ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എം എ നിഷാദ് പുതിയ ചിത്രവുമായി എത്തുന്നു. എം എ നിഷാദ് തന്നെ തിരക്കഥയും എഴുതുന്ന ഈ ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവന്നു. 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എന്നാണ് ഈ സിനിമയ്‌ക്ക് പേരിട്ടിരിക്കുന്നത്.
പൂർണമായും ഒരു ഇൻവെസ്‌റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായാണ് 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' എത്തുന്നത്. വാണി വിശ്വനാഥ്, മുകേഷ്, സമുദ്രക്കനി, ശിവദ, ദുർഗ കൃഷ്‌ണ, അശോകൻ എന്നിവരും ഈ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളായുണ്ട്. ബെൻസി പ്രോഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്‌ദുൽ നാസർ ആണ് നിർമാണം.
സ്വാസിക, മഞ്ജു പിള്ള, ബൈജു സന്തോഷ്, ജൂഡ് ആന്‍റണി, പ്രശാന്ത് അലക്‌സാണ്ടർ, കലാഭവൻ ഷാജോൺ, വിജയ്ബാബു, സുധീഷ്,ജോണി ആന്റണി, ജനാർദനൻ,ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി ശ്രീകുമാർ, ബിജു സോപാനം, കുഞ്ചൻ, അബു സലിം, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ജയകൃഷ്‌ണൻ, ഉല്ലാസ് പന്തളം, ജയകുമാർ, അനുമോൾ, സ്‌മിനു സിജോ, ഉമാ നായർ, ഗീതാഞ്ജലി മിഷ്റ, സിമി എബ്രഹാം, അനു നായർ, റിങ്കു, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, കനകമ്മ, മഞ്ജു സുഭാഷ്, അനിത നായർ തുടങ്ങിയവരാണ് മറ്ര് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.