ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത 'മാര്‍ക്കോ' ആഗോളതലത്തില്‍ തന്നെ തരംഗം സൃഷ്‌ടിച്ച് പായുകയാണ്. ചിത്രത്തിന്‍റെ റിലീസിന് മുന്‍പ് തന്നെ ഇന്ത്യയിലെ മോസ്‌റ്റ് വയലന്‍റ് സിനിമയായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചിരുന്നു. സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്‍റെ എ റേറ്റിംഗ് ലഭിച്ച ചിത്രമാണ് 'മാര്‍ക്കോ'.
2024 ഡിസംബർ 20 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തുടക്കം മുതല്‍ വന്‍ വരവേല്‍പ്പാണ് 'മാര്‍ക്കോ'യ്ക്ക് ലഭിച്ചത്. എന്നാല്‍ ബോക്‌സ് ഓഫീസില്‍ 100 കോടി രൂപ നേടിയെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ തന്നെ ചര്‍ച്ചാ വിഷയമായ 'മാര്‍ക്കോ'യുടെ ടിക്കറ്റ് വില്‍പ്പനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
ബുക്ക് മൈ ഷോയിലെ കണക്കുകളാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. 1,800.000 ടിക്കറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്. അതേസമയം ചിത്രം റിലീസായി 21 ദിവസത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍ ബോക്‌സ് ഓഫിസില്‍ 56 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്ത്യയുടെ ഗ്രോസ് കളക്ഷന്‍ 65.15 കോടി രൂപയാണ്. അതേസമയം മലയാളത്തില്‍ 40.34 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഹിന്ദിയില്‍ നിന്ന് മാത്രം 10.2 കോടി രൂപയും എട്ടു ദിവസം കൊണ്ട് തെലുഗുവില്‍ നിന്ന് 4.21 കോടി രൂപയും ആറു ദിവസത്തിനുള്ളില്‍ തമിഴില്‍ നിന്ന് 1.15 കോടി രൂപയുമാണ് നേടിയത്.
സിനിമയിലെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് കലൈ കിങ്സണ്‍ ആണ്. ഏഴോളം ഫൈറ്റ് സീനാണ് ഒരുക്കിയിട്ടുള്ളത്. മാർക്കോയിലെ ഏറ്റവും ബ്രൂട്ടലായ രംഗമെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്ന ഭാഗമാണ് ക്ലൈമാക്‌സ്.
എട്ടു ദിവസം കൊണ്ടാണ് ക്ലൈമാക്‌സ് പൂർണമായും ചിത്രീകരിച്ചത്. ഈ രംഗം ചിത്രീകരിക്കുന്നതിനായി അവസാന ദിവസം 24 മണിക്കൂര്‍ വളരെയധികം ഉണ്ണി മുകുന്ദന്‍ കഷ്‌ടപ്പെട്ടിരുന്നുവെന്നും കലൈ കിങ്സണ്‍ ഇ ടിവി ഭാരതിനോട്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
Also Read:കടുത്ത പനിയായിട്ടും എസ് ജാനകി ആ പാട്ടുപാടി, ദാസേട്ടന്‍ വില്ലനായോ? മുന്‍ കോപി അല്ല ദേവരാജന്‍ മാസ്‌റ്റര്‍- രവി മേനോൻ അഭിമുഖം