കേരളം

kerala

ETV Bharat / entertainment

ക്യാമറാമാന്‍ നായകനാകുന്ന ജീവന്‍; ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും നടന്നു - Jeevan movie Audio launch - JEEVAN MOVIE AUDIO LAUNCH

ജീവന്‍ സിനിമയുടെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും നടന്നു. ഛായാഗ്രാഹകന്‍ സിനു സിദ്ധാർത്ഥ് ആണ് ചിത്രത്തിലെ നായകന്‍. മദ്യപാനിയായ യുവാവിന്‍റെ വൈരുദ്ധ്യമാർന്ന ജീവിതശൈലിയാണ് ചിത്രപശ്ചാത്തലം.

Jeevan movie trailer launch  Jeevan movie  Sinu Sidharth  ജീവന്‍ ഓഡിയോ ലോഞ്ച്
Jeevan movie Audio launch and trailer launch (ETV Bharat)

By ETV Bharat Entertainment Team

Published : Sep 13, 2024, 1:25 PM IST

Jeevan Audio launch and trailer launch (ETV Bharat)

പ്രശസ്‌ത ഛായാഗ്രാഹകന്‍ സിനു സിദ്ധാർത്ഥ് നായകനാകുന്ന ചിത്രമാണ് 'ജീവന്‍'. 'ജീവന്‍റെ' ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും നടന്നു. സത്യം ഓഡിയോസ് ആണ് ചിത്രത്തിലെ ഗാനങ്ങൾ റിലീസ് ചെയ്‌തത്. ഇടപ്പള്ളി വനിത തിയേറ്ററിൽ വെച്ച് നടന്ന ചടങ്ങില്‍ സംവിധായകരായ ജിയോ ബേബി, അരുൺ ഗോപി, റോബിൻ തിരുമല, നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴി, നടൻമാരായ ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, നടി ആരാധ്യ ആൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Jeevan (ETV Bharat)

ഒരു മദ്യപാനിയായ യുവാവിന്‍റെ വൈരുദ്ധ്യമാർന്ന ജീവിതശൈലിയാണ് ചിത്രപശ്ചാത്തലം. ജീവൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ നല്ല കാലവും, ദുരന്ത നാളിലെ കയ്‌പ്പേറിയ അനുഭവങ്ങളും ചിത്രത്തിൽ വരച്ചുകാട്ടുന്നു.

Jeevan movie Audio launch and trailer launch (ETV Bharat)

ജീവൻ എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിനു സിദ്ധാർത്ഥ് അവതരിപ്പിക്കുന്നത്. സിനു സിദ്ധാർത്ഥ് തന്നെയാണ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. ഒരേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനേതാവായും ഛായാഗ്രാഹകനായും സിനു പ്രവര്‍ത്തിച്ചു.

Jeevan movie Audio launch and trailer launch (ETV Bharat)

പ്രീതി ക്രിസ്‌റ്റീന പോൾ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കായൽ എന്ന കഥാപാത്രത്തെയാണ് പ്രീതി അവതരിപ്പിക്കുന്നത്. സുനിൽ പണിക്കർ, വിവിയ ശാന്ത്, റൂബി ബാലൻ വിജയൻ, നവോമി മനോജ്, സുഭാഷ് പന്തളം തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Jeevan movie Audio launch and trailer launch (ETV Bharat)

വിനോദ് നാരായണൻ ആണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സുനിൽ പണിക്കർ, വിഷ്‌ണു വിജയൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഗോപിക ഫിലിംസിന്‍റെ ബാനറിൽ റൂബി വിജയൻസ് ആണ് സിനിമയുടെ അവതരണം. ബാബു രത്നം ആണ് ചിത്രസംയോജനം. ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദർ ആണ്. ഷിബു ചക്രവർത്തി ഗാനരചനയും നിര്‍വഹിച്ചു.

Jeevan movie Audio launch and trailer launch (ETV Bharat)

കലാസംവിധാനം - രജീഷ് കെ സൂര്യ, കോസ്റ്റ്യൂം - വീണ അജി, മേക്കപ്പ് - അനിൽ നേമം, ആക്ഷൻ കൊറിയോഗ്രാഫി - ഡ്രാഗൺ ജിറോഷ്, കൊറിയോഗ്രാഫി - ഡെന്നി പോൾ, സ്‌റ്റിൽസ് - ഹരി തിരുമല, ശാലു പേയാട്, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ഒലവക്കോട്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ഷാജി കൊല്ലം, പിആർഒ - എം.കെ ഷെജിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: കിരൺ അബ്ബാവരത്തിൻ്റെ പാൻ ഇന്ത്യൻ ചിത്രം 'ക'; തൻവി റാമിൻ്റെ പോസ്‌റ്റർ ശ്രദ്ധേയം - Tanvi Ram KA poster

ABOUT THE AUTHOR

...view details