കേരളം

kerala

ETV Bharat / entertainment

ചിരഞ്ജീവിയുടെ ഫാന്‍റസി ചിത്രം 'വിശ്വംഭര'യിൽ നായികയായി തൃഷ - തൃഷ നായികയായി വിശ്വംഭര

'വിശ്വംഭര' സെറ്റിൽ തൃഷയ്‌ക്ക് ഗംഭീര സ്വീകരണം. ചിത്രം 2025 ജനുവരി 10ന് തിയേറ്ററുകളിൽ എത്തും

Trisha chiranjeevi Vishwambhara  fantasy film Vishwambhara release  chiranjeevi 156th film Vishwambhara  തൃഷ നായികയായി വിശ്വംഭര  ചിരഞ്ജീവി തൃഷ വിശ്വംഭര സിനിമ
Trisha Vishwambhara movie

By ETV Bharat Kerala Team

Published : Feb 6, 2024, 12:56 PM IST

തെലുഗുമെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'വിശ്വംഭര' (chiranjeevi's fantasy film Vishwambhara). 'ബിംബിസാര' എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയാർജിച്ച വസിഷ്‌ഠയാണ് ഈ സിനിമയുടെ സംവിധായകൻ. 'വിശ്വംഭര'യുടെ റിലീസിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

തെന്നിന്ത്യയുടെ പ്രിയ താരം തൃഷയാണ് 'വിശ്വംഭര'യിലെ നായിക (Trisha as the heroine in Vishwambhara).'വിശ്വംഭര' സെറ്റിൽ എത്തിയ തൃഷയ്‌ക്ക് ഗംഭീര സ്വീകരണമാണ് ചിരഞ്ജീവിയും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കിയത്. അടുത്തി‍ടെയാണ് ഹൈദരാബാദിലെ സെറ്റിൽ ചിരഞ്ജീവിയും ജോയിൻ ചെയ്‌തത്. സിനിമ ചിത്രീകരണത്തിനായി 13 കൂറ്റൻ സെറ്റുകൾ ഹൈദരാബാദിൽ ടീം ഒരുക്കിയിട്ടുണ്ട്.

സംവിധായകൻ വസിഷ്‌ഠ തന്നെയാണ് ഈ ഫാന്‍റസി അഡ്വഞ്ചർ ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. പ്രമുഖ പ്രൊഡക്ഷൻ ഹൗസായ യുവി ക്രിയേഷൻസിന്‍റെ ബാനറിൽ വിക്രം, വംശി, പ്രമോദ് എന്നിവർ ചേർന്നാണ് 'വിശ്വംഭര'യുടെ നിർമാണം. അടുത്ത വർഷം ജനുവരി 10 മുതൽ 'വിശ്വംഭര' തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.

ചിരഞ്ജീവിയുടെ ഇതുവരെയുള്ളവയിൽ വച്ച് ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ് 'വിശ്വംഭര'. വർഷങ്ങൾക്ക് ശേഷമാണ് ഒരു ഫാന്‍റസി ചിത്രത്തിൽ ചിരഞ്ജീവി വേഷമിടുന്നത് എന്നതും 'വിശ്വംഭര'യുടെ പ്രധാന ആകർഷണമാണ്. ചിരഞ്ജീവിയുടെ 'ജഗദേക വീരുഡു അതിലോക സുന്ദരി' (Jagadeka Veerudu Athiloka Sundari) പോലെ മറ്റൊരു ഫാന്‍റസി എന്‍റർടെയ്‌നർ തന്നെയാകും ഇതും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ചിരഞ്ജീവിയുടെ കരിയറിലെ 156-ാമത്തെ സിനിമ കൂടിയാണിത്.

അതേസമയം 2006 സെപ്‌റ്റംബർ 20ന് പുറത്തിറങ്ങിയ 'സ്റ്റാലിൻ' എന്ന ചിത്രത്തിലാണ് ഇതിന് മുൻപ് ചിരഞ്ജീവിയും തൃഷയും ഒരുമിച്ച് അഭിനയിച്ചത്. വർഷങ്ങൾക്ക് ശേഷമുള്ള ഇവരുടെ പുനഃസമാഗമം ആഘോഷമാക്കുകയാണ് ആരാധകർ. 'ബിംബിസാര' എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ വസിഷ്‌ഠയും ഇവർക്കൊപ്പം ചേരുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകുന്നു.

ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ഛോട്ടാ കെ നായിഡുവും ചിത്രസംയോജനം കോത്തഗിരി വെങ്കിടേശ്വര റാവുവും സന്തോഷ് കാമിറെഡിയും ചേർന്ന് നിർവഹിക്കുന്നു. ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവരുടെ വരികൾക്ക് എം എം കീരവാണിയാണ് സംഗീതം പകരുന്നത്.
സംഭാഷണം : സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ : എ എസ് പ്രകാശ്, വസ്‌ത്രാലങ്കാരം: സു്‌മിത കൊനിഡേല, തിരക്കഥ അസോസിയേറ്റ്‌സ് : ശ്രീനിവാസ് ഗവിറെഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, ലൈൻ പ്രൊഡ്യൂസർ : റാമിറെഡ്ഡി ശ്രീധർ റെഡി, പിആർഒ : ശബരി എന്നിവരാണ് 'വിശ്വംഭര' സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:'വിശ്വംഭര'യുടെ ഹൈദരാബാദിലെ സെറ്റിൽ ജോയിൻ ചെയ്‌ത് ചിരഞ്ജീവി; ചിത്രമെത്തുക 2025ൽ

ABOUT THE AUTHOR

...view details