മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കുടുംബമാണ് നടന്‍ കൃഷ്‌ണ കുമാറിന്‍റേത്. കൃഷ്‌ണ കുമാറിന്‍റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള വ്യക്തിയാണ് ദിയ കൃഷ്‌ണ. ഇക്കഴിഞ്ഞ സെപ്‌തംബറിലായിരുന്നു ദിയയുടെയും അശ്വിന്‍ ഗണേഷിന്‍റെയും വിവാഹം. ഏറെ നാളാത്തെ പ്രണയത്തിനൊടുവിലാണ് ദിയയും അശ്വിനും വിവാഹിതരായത്.
സോഫ്‌റ്റ്‌വെയര്‍ എന്‍ജിനിയരും തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശിയുമാണ് അശ്വിന്‍. തിരുവനന്തപുരത്തെ ആഢംബര ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിയയുടെ വിവാഹാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കുടുംബത്തിലെ വളരെ അടുത്ത അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ക്കൊപ്പം രാധിക സുരേഷ് ഗോപി, സുരേഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു. വിവാഹ ശേഷം തിരുവനന്തപുരത്തെ വാടക ഫ്ലാറ്റിലാണ് ദിയയും അശ്വിനും താമസിക്കുന്നത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോള്‍ ദിയയെകുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു അഭ്യൂഹം ഉയര്‍ന്നിരിക്കുകയാണ്. ദിയ അവസാനം പങ്കുവച്ച ഒരു വീഡിയോ ആണ് ഇതിലേക്ക് നയിച്ചത്.
അശ്വിന്‍റെ അമ്മയായ മീനമ്മയുടെ പിറന്നാളിനോടനുബന്ധിച്ച് ഇരുവരും കേക്കും സമ്മാനങ്ങളൊക്കെയായി കണ്ടിരുന്നു. ഇതിന്‍റെ വീഡിയോ ഓസി ടാക്കീസ് യൂട്യൂബ് പേജിലൂടെ ആരാധകര്‍ക്കായി ദിയ പങ്കുവച്ചിരുന്നു. ഈ വീഡിയോ കണ്ടതോടെ ദിയ ഗര്‍ഭിണിയാണോയെന്ന് പലരും സംശയം ഉന്നയിച്ചു. ചിലരാവട്ടെ കമന്‍റുകളില്‍ അത് ഉറപ്പിക്കുകയും ചെയ്‌തു.
പൊതുവേ വീട്ടിലേക്കുള്ള യാത്രയില്‍ ദിയയാണ് കാര്‍ ഓടിക്കാറ്. ഇത്തവണ ഡ്രൈവറെ വച്ചത് കാണുന്നുണ്ട്. ഇതാണ് ഗര്‍ഭിണിയാണെന്ന അഭ്യൂഹം പരക്കുന്നതിലേക്ക് നയിച്ച ഒരു കാരണം. കൂടാതെ ദിയയുടെ മുഖത്തെ തിളക്കം, ഭര്‍ത്താവ് താടിവയ്ക്കാതിരിക്കുന്നതിലെ രഹസ്യം എന്നിവയെല്ലാം ദിയ ഗര്‍ഭിണിയാണെന്ന സംശയം പ്രകടിപ്പിക്കുന്നവര്‍ ചൂണ്ടികാണിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭാര്യ ഗര്‍ഭിണിയായാല്‍ ഭര്‍ത്താവ് താടി വെട്ടാന്‍ പാടില്ല എന്ന സംസ്‌കാരം തമിഴര്‍ക്കിടയില്‍ ഉള്ളതായി കേട്ടിട്ടുണ്ട്. അതിനാലാവാം അശ്വിന്‍ താടി വളര്‍ത്തിയതെന്നാണ് ഒരാളുടെ കമന്‍റ്. ദിയ ഗര്‍ഭിണിയാണെന്ന് ഒരിക്കല്‍ പ്രസവിച്ചവര്‍ക്ക് മനസിലാകുമെന്ന് മറ്റൊരാളുടെ കമന്‍റ്. ഉടന്‍ ഇക്കാര്യം വെളിപ്പെടുത്തണമെന്ന് മറ്റൊരു കമന്‍റ്. ഗര്‍ഭിണിയാണെങ്കില്‍ അതില്‍ സന്തോഷിക്കുകയല്ലേ വേണ്ടതെന്നാണ് മറ്റൊരു കമന്‍റ്. എന്നാല്‍ ഇതേ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ വര്‍ഷം തന്നെ തങ്ങള്‍ ഇരുവരുടെയും വിവാഹം കഴിഞ്ഞെന്ന് ദിയ ഇതിനിടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ട് വെളിപ്പെടുത്തിരുന്നു. സെപ്‌റ്റംബറില്‍ നടന്നത് ഔദ്യോഗിക വിവാഹം മാത്രമാണെന്നും ദിയ പറഞ്ഞിരുന്നു. ഇന്‍സ്‌റ്റഗ്രാമിലൂടെയായിരുന്നു ദിയയുടെ ഈ വെളിപ്പെടുത്തല്‍.
ഒരു റീല്‍ പങ്കുവച്ച് കൊണ്ടാണ് ദിയ ഇക്കാര്യം ആരാധകരെ അറിയിച്ചത്. ക്ഷേത്രത്തിന് മുന്നില്‍ നിന്ന് അശ്വിന്‍ ദിയയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നതും നെറ്റിയില്‍ സിന്ദൂരം അണിയുന്നതെല്ലാം റീലില്‍ കാണാം. വീഡിയോയില്‍ പിങ്ക് നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. അശ്വിന്‍ മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. പിന്നീട് ദിയയുടെയും അശ്വിന്‍റെയുമൊക്കെ ഹണിമൂണ്‍ ആഘോഷമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Also Read:തകര്‍പ്പന്‍ ഡാന്‍സുമായി കൃഷ്‌ണ കുമാറും ഫാമിലിയും; വീഡിയോ