ബോളിവുഡ് താരം സണ്ണി ലിയോണി പതിമൂന്ന് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതയായി മാലിദ്വീപില്‍ വച്ചായിരുന്നു വിവാഹം. ഭര്‍ത്താവ് ഡാനിയല്‍ വെബറെ തന്നെയാണ് വീണ്ടും വിവാഹം ചെയ്‌തത്. മക്കളായ നിഷ, ആഷര്‍ സിങ് വെബര്‍, നോഹാ സിങ് വെബര്‍ എന്നിവരും ചടങ്ങിന് സാക്ഷികളായി. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്.
"ദൈവത്തിന്‍റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വച്ചായിരുന്നു ഞങ്ങളുടെ ആദ്യ വിവാഹം.ഇത്തവണ ഞങ്ങള്‍ അഞ്ചുപേര്‍ മാത്രം. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് സ്‌നേഹവും സമയവും. എന്നും നിങ്ങള്‍ എന്‍റെ ജീവിതത്തിലെ പ്രണയമായി നിലനില്‍ക്കും". സണ്ണിലിയോണി വിവാഹത്തിന്‍റെ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ഒക്‌ടോബര്‍ 31 നാണ് ചടങ്ങുകള്‍ നടന്നത്. വിവാഹ മോതിരം നല്‍കി സണ്ണിലിയോണിന് ഡാനിയേല്‍ സര്‍പ്രൈസ് ഒരുക്കി. വെള്ള നിറത്തിലുള്ള കസ്‌റ്റം- മെയ്‌ഡ് ഗൗണ്‍ അണിഞ്ഞാണ് ചടങ്ങിനായി സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.