നടൻ ഉണ്ണി മുകുന്ദൻ അമ്മ ട്രഷറര്‍ സ്ഥാനം രാജിവച്ചു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ട്രഷറര്‍ സ്ഥാനം രാജിവച്ച വിവരം ഉണ്ണിമുകുന്ദൻ അറിയിച്ചത്. ട്രഷറര്‍ സ്ഥാനം രാജിവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു തുറന്ന കത്തും നടൻ പങ്കുവച്ചിട്ടുണ്ട്. വളരെയധികം ആലോചിച്ചതിന് ശേഷമാണ് ട്രഷറര്‍ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും അദ്ദേഹം കുറിച്ചു.
സിനിമാ മേഖലയില്‍ തിരക്കുള്ളതിനാല്‍ ട്രഷറര്‍ സ്ഥാനവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് പറഞ്ഞ ഉണ്ണിമുകുന്ദൻ, ഈ പദവി തനിക്ക് നല്‍കിയതിന് കത്തിലൂടെ നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു. ട്രഷറര്‍ സ്ഥാനം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞുവെന്നും പിന്തുണച്ച എല്ലാവര്‍ക്കും നന്ദി എന്നും മികച്ചൊരു അനുഭവമായിരുന്നുവെന്നും കത്തില്‍ വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമീപ മാസങ്ങളിൽ തന്‍റെ ജോലിയില്‍ വർധിച്ചുവന്ന തിരക്കുമൂലമാണ് സ്ഥാനം ഒഴിയുന്നത്. പ്രത്യേകിച്ച് മാർക്കോയുടെയും മറ്റ് സിനിമാ നിർമാണ പ്രവര്‍ത്തനങ്ങളുടെയും ഭാഗമായി കൂടുതല്‍ സമ്മര്‍ദം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് തന്‍റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. തന്‍റെ പ്രൊഫഷണൽ ജീവിതത്തിലെ സമ്മർദങ്ങൾക്കൊപ്പം ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാൻ സാധിക്കാത്തതു കൊണ്ടാണ് രാജിവയ്‌ക്കുന്നതെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
വിഷമത്തോടെയാണ് രാജി സമര്‍പ്പിക്കുന്നത്, ഒരു പുതിയ അംഗത്തെ നിയമിക്കുന്നത് വരെ സേവനത്തിൽ തുടരും, താൻ ട്രഷററായിരുന്ന കാലത്ത് ലഭിച്ച പിന്തുണയ്ക്ക് അങ്ങേയറ്റം നന്ദിയുള്ളവനാണ്, ഈ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് തന്‍റെ പുതിയ പിൻഗാമിക്ക് എല്ലാ വിജയവും നേരുന്നു. മനസിലാക്കിയതിനും തുടർന്നുള്ള പിന്തുണയ്ക്കും എല്ലാവർക്കും നന്ദിയെന്നും ഉണ്ണി മുകുന്ദൻ കത്തിലൂടെ പറയുന്നു.
Read Also:വരുന്നത് ഗംഭീര സിനിമ, മാര്‍ക്കോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കി ഉണ്ണി മുകുന്ദന്‍