കേരളം

kerala

ETV Bharat / entertainment

'തന്‍റേതല്ലാത്ത കാരണത്താല്‍ വിവാഹ മോചിതനായ യുവാവ് പുതിയ ബന്ധം തേടുന്നു'; സായ് കുമാറിന്‍റെ പത്ര പരസ്യം വൈറല്‍ - Sai Kumar New Movie Bharathanatyam

ഏറെ നാളുകള്‍ക്ക് ശേഷമാണ് സായ് കുമാര്‍ ശക്തമായ കഥാപാത്രവുമായി എത്തുന്നത്. ഭരതനാട്യം എന്ന ചിത്രത്തിലെ ചില രംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നവാഗതനായ കൃഷ്‌ണദാസ് മുരളിയാണ് ഭരതനാട്യം സംവിധാനം ചെയ്‌തത്.

BHARATHANATYAM  SAI KUMAR  ഭരതനാട്യം സിനിമ  സായ് കുമാര്‍ പത്ര പരസ്യം
Bharathanatyam movie advertisement scene (ETV Bharat)

By ETV Bharat Entertainment Team

Published : Oct 2, 2024, 1:53 PM IST

ഏറെ നാളുകള്‍ക്ക് ശേഷം സായ് കുമാര്‍ ശക്തമായ കഥാപാത്രവുമായി എത്തിയ ചിത്രമാണ് 'ഭരതനാട്യം'. കൊട്ടും പാട്ടും ബഹളമൊന്നുമില്ലാതെയാണ് ഈ ചിത്രം തിയേറ്ററില്‍ എത്തിയത്. നവാഗതനായ കൃഷ്‌ണദാസ് മുരളിയാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്.

ഓഗസ്‌റ്റ് മുപ്പതിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. തിയേറ്ററില്‍ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയില്ലെങ്കിലും ഇപ്പോള്‍ ഒടിടിയില്‍ പ്രേക്ഷക ശ്രദ്ധ ഏറെയാണ്. ആമസോണ്‍ പ്രൈമിലൂടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. ചിത്രച്ചില്‍ സൈജു കുറുപ്പും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

'ഭരതനാട്യം' എന്ന പേരില്‍ ഒരു ചിത്രം എത്തുമ്പോള്‍ എന്താണ് ചിത്രം പറയുന്നതെന്ന് പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടായിരുന്നു. കുടുംബജീവിതത്തില്‍ പങ്കാളിയോട് നുണ പറഞ്ഞ് ജീവിതം പറ്റിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരുണ്ട്. അത്തരത്തിലൊരു കഥയാണ് 'ഭരതനാട്യം'.

ഇപ്പോള്‍ ചിത്രത്തിലെ ഓരോ ചെറിയ കാര്യങ്ങള്‍ പോലും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നുണ്ട്. അത്തരത്തിലൊരു പത്ര പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

ചിത്രത്തില്‍ രണ്ടാമത് വിവാഹം കഴിക്കാനായി ഭരതന്‍ (സായ് കുമാര്‍) നല്‍കിയൊരു പത്ര പരസ്യ ഫ്ലാഷ് ബാക്ക് കഥ പറയുന്നുണ്ട്. ആ പത്ര പരസ്യമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'തന്‍റെതല്ലാത്ത കാരണത്താല്‍ വിവാഹ മോചിതയായ യുവാവ് പുതിയ ബന്ധം തേടുന്നു'. 'വധുവിനെ ആവശ്യമുണ്ട്' എന്ന ക്യാപ്ഷനും ഒപ്പമുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ ചിത്രം ആമസോണ്‍ പ്രൈമിലെ ടോപ് ടെന്‍ സിനിമകളുടെ ലിസ്‌റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കലാരഞ്ജിനി, സോഹന്‍ സീനു ലാല്‍, മണിക്‌ണ്ഠന്‍ പട്ടാമ്പി, സലിം ഹസന്‍, ശ്രീജ രവി, ദിവ്യ എം നായര്‍, ശ്രുതി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാത്രങ്ങള്‍.

Also Read:'മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്ന് നോക്കാറില്ല';'എന്‍റെ ലോകം, എന്‍റെ ജീവിതം, എന്‍റ നിയമം'

ABOUT THE AUTHOR

...view details