റാം പൊതിനേനിയും സംവിധായകൻ പുരി ജഗന്നാഥും രണ്ടാമതും ഒന്നിക്കുന്ന ചിത്രം 'ഡബിൾ ഐ സ്‌മാർട്' ഓഗസ്റ്റ് 15ന് തീയേറ്ററുകളില്‍ എത്തും. ട്രെൻഡ് സെറ്റർ 'ഐ സ്‌മാർട് ശങ്കർ' തീയേറ്ററുകളിൽ എത്തിയിട്ട് നാല് വർഷങ്ങൾ തികയുന്ന വേളയിലാണ് പുതിയ ചിത്രം തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. പുരി കണക്‌ട്‌സിന്‍റെ ബാനറിൽ പുരി ജഗനാഥും ചാർമി കൗറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
റിലീസ് ഡേറ്റ് പോസ്‌റ്ററിൽ റാം വെറൈറ്റി ഗെറ്റപ്പിലാണുളളത്. മികച്ച അഭിനയ മുഹൂർത്തങ്ങളും മാസ് ഡയലോഗുകളും മാസ് അപ്പീലുകളും കൊണ്ട് റാം പ്രേക്ഷകരെ ഇളക്കിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഉസ്‌താദ് ഐ സ്‌മാര്‍ട് ശങ്കറായി റാം തിരിച്ചെത്തുമ്പോള്‍ കാവ്യ താപർ നായികയായി എത്തുന്നു. ബിഗ് ബുൾ എന്ന വില്ലനായി സഞ്ജയ് ദത്ത് കൂടി എത്തുമ്പോൾ ചിത്രം മറ്റൊരു ലെവലിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.