കേരളം

kerala

ETV Bharat / entertainment

ചിരിപ്പിച്ചും കോരിത്തരിപ്പിച്ചും ടർബോ ജോസ് ; സക്‌സസ് ടീസർ പുറത്ത് - Turbo Movie Success Teaser - TURBO MOVIE SUCCESS TEASER

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖ്‌ സംവിധാനം ചെയ്‌ത മാസ് ആക്ഷൻ ചിത്രം, 'ടർബോ' യിലെ കോമഡി രംഗങ്ങൾ ഒരുമിച്ച് കോര്‍ത്തിണക്കിയ സക്‌സസ് ടീസർ പുറത്ത്

TURBO MOVIE  MAMMOOTTY  SUCCESS TEASER RELEASED  ടർബോ സക്‌സസ് ടീസർ പുറത്ത്
TURBO MOVIE SUCCESS TEASER (ETV Bharat)

By ETV Bharat Kerala Team

Published : May 28, 2024, 3:03 PM IST

എറണാകുളം : മെഗാസ്റ്റാർ മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ കോമഡി ചിത്രം 'ടർബോ' നാലുദിവസങ്ങൾ കൊണ്ട് 52 കോടി രൂപ ആഗോള കലക്ഷൻ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ സക്‌സസ് ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. മാസ് ആക്ഷൻ ചിത്രമായ 'ടർബോ' യിലെ കോമഡി രംഗങ്ങൾ ഒരുമിച്ച് ചേർത്താണ് സക്‌സസ് ടീസർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ആക്ഷൻ രംഗങ്ങളോടൊപ്പം എല്ലാ വിഭാഗം ഓഡിയൻസിനെയും ആകർഷിക്കുന്ന തരത്തിൽ പൊട്ടിച്ചിരിക്കാനുള്ള മുഹൂർത്തങ്ങൾ ചിത്രത്തിൽ ഉണ്ട്. മെയ് 23 ന് റിലീസ് ചെയ്‌ത 'ടർബോ' മമ്മൂട്ടി ചിത്രങ്ങളിൽ തന്നെ ഏറ്റവും വേഗമേറിയ കലക്ഷൻ നേടി മുന്നേറുകയാണ്. എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്‌തത്. ആദ്യ ദിവസം മുതൽ ചിത്രം റെക്കോർഡുകൾ തീർക്കുകയായിരുന്നു.

കേരളത്തിൽ നിന്ന് മാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കലക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം 224 എക്‌സ്‌ട്രാ ഷോകളും രണ്ടാം ദിനം 156 എക്‌സ്‌ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്‌സ്‌ട്രാ ഷോകളും നാലാം ദിനത്തിൽ 140 ലധികം എക്‌സ്‌ട്രാ ഷോകളുമാണ് ചാർട്ട് ചെയ്‌തിരുന്നത്.

ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തിയേറ്ററുകളിൽ തീ പടർത്തി. ടർബോ ജോസിന്‍റെ ക്വിന്‍റൽ ഇടി കണ്ട് കോരിത്തരിച്ചിരിക്കുകയാണ് പ്രേക്ഷകർ.

റെക്കോർഡ് നേട്ടമാണ് ഇതിലൂടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്. ബുക്കിങ്ങ് ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. മമ്മൂട്ടിയുടെ സിനിമ കരിയറിൽ തന്നെ ഏറ്റവും മികച്ച തുടക്കമാണ് ടർബോയിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

2 മണിക്കൂർ 32 മിനിട്ടാണ് ചിത്രത്തിന്‍റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്‍റേതാണ് തിരക്കഥ. ചിത്രത്തിന്‍റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുഗു നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേഴ്‌സാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ടർബോ.

ALSO READ:അതിജീവന കഥയുമായി 'മായമ്മ' വരുന്നു; റിലീസ് തീയതി പുറത്ത്

ABOUT THE AUTHOR

...view details