സിഎൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം ചേർന്ന് നിർമിച്ച്, അജു വർഗീസ്, ജോണി ആൻ്റണി, അനന്യ, മഞ്ജു പിള്ള എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന 'സ്വർഗം' എന്ന ചിത്രത്തിൻ്റെ രണ്ടാമത്തെ പോസ്റ്റർ റിലീസായി.
'ഒരു സെക്കൻ്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിന് ശേഷം റെജിസ് ആൻ്റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകൻ റെജിസ് ആൻ്റണിയും റോസ് റെജിസും ചേർന്ന് തിരക്കഥ, സംഭാഷണമെഴുതിയ ഈ ചിത്രത്തിൻ്റെ കഥ ലിസി കെ ഫെർണാണ്ടസിൻ്റേതാണ്.
സിജോയ് വർഗീസ്, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, അഭിറാം രാധാകൃഷ്‌ണൻ, രഞ്ജി കങ്കോൽ, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, കുടശനാട് കനകം ('ജയ ജയ ഹേ' ഫെയിം), തുഷാര പിള്ള, മേരി ചേച്ചി (ആക്ഷൻ ഹീറോ ബിജു ഫെയിം), മഞ്ചാടി ജോബി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താൻ, റിതിക റോസ് റെജിസ്, റിയോ ഡോൺ മാക്‌സ്, സിൻഡ്രല്ല ഡോൺ മാക്‌സ് എന്നിവരും അഭിനയിക്കുന്നു.
ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ മധ്യതിരുവതാംകൂറിലെ ക്രൈസ്‌തവ പശ്ചാത്തലത്തിൽ, അയൽവാസികളായ രണ്ട് കുടുംബങ്ങളുടെ ജീവിത സാഹചര്യത്തിൽ തിരിച്ചറിയുന്ന യാഥാർഥ്യങ്ങളാണ് ദൃശ്യവത്‌കരിക്കുന്നത്. ബി കെ ഹരിനാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി എന്നിവർ എഴുതിയ വരികൾക്ക് ബിജിബാൽ, ജിൻ്റോ ജോൺ, ലിസി കെ ഫെർണാണ്ടസ് തുടങ്ങിയവർ സംഗീതം പകരുന്നു.