മുംബൈ: മുതിർന്ന നടനും തൃണമൂല്‍ കോൺഗ്രസ് നേതാവുമായ ശത്രുഘ്നൻ സിൻഹ (77) ആശുപത്രിയിൽ. സിൻഹയെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായ വാര്‍ത്ത മകനും നടനുമായ ലവ് സിൻഹ സ്ഥിരീകരിച്ചു. 'കഴിഞ്ഞ രണ്ട് ദിവസമായി അച്‌ഛന് പകര്‍ച്ച പനിയും തളര്‍ച്ചയും ഉണ്ടായിരുന്നു, അതിനാൽ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിച്ചു'. ലവ് സിൻഹ പറഞ്ഞു.
സഹീർ ഇഖ്ബാലുമായുള്ള അദ്ദേഹത്തിന്‍റെ മകൾ സോനാക്ഷി സിൻഹയുടെ വിവാഹം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവവികാസം. വിവാഹ ആഘോഷങ്ങൾക്ക് മുമ്പ് ശത്രുഘ്നൻ സിൻഹ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജിവമായിരുന്നു. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ നിന്ന് 59,564 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ഇക്കുറി അദ്ദേഹം വിജയിച്ചത്.