കേരളം

kerala

By ETV Bharat Kerala Team

Published : Apr 22, 2024, 6:14 PM IST

ETV Bharat / entertainment

ഡീപ്ഫേക്ക് വീഡിയോ: നിയമനടപടിയുമായി രൺവീർ സിങ്; എഫ്ഐആർ ഫയൽ ചെയ്‌തു - Ranveer Singh Deepfake Video

ഡീപ്ഫേക്കിനിരയായി ബോളിവുഡ് താരം രൺവീർ സിങും. രാഷ്‌ട്രീയ പാർട്ടിക്ക് വേണ്ടി സംസാരിക്കുന്ന ഡീപ്ഫേക്ക് വീഡിയോയ്‌ക്കെതിരെ നിയമനടപടിയുമായി നടൻ.

RANVEER SINGH TAKES LEGAL ACTION  RANVEER SINGH AGAINST DEEPFAKE  DEEPFAKE VIDEO CONTROVERSY  ഡീപ്ഫേക്ക് വീഡിയോ
Ranveer Singh

ന്‍റർനെറ്റിൽ അടുത്തിടെ വ്യാപിച്ച ഡീപ്ഫേക്ക് വീഡിയോ തട്ടിപ്പിന് നിരവധി അഭിനേതാക്കൾ ഇരയായിട്ടുണ്ട്. രശ്‌മിക മന്ദാന, ആമിർ ഖാൻ തുടങ്ങി ഒട്ടനവധി താരങ്ങളുടെ ഡീപ്ഫേക്ക് വീഡിയോ പുറത്തുവരികയും വലിയ വിവാദങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്‌തിരുന്നു. ഇതിന്‍റെ ഏറ്റവും ഒടുവിലത്തെ ഇരയായിരുന്നു ബോളിവുഡ് താരം രൺവീർ സിങ്.

അടുത്തിടെയാണ് എഐ (AI) സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃത്രിമമായി സൃഷ്‌ടിച്ച രൺവീർ സിങ്ങിന്‍റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായത്. ഒരു രാഷ്‌ട്രീയ പാർട്ടിക്കായി താരം സംസാരിക്കുന്ന തരത്തിലായിരുന്നു ഈ വീഡിയോ. ഡീപ്ഫേക്ക് വീഡിയോ ഇന്‍റർനെറ്റിൽ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ നിയമനടപടി സ്വീകരിച്ചിരിക്കുകയാണ് താരം.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, എഐ സൃഷ്‌ടിച്ച വീഡിയോയ്‌ക്കെതിരെ നടൻ ഫസ്‌റ്റ് ഇൻഫർമേഷൻ റിപ്പോർട്ട് (എഫ്‌ഐആർ) സമർപ്പിച്ചിരിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി പരാതി സൈബർ ക്രൈം സെല്ലിന് കൈമാറിയിട്ടുണ്ട്.

അടുത്തിടെ ഒരു ഫാഷൻ ഷോയ്‌ക്കായി രൺവീർ സിങ് നടി കൃതി സനോൺ, ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര എന്നിവരോടൊപ്പം വാരണാസി സന്ദർശിച്ചിരുന്നു. അവിടെനിന്നുമുള്ള താരത്തിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. ഈ വീഡിയോയാണ് താരം ഒരു രാഷ്‌ട്രീയ പാർട്ടിക്ക് വേണ്ടി വാദിക്കുന്ന അഭിമുഖം എന്ന നിലയിൽ കൃത്രിമമായി നിർമിച്ചെടുത്തത്.

അതേസമയം രൺവീർ പൊലീസിൽ പരാതി സമർപ്പിച്ചതായി അദ്ദേഹത്തിന്‍റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ ഔദ്യോഗിക പ്രസ്‌താവനയും പുറത്ത് വന്നിട്ടുണ്ട്. 'അതെ, ഞങ്ങൾ പൊലീസിൽ പരാതി നൽകി. രൺവീർ സിങ്ങിന്‍റെ എഐ സൃഷ്‌ടിച്ച ഡീപ്ഫേക്ക് വീഡിയോ പ്രൊമോട്ട് ചെയ്യുന്ന ഹാൻഡിലിനെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്', പ്രസ്‌താവനയിൽ പറയുന്നു.

നേരത്തെ ഡീപ്ഫേക്ക് വീഡിയോക്കെതിരെ ഇൻസ്‌റ്റാഗ്രാം സ്‌റ്റോറിയിൽ രൺവീർ പ്രതികരിച്ചിരുന്നു. 'ഡീപ്‌ഫേക്ക് സേ ബച്ചോ ഡോസ്‌റ്റോൺ' (ഡീപ്ഫേക്ക് വീഡിയോയിൽ നിന്നും രക്ഷപ്പെടൂ സുഹൃത്തുക്കളെ) എന്നാണ് താരം കുറിച്ചത്. മുൻപ് ഒരു പരസ്യ പ്രചാരണത്തിൽ ഒരു രാഷ്‌ട്രീയ പാർട്ടിക്ക് വേണ്ടി വാദിക്കുന്ന ആമിർ ഖാന്‍റെ ഡീപ്ഫേക്ക് വീഡിയോ വൈറലായിരുന്നു.

Also Read

  1. ഇത് ഫേക്കുകളുടെ രാജാവ്, അവഗണിക്കാന്‍ വരട്ടെ! അറിയാം ഡീപ്ഫേക്കിനെ കുറിച്ച്
  2. ഈ അറസ്റ്റ് അക്കാര്യത്തിന്‍റെ ഓർമ്മപ്പെടുത്തൽ ; ഡീപ് ഫേക്ക് വീഡിയോ കേസില്‍ പ്രതികരണവുമായി രശ്‌മിക മന്ദാ
  3. ഓം ബിർളയുടെ ഡീപ്‌ഫേക്ക് വീഡിയോ അപ്‌ലോഡ് ചെയ്‌തു; രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിൽ
  4. രശ്‌മികയ്ക്കു പിന്നാലെ ഡീപ്‌ഫേക്കിൽ കുരുങ്ങി കാജോളും ; വസ്‌ത്രം മാറുന്ന വീഡിയോ വൈറൽ

ABOUT THE AUTHOR

...view details