കാളിദാസിന്‍റെയും താരിണിയുടെയും വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ് ജയറാമും കുടുംബവും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ മരുമകള്‍ താരിണിയെ വീട്ടിലേക്ക് സ്വീകരിക്കുന്ന മനോഹര നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ജയറാം. 'വീട്ടിലേക്ക് സ്വാഗതം താരൂ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വിവാഹത്തിന് ശേഷം കാളിദാസും താരിണിയുമടക്കം മറ്റു ബന്ധുക്കളും അന്നു തന്നെ ചെന്നൈയിലേക്ക് തിരിച്ചിരുന്നു. സെറ്റ് മുണ്ടുടുത്ത് സുന്ദരിയായാണ് താരിണി കാളിദാസിനോടൊപ്പം വീട്ടിലേക്ക് എത്തിയത്. വലുതുകാല്‍ വച്ച് നിലവിളക്ക് പിടിച്ച് വീട്ടിലേക്ക് കയറുന്നത് വീഡിയോയില്‍ കാണാം. പാര്‍വതി ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നതും കാണാം. ഒപ്പം ജയറാമും മാളവികയും ഭര്‍ത്താവ് നവ്നീതുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കഴിഞ്ഞ വെള്ളിയാഴ്‌ച ചെന്നൈയില്‍ നടന്ന പ്രീ വെഡ്‌ഡിങ് ആഘോഷങ്ങളോടെയാണ് വിവാഹത്തിന് തുടക്കമായത്. ഡിസംബര്‍ എട്ടിനാണ് താരിണിയും കാളിദാസും വിവാഹിതരായത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് കാളിദാസ് താരിണിയെ ജീവിതസഖിയായി സ്വീകരിച്ചത്. തിങ്കളാഴ്‌ച മെഹന്ദി ആഘോഷവും നടന്നിരുന്നു.