കേരളം

kerala

ETV Bharat / entertainment

ഒരു എക്‌സ്‌ട്രാ ഡീസന്‍റ് സൈക്കോ... ലോകത്ത് ഒരു മകനും ഇതുപോലെ സ്‌നേഹിക്കില്ല

ഒരു എക്‌സ്‌ട്രാ ഡീസന്‍റ് കുടുംബത്തിലെ ഒരു എക്‌സ്‌ട്രാ ഡീസന്‍റ്‌ സൈക്കോ. സ്വന്തം കുടുംബത്തെ ആരും സ്‌നേഹിക്കാത്ത വിധം സ്‌നേഹിക്കാന്‍ ഒരുങ്ങി സൈക്കോ ബിനു. ബിനുവിന്‍റെ സൈക്കോയിസം ഡോക്‌ടര്‍ തടയുമോ? അതോ അതിരുകടക്കുമോ?

ED  ED TRAILER  എക്‌സ്‌ട്രാ ഡീസന്‍റ് ട്രെയിലര്‍  സുരാജ് വെഞ്ഞാറമൂട്
Extra Decent trailer (ETV Bharat)

By ETV Bharat Entertainment Team

Published : Dec 3, 2024, 10:36 AM IST

എക്‌സ്‌ട്രാ ഡീസന്‍റായി സുരാജ് വെഞ്ഞാറമൂട്. വേഷപ്പകർച്ച കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് താരം. സുരാജ് വെഞ്ഞാറമൂട് വേറിട്ട ലുക്കിലെത്തുന്ന ഡാർക്ക് ഹ്യൂമർ ചിത്രമാണ് 'എക്‌സ്‌ട്രാ ഡീസന്‍റ്' (ഇഡി). സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് സുരാജ് പ്രത്യക്ഷപ്പെടുന്നത്. ബിനു എന്ന ഒരു സൈക്കോ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരാജ് അവതരിപ്പിക്കുന്നത്. ബിനുവിന്‍റെ സൈക്കോയിസവും കുടുംബം നേരിടുന്ന പ്രതിസന്ധികളുമാണ് ചിത്രപശ്ചാത്തലം എന്നാണ് പുറത്തിറങ്ങിയ ട്രെയിലര്‍ നല്‍കുന്ന സൂചന.

സുരാജ് വെഞ്ഞാറമൂട്, 'പ്രേമലു' ഫെയിം ശ്യാം മോഹന്‍, ഗ്രേസ്‌ ആന്‍റണി എന്നിവരുടെ ഫൺ കോമ്പോയാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. ഇവരെ കൂടാതെ സുധീർ കരമന, ദിൽന പ്രശാന്ത്, വിനയപ്രസാദ്‌, റാഫി, അലക്‌സാണ്ടർ, ഷാജു ശ്രീധർ, വിനീത് തട്ടിൽ, സജിൻ ചെറുകയിൽ, എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹ അഭിനേതാക്കളും മികച്ച പ്രകടനമാണ് 'ഇഡി'യില്‍ കാഴ്‌ച്ചവയ്‌ക്കുന്നത്.

ആഷിഫ് കക്കോടിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ലിസ്‌റ്റിൻ സ്‌റ്റീഫിന്‍റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്‍റെ വിലാസിനി സിനിമാസും ചേർന്നാണ് സിനിമയുടെ നിര്‍മ്മാണം. ഡിസംബര്‍ 20ന് ചിത്രം തിയേറ്ററുകളിലെത്തും.

ഷാരോൺ ശ്രീനിവാസ് ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു എന്നിവരുടെ ഗാനരചനയില്‍ അങ്കിത് മേനോൻ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റോണക്‌സ്‌ സേവിയർ മേക്കപ്പും സമീറാ സനീഷ് വസ്ത്രാലങ്കാരം ഒരുക്കുന്നു.

ആർട്ട് - അരവിന്ദ് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ് - സുഹൈൽ എം, കോ പ്രൊഡ്യൂസർ - ജസ്‌റ്റിൻ സ്‌റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ - സന്തോഷ് കൃഷ്‌ണൻ, സൗണ്ട് ഡിസൈൻ - വിക്കി, ഫൈനൽ മിക്‌സ്‌ - എം. രാജകൃഷ്‌ണൻ, കാസ്‌റ്റിംഗ് ഡയറക്‌ടർ - നവാസ് ഒമർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ പി തോമസ്, ഉണ്ണി രവി, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, അഡ്‌മിനിസ്ട്രേഷൻ ആന്‍ഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോധരൻ, സ്‌റ്റിൽസ് - സെറീൻ ബാബു, ടൈറ്റിൽ ആന്‍ഡ് പോസ്‌റ്റേഴ്‌സ് - യെല്ലോ ടൂത്ത്‌സ്‌, ഡിസ്ട്രിബൂഷൻ - മാജിക് ഫ്രെയിംസ് റിലീസ്, മാർക്കറ്റിംഗ് - സൗത്ത് ഫ്രെയിംസ് എന്‍റര്‍ടെയിന്‍മെന്‍റ്‌, അഡ്വെർടൈസ്‌മെന്‍റ്‌ - ബ്രിങ്‌ഫോര്‍ത്ത്, ഡിജിറ്റൽ പിആർ - ആഷിഫ് അലി, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: പൊട്ടിച്ചിരിപ്പിച്ച് സുരാജും സംഘവും, അടി ഇടി പൊടി പൂരമായി മുറ

ABOUT THE AUTHOR

...view details