കേരളം

kerala

ETV Bharat / entertainment

'പേര് പരാതിയില്‍ ഉണ്ട്, ഇപ്പോൾ പുറത്തുവിടുന്നില്ല'; നടി പ്രതികരിച്ചു - Actress not reveal accused names - ACTRESS NOT REVEAL ACCUSED NAMES

ഇത് തന്‍റെ മാത്രം വിഷയമല്ലെന്നും പൊതുവായ സാമൂഹിക വിഷയമാണെന്നും നടി പ്രതികരിച്ചു. താനല്ലെങ്കിൽ മറ്റൊരാൾ ഇത്തരം തെമ്മാടിത്തരത്തിനെതിരെ എന്നും ശബ്‌ദിച്ച് കൊണ്ടിരിക്കുമെന്നും നടി പ്രതികരിച്ചു.

ACTOR ASSAULT CASE  ACTRESS SEXUAL ALLEGATIONS  അക്രമത്തിനിരയായ നടി  ACTRESS REACTED TO SEXUAL ASSAULT
Actress responded (ETV Bharat)

By ETV Bharat Entertainment Team

Published : Aug 28, 2024, 2:13 PM IST

Updated : Aug 28, 2024, 3:20 PM IST

ACTRESS NOT REVEAL ACCUSED NAMES (ETV Bharat)

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവരുടെ പേര് അന്വേഷണ കമ്മീഷന് മുൻപാകെ പറഞ്ഞിട്ടുണ്ടെന്നും മാധ്യമങ്ങൾക്ക് മുൻപിൽ പേര് പറയാൻ ആഗ്രഹിക്കുന്നില്ലെന്നും തിരുവനന്തപുരത്ത്‌ നടി പ്രതികരിച്ചു. ഇക്കാര്യത്തിൽ വീട്ടിൽ നിന്നും സമ്മർദ്ദമുണ്ടെന്നും പറയേണ്ടി വന്നാൽ പറയുമെന്നും നടി കൂട്ടിച്ചേര്‍ത്തു

ഇതെന്‍റെ മാത്രം വിഷയമല്ല. പൊതുവായ സാമൂഹിക വിഷയമാണ്. കാശ് വാങ്ങി ആരോപണത്തിൽ നിന്ന് പിന്‍മാറിയെന്ന് വാർത്തകൾ വരുന്നു. 12 വർഷമായി തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ആളാണ് ഞാൻ. അർഹത ഇല്ലാത്ത ഒരു രൂപ പോലും ആരിൽ നിന്നും സ്വീകരിക്കില്ല. എന്‍റെ മാനത്തിന് വില പറയുന്ന ഒരു കാര്യത്തിന്, ഒരിക്കലും ഒന്നും സ്വീകരിക്കില്ല.

ഞാനല്ലെങ്കിൽ മറ്റൊരാൾ ഇത്തരം തെമ്മാടിത്തരത്തിനെതിരെ എന്നും ശബ്‌ദിച്ച് കൊണ്ടിരിക്കും. മൂന്ന് പേരുടെ പേരുകൾ ഉൾപ്പെടുത്തി പരാതി നൽകിയിട്ടുണ്ട്. ഒരാൾ മരണപ്പെട്ട ഹാസ്യ നടനാണ്. വേറൊരു സംവിധായകൻ പെൺകുട്ടികളെ ഉപയോഗിക്കാൻ ശ്രമിച്ചുവെന്ന് മനസിലായപ്പോൾ, ആ സംവിധായകനോടും പെൺകുട്ടികളോടും ഇത് ശരിയല്ലെന്ന് പറഞ്ഞു. ഇതിന്‍റെ പേരിൽ 16 ദിവസത്തെ ഷൂട്ട് 10 ദിവസമാക്കി കുറയ്ക്കുകയും നിരവധി തവണ ശത്രുത മനോഭാവത്തോടെ റീ ഷൂട്ട് ചെയ്യിക്കുകയും ചെയ്‌തു.

കഴിഞ്ഞ ദിവസമായിരുന്നു, പ്രമുഖ നടൻ തന്നെ ലൈംഗികമായി ആക്രമിച്ചതായി നടി വെളിപ്പെടുത്തിയത്. 2013ൽ തൊടുപുഴയിൽ ജൂനിയർ ആർടിസ്‌റ്റായി എത്തിയപ്പോഴായിരുന്നു സംഭവം. എന്നാൽ പണം വാങ്ങി ഇതു പിൻവലിച്ചെന്ന് സമൂഹ മാധ്യമങ്ങളിൽ ചർച്ച ഉയർന്നിരുന്നു. പിന്നാലെയാണ് സംഭവത്തിൽ പരാതി ഉന്നയിച്ചതായും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയതായും നടി പറഞ്ഞത്. ഐശ്വര്യ ഡോങ്കറെയും പൂങ്കുഴലി മാഡവും പ്രൊട്ടക്ഷൻ ആവശ്യമുണ്ടെങ്കിൽ പറയണമെന്ന് പറഞ്ഞതായും നടി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Also Read: മുകേഷ്, ജയസൂര്യ ഉള്‍പ്പെടെ 7 പേര്‍ക്കെതിരെയുള്ള ലൈംഗികാരോപണം; നടിയുടെ മൊഴി രേഖപ്പെടുത്തി - Actress statement recorded

Last Updated : Aug 28, 2024, 3:20 PM IST

ABOUT THE AUTHOR

...view details