കേരളം

kerala

ETV Bharat / entertainment

മാളികപ്പുറം ടീമിന്‍റെ ഹൊറര്‍ ത്രില്ലര്‍; 'സുമതി വളവി'ന്‍റെ പൂജ ചോറ്റാനിക്കരയിൽ നടന്നു - Sumathi Valavu Movie Pooja - SUMATHI VALAVU MOVIE POOJA

മാളികപ്പുറം കൂട്ടുക്കെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം സുമതി വളവിന്‍റെ പൂജ ചടങ്ങുകള്‍ നടന്നു. ചോറ്റാനിക്കരയിലെ ചടങ്ങില്‍ പങ്കെടുത്ത് താരങ്ങളും അണിയറ പ്രവര്‍ത്തകരും. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് മേജർ രവി. ഫസ്റ്റ് ക്ലാപ് നൽകി ഹരിശ്രീ അശോകന്‍.

സുമതി വളവ് പൂജ ചടങ്ങ്  പുതിയ മലയാള സിനിമ സുമതി വളവ്  SUMATHI VALAVU MOVIE POOJA  NEW HORROR MOVIE SUMATHI VALAVU
Sumathi Valavu Movie Pooja (ETV Bharat)

By ETV Bharat Kerala Team

Published : Aug 17, 2024, 4:47 PM IST

ബോക്‌സോഫീസ് റെക്കോര്‍ഡ് വിജയം നേടിയ മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം അതെ അണിയറ പ്രവര്‍ത്തകർ വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് സുമതി വളവ്. ചിത്രത്തിന്‍റെ പൂജ ചടങ്ങുകൾ ചോറ്റാനിക്കര ക്ഷേത്ര സന്നിധിയിൽ നടന്നു. അഭിലാഷ് പിള്ളയുടെ തിരക്കഥയിൽ വിഷ്‌ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന സുമതി വളവിന്‍റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് മേജർ രവിയും ഫസ്റ്റ് ക്ലാപ് നൽകിയത് ഹരിശ്രീ അശോകനുമായിരുന്നു.

ഫസ്റ്റ് ക്ലാപ് നൽകി ഹരിശ്രീ അശോകന്‍ (ETV Bharat)

മുരളി കുന്നുംപുറത്തിന്‍റെ മാതാവ് കെ.വി ഓമന, അർജുൻ അശോകൻ, രഞ്ജിൻ രാജ്, അരുൺ ഗോപി, എം.ആർ രാജാകൃഷ്‌ണൻ, ലക്ഷ്‌മിക്കുട്ടിയമ്മ, ശോഭ വിജയൻ, സലാം ബാപ്പു, മാർത്താണ്ഡൻ, അജയ് വാസുദേവ്, കെ.പി ചന്ദ്രൻ എന്നിവർ ഭദ്രദീപത്തിന് തിരി തെളിയിച്ചു. വാട്ടർമാൻ ഫിലിംസിന്‍റെ ബാനറിൽ മുരളി കുന്നുംപുറത്താണ് സുമതി വളവിന്‍റെ നിർമ്മാണം. മാളികപ്പുറത്തിലൂടെ നാഷണൽ അവാർഡ് നേടിയ ശ്രീപഥ് യാനെ പൂജ ചടങ്ങിൽ ആദരിക്കുകയുണ്ടായി.

സുമതി വളവിന്‍റെ പൂജ ചടങ്ങ് (ETV Bharat)

അർജുൻ അശോകൻ, ശ്യാം മോഹൻ, സൈജു കുറുപ്പ്, മാളവിക മനോജ്‌, ഗോപിക അനിൽ, അഖില ഭാർഗവൻ, ലാൽ, മനോജ്‌ കെ ജയൻ, ദേവനന്ദ, ശ്രീപഥ്‌യാൻ, ശിവദ, അതിഥി, നിരഞ്ജൻ മണിയൻപിള്ള, ജീൻ പോൾ, സിഥാർഥ് ഭരതൻ, മനോജ്‌ കെയു, റോണി ഡേവിഡ് , ജയകൃഷ്‌ണൻ അനിയപ്പൻ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

ഭയപ്പെടുത്താന്‍ സുമതി വളവ് (ETV Bharat)

സുമിതി വളവിന്‍റെ അണിയറപ്രവർത്തകർ:
ഡിഒപി: ശങ്കർ പിവി, സംഗീത സംവിധാനം: രഞ്ജിൻ രാജ്, എഡിറ്റർ: ഷഫീഖ് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: എം.ആർ രാജാകൃഷ്‌ണൻ, ആർട്ട്‌: അജയ് മങ്ങാട്, പ്രോജക്റ്റ് ‌ ഡിസൈനർ: സുനിൽ സിങ്, വസ്ത്രാലങ്കാരം: സുജിത്ത് മട്ടന്നൂർ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പിആർഒ ആൻഡ് മാർക്കറ്റിങ് കൺസൽട്ടന്‍റ് : പ്രതീഷ് ശേഖർ & ടീം, സ്റ്റിൽസ്: രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ: ശരത് വിനു, പോസ്റ്റർ ഡിസൈൻ: മൂൺ മാമ.

Also Read:അജു വർഗീസ് - ജോണി ആന്‍റണി കൂട്ടുക്കെട്ടില്‍ സ്വര്‍ഗം; ഫസ്‌റ്റ് ലുക്ക് പുറത്ത്

ABOUT THE AUTHOR

...view details