളം ഗോകുലം പാര്‍ക്കില്‍ വച്ച് നടന്ന വാഴയുടെ വിജയാഘോഷ വേദിയില്‍ വച്ചാണ് 'വാഴ ബയോപിക് ഓഫ് എ ബില്യണ്‍ ബ്രദേഴ്‌സ്' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിപിന്‍ദാസിന്‍റ തിരക്കഥയില്‍ സാവിന്‍ എസ് എ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ വാഴയുടെ ആദ്യഭാഗത്തില്‍ അഭിനയിച്ച ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയി, വിനായക് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡബ്ലുബിടി എസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്‌റ്റുഡിയോസ്, സിഗ്നേച്ചര്‍ സ്‌റ്റുഡിയോസ്, ഐക്കോണ്‍ സ്‌റ്റുഡിയോസ് എന്നീ ബാനറുകളില്‍ വിപിന്‍ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണന്‍, ഐക്കോണ്‍ സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

നര്‍മത്തിന് പ്രാധാന്യം നല്‍കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ മറ്റു താരങ്ങളും അഭിനയിക്കുന്നു.

2025 ജനുവരില്‍ ചിത്രീകരണം ആരംഭിച്ച് ഓണം റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തും.

അഖില്‍ ലൈലാസുരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളറര്‍ റിന്നി ദിവാകരന്‍, പി ആര്‍ ഒ എ എസ് ദിനേശ്.

Also Read:'എന്‍റെ മോളെ മറ്റാരേക്കാളും എനിക്കറിയാം'; നയന്‍താരയുടെ ഡോക്യുമെന്‍ററി ട്രെയിലര്‍ പുറത്ത്

ABOUT THE AUTHOR

...view details