കേരളം

kerala

ETV Bharat / entertainment

കിരീടം ഇനി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലിന് ; ടൊവിനോയുടെ 'നടികർ' പ്രൊമോ ഗാനമെത്തി - Nadikar Promo Song Kireedam - NADIKAR PROMO SONG KIREEDAM

പ്രശസ്‌ത റാപ്പർ എം സി കൂപ്പറാണ് 'കിരീടം' ആലപിച്ചിരിക്കുന്നത്

KIREEDAM BY MC COUPER  TOVINO THOMAS LAL JR NADIKAR MOVIE  NADIKAR RELEASE  ടൊവിനോ തോമസ് നടികർ സിനിമ
Nadikar

By ETV Bharat Kerala Team

Published : Apr 17, 2024, 7:54 PM IST

ഭ്രപാളിയിൽ നിറഞ്ഞുനിൽക്കുന്ന 'സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കലാ'യുള്ള ടൊവിനോയുടെ ഒരൊന്നൊന്നര വരവിന്‍റെ മുന്നറിയിപ്പുമായി 'നടികർ' പ്രൊമോ ഗാനം പുറത്ത്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'നടികറി'ലെ 'കിരീടം' എന്ന പ്രൊമോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. യക്‌സൻ ഗാരി പേരേരയും നേഹ എസ് നായരും ചേർന്ന് ഈണം നൽകിയിരിക്കുന്ന ഈ റാപ് ഗാനം ആലപിച്ചിരിക്കുന്നത് എം സി കൂപ്പറാണ്. ഗാനത്തിന്‍റെ വരികളും എം സി കൂപ്പറിന്‍റേത് തന്നെ.

ചലച്ചിത്ര താരം ഡേവിഡ് പടിക്കലായി ടൊവിനോ വേഷമിടുന്ന ഈ ചിത്രത്തിൽ ഭാവനയാണ് നായിക. വിവിധ ഗെറ്റപ്പുകളിലാണ് ടൊവിനോ ഈ ചിത്രത്തിലെത്തുന്നത്. ഈ സിനിമയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. ബാല എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തുക. ടൊവിനോയും സൗബിനും ആദ്യമായി സ്‌ക്രീൻ പങ്കിടുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'നടികറി'ന്. മെയ് മൂന്നിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്താനുള്ള ഒരുക്കത്തിലാണ് ഈ ചിത്രം.

പൃഥ്വിരാജ് - സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് 'നടികർ'. അലന്‍ ആന്‍റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്‌പീഡാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒപ്പം 'പുഷ്‌പ - ദി റൈസ് പാര്‍ട്ട് 1' ഉള്‍പ്പടെ ഒട്ടേറെ വമ്പൻ ചിത്രങ്ങൾ നിര്‍മിച്ച മൈത്രി മുവി മെക്കേഴ്‌സിന്‍റെ നവീൻ യർനേനിയും വൈ രവി ശങ്കറും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

ധ്യാൻ ശ്രീനിവാസനും ശ്രദ്ധേയ വേഷത്തിലുള്ള 'നടികറി'ൽ അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‌ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്‌മിനു സിജോ, കൃഷ്‌ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവിക ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും വേഷമിടുന്നു.

സുവിന്‍ എസ് സോമശേഖരൻ തിരക്കഥ ഒരുക്കുന്ന ഈ സിനിമയ്‌ക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ആല്‍ബിയാണ്. രതീഷ് രാജ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രശാന്ത് മാധവ് പ്രൊഡക്ഷൻ ഡിസൈനറായ ചിത്രത്തിന്‍റെ പി ആർ ഒ ശബരിയാണ്.

ALSO READ:'പെരുമാനി' ഗ്രാമത്തിന്‍റെ പെരുമകളുമായി അവർ വരുന്നു ; മോഷൻ പോസ്റ്റർ പുറത്ത്

ABOUT THE AUTHOR

...view details