കേരളം

kerala

ETV Bharat / entertainment

അല്‍പം റൊമാന്‍റിക്കാകാന്‍ എൻടിആറും ജാന്‍വിയും; ദേവരയിലെ രണ്ടാമത്തെ ഗാനത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു - devara second song release - DEVARA SECOND SONG RELEASE

ജൂനിയർ എൻടിആർ പ്രധാന വേഷത്തില്‍ എത്തുന്ന ദേവര പാര്‍ട്ട്‌ 1 ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ്‌ 5ന് പുറത്തിറങ്ങും. ചിത്രത്തില്‍ ബോളിവുഡ് താരം ജാന്‍വി കപൂറാണ് നായിക.

ജൂനിയർ എൻടിആർ  ദേവര പാര്‍ട്ട്‌ 1  കൊരട്ടല ശിവ  ജാന്‍വി കപൂര്‍
ദേവര പാര്‍ട്ട്‌ 1ലെ രണ്ടാമത്തെ ഗാനത്തിന്‍റെ പോസ്റ്റര്‍ പുറത്തിറങ്ങി (ETV Bharat)

By ETV Bharat Kerala Team

Published : Aug 3, 2024, 6:09 PM IST

കൊരട്ടല ശിവ സംവിധാനം ചെയ്‌ത് ജൂനിയർ എൻടിആർ പ്രധാന വേഷത്തില്‍ എത്തുന്ന ദേവര പാര്‍ട്ട്‌ 1 ചിത്രത്തിലെ രണ്ടാമത്തെ ഗാനം ഓഗസ്റ്റ്‌ 5ന് പുറത്തിറങ്ങും. റൊമാന്‍റിക് ഗാനമായിരിക്കും ഇതെന്നാണ് പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. അനിരുദ്ധ് സംഗീതം നല്‍കുന്ന ഗാനം പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

വലിയ ബജറ്റില്‍ രണ്ടു ഭാഗങ്ങളായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ നേരത്തെ പുറത്തിറങ്ങിയ ഗാനവും പോസ്റ്ററുകളും ഗ്ലിംപ്‌സ് വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വർഷം സെപ്റ്റംബര്‍ 27നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ജാന്‍വി കപൂറും സെയ്‌ഫ് അലി ഖാനും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജാന്‍വിയുടെ ആദ്യ തെലുഗു ചിത്രം കൂടിയാണ് ദേവര.

യുവസുധ ആർട്ട്‌സും എന്‍ടിആര്‍ ആര്‍ട്‌സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ്‌ രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരെയ്ന്‍‌ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്‍റെ ഭാഗമാകുന്നുണ്ട്.

ബിഗ്‌ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുഗു, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. ഛായാഗ്രഹണം: രത്നവേലു ഐഎസ്‌സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Also Read: തേജസ്വി പ്രകാശും കരൺ കുന്ദ്രയും തമ്മിലുളള വിവാഹം അടുത്ത വർഷത്തിൽ ?; പ്രവചിച്ച് മുനിഷ ഖത്വാനി - TEJRAN WEDDING SOON

ABOUT THE AUTHOR

...view details