കേരളം

kerala

ETV Bharat / entertainment

തുണിക്കടയില്‍ ജോലിക്ക് പോയി, അമ്മയുടെ കടം വീട്ടാനായി സിനിമയിലേക്ക്; നടനായതിനെ കുറിച്ച് സൂര്യ

750 രൂപയായിരുന്നു തന്‍റെ ആദ്യ ശമ്പളം. അമ്മ കടങ്ങളെ കുറിച്ച് പറഞ്ഞപ്പോള്‍ ഞെട്ടലാണ് ഉണ്ടായത്.

SURIYA REVEALS TO JOINING CINEMA  SURIYA KANGUVA CINEMA  സിനിമ ജീവിതത്തെ കുറിച്ച് സൂര്യ  കങ്കുവ സിനിമ സൂര്യ
സൂര്യ (ETV Bharat)

By ETV Bharat Entertainment Team

Published : 5 hours ago

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യന്‍ നായകനായ സൂര്യ. ഇപ്പോഴിതാ താന്‍ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയത് എന്നതിനെ കുറിച്ച് പറയുകയാണ് സൂര്യ. അച്ഛന്‍ സിനിമയിലെ അറിയപ്പെടുന്ന നടന്‍ (ശിവ കുമാര്‍) ആയിരുന്നുവെങ്കിലും താന്‍ സിനിമയില്‍ വരാന്‍ ചെറുപ്പത്തിലൊന്നും ആഗ്രഹിച്ചിരുന്നില്ലെന്ന് പറയുകയാണ് താരം. സ്വന്തമായി ഒരു ഗാര്‍മന്‍റ് ഫാക്‌ടറി സ്വപ്‌നം കണ്ട ശരവണന്‍ ശിവകുമാര്‍ എങ്ങനെ സൂര്യയായി മാറിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 'കങ്കുവ'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

സൂര്യയുടെ വാക്കുകള്‍

"ഞാന്‍ ഗാര്‍മെന്‍റ് ഇന്‍ഡസ്‌ട്രിയില്‍ ജോലി ചെയ്‌തു.ആദ്യത്തെ 15 ദിവസം ഒരു ട്രെയിനി ആയിരുന്നു. ആ പതിനഞ്ച് ദിവസത്തെ എന്‍റെ ശമ്പളം 750 രൂപയായിരുന്നു. ആദ്യത്തെ ആറുമാസം ഒരു നടന്‍റെ മകനാണെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഒരു നടന്‍റെ മകനാണെന്ന യാതൊരു സൂചനയും ഞാന്‍ നല്‍കിയിരുന്നില്ല. ട്രെയിനിങ് കഴിഞ്ഞപ്പോള്‍ അന്ന് 1200 രൂപയായിരുന്നു എന്‍റെ മാസ ശമ്പളം. മൂന്ന് വര്‍ഷത്തോളം ജോലി ചെയ്‌തു. അപ്പോഴേക്കും എന്‍റെ ശമ്പളം 8000 രൂപയായി.

വീട്ടില്‍ ചെറിയ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നു. ഒരു ദിവസം ഭക്ഷണം കഴിക്കാനിരുന്നപ്പോഴാണ് അമ്മ ആ കാര്യത്തെ കുറിച്ച് പറയുന്നത്. ഞാന്‍ 25,000 രൂപ കടം വാങ്ങി. നിന്‍റെ അച്ഛന് അതറിയില്ല എന്ന് അമ്മ പറഞ്ഞു. അമ്മ എന്തിനാണ് കടം വാങ്ങിയത്., അച്ഛന്‍റെയും അമ്മയുടെയും സമ്പാദ്യം എവിടെയാണെന്ന് ഞാന്‍ ചോദിച്ചു. അച്ഛന്‍ ഒരു നടനാണല്ലോ, അദ്ദേഹത്തിന്‍റെ ബാങ്ക് ബാലന്‍സ് കോടികള്‍ കാണുമെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അതായിരുന്നില്ല സാഹചര്യം.

അച്ഛന്‍ ഒരിക്കലും ശമ്പളം ചോദിച്ച് വാങ്ങിയിരുന്നില്ല നിര്‍മാതാക്കള്‍ നല്‍കുന്നത് വരെ കാത്തിരിക്കും. അച്ഛന്‍ അധിക സിനിമകളോ പ്രൊജക്‌ടുകളോ ചെയ്യാത്ത സമയത്താണ് അമ്മ ഇക്കാര്യങ്ങളെ കുറിച്ച് എന്നോട് പറഞ്ഞത്. ഞങ്ങളുടെ ബാങ്ക് ബാലന്‍സ് ഒരിക്കലും ഒരുലക്ഷത്തിലായിട്ടില്ലെന്ന് അമ്മ എന്നോടു പറഞ്ഞു. കടം വീട്ടാന്‍ ബുദ്ധിമുട്ടുന്നത് കണ്ടത് അത് എന്നെ വല്ലാതെ മാനസികമായി ബാധിച്ചു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

സ്വന്തമായി ഒരുഫാക്‌ടറി തുടങ്ങണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ഒരു കോടി രൂപയെങ്കിലും അച്ഛന്‍ എനിക്ക് തരുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. പക്ഷേ അമ്മ ഇക്കാര്യങ്ങള്‍ എന്നോട് പറഞ്ഞപ്പോള്‍ വലിയ ഞെട്ടലാണ്ടാക്കിയത്. അച്ഛന്‍ നടന്‍ ആയതിനാല്‍ തന്നെ അഭിനയിക്കാന്‍ എനിക്ക് ഒരുപാട് ഓഫറുകള്‍ ലഭിച്ചിരുന്നു. പക്ഷേ ഞാന്‍ ഒരിക്കലും സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നതിന് അഞ്ചുദിവസം മുന്‍പ് വരെ ഞാന്‍ ഒരു നടനാകുമെന്ന വിശ്വാസം എനിക്ക് എന്നില്‍ തന്നെയുണ്ടായിരുന്നില്ല.

അമ്മയുടെ കടം വീട്ടാനാണ് ഞാന്‍ സിനിമ തിരഞ്ഞെടുത്തത്. അങ്ങനെയാണ് ഞാന്‍ സൂര്യയായത്. എന്‍റെ ആദ്യ ഷോട്ട് എടുക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ സെറ്റിലുണ്ടായിരുന്നു. അവര്‍ക്ക് ഞാന്‍ ആരാണെന്ന് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എന്നിട്ടും എന്‍റെ ഷോട്ടിന് ശേഷം അവര്‍ കയ്യടിക്കുന്നത് ഞാന്‍ കേട്ടു. അന്നു മുതല്‍ എനിക്ക് അവരുടെ സ്‌നേഹം ലഭിക്കാന്‍ തുടങ്ങി. ആ സ്‌നേഹത്തിന് ഇപ്പോഴും മാറ്റമില്ല. അതുകൊണ്ട് അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്. ഇപ്പോള്‍ 49ാം വയസിലും ഞാന്‍ സിക്‌സ് പാക്ക് ആവശ്യപ്പെടുന്ന ഒരു സിനിമ ചെയ്‌തിട്ടുണ്ട്". സൂര്യ പറഞ്ഞു.

Also Read:ശരീരം കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകരെ തൃപ്‌തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല; സായി പല്ലവി

ABOUT THE AUTHOR

...view details