കേരളം

kerala

ETV Bharat / entertainment

ആരാധകരെ ഞെട്ടിച്ചുക്കൊണ്ട് മാസ് ആക്ഷന്‍; രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചര്‍' ടീസര്‍ പുറത്ത് - GAME CHANGER TEASER OUT

ജനുവരി 10ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

RAM CHARAN MOVIE GAME CHANGER  SHANKAR MOVIE GAME CHANGER  ഗെയിം ചേഞ്ചര്‍ ടീസര്‍  രാംചരണ്‍ സിനിമ
'ഗെയിം ചേഞ്ചര്‍' (ETV Bharat)

By ETV Bharat Entertainment Team

Published : Nov 9, 2024, 7:46 PM IST

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാം ചരണ്‍ നായകനാകുന്ന 'ഗെയിം ചേഞ്ചറിന്‍റെ' ടീസര്‍ പുറത്തിറക്കി. പ്രേക്ഷകര്‍ക്ക് പ്രതീക്ഷയും ആവേശവും നല്‍കുന്ന തരത്തിലുള്ള ടീസറാണ് പുറത്തിറങ്ങിയത്. ലഖ്‌നൗവില്‍ നടക്കുന്ന പ്രൗഡഗംഭീര ചടങ്ങിലാണ് 'ഗെയിം ചേഞ്ചര്‍' ടീസര്‍ പ്രേക്ഷകരുടെ മുന്നിലെത്തിയത്. 'ഇന്ത്യൻ 2' എന്ന ചിത്രത്തിന് ശേഷം ശങ്കർ ഒരുക്കുന്ന തെലുഗു ചിത്രമാണ് 'ഗെയിം ചേഞ്ചര്‍'

സിനിമയിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്തു. അതേ സമയം ചടങ്ങില്‍ സിനിമയുടെ സംവിധായകൻ ശങ്കറിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനാലാണ് ശങ്കറിന് ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

'ഹേ ലഖ്‌നൗ! 2025 സംക്രാന്തിയോടെ ഗെയിം ചെയ്ഞ്ചർ ബിഗ് സ്‌ക്രീനുകളിലേക്കും ആരാധകരിലേക്കും എത്തിക്കാനുള്ള തിരക്കുകളിലാണ് ഞങ്ങൾ. അതിനാൽ എനിക്ക് ഇന്ന് നിങ്ങളെ മിസ് ചെയ്യും! ഞങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾക്കും ടീമിനുമൊപ്പം ഇന്നത്തെ ടീസർ ലോഞ്ച് നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു! ഞാൻ നിങ്ങളെ ഉടൻ കാണും…' ശങ്കർ എക്‌സില്‍ പ്ലാറ്റ്ഫോമിൽ കുറിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കിയാര അദ്വാനിയാണ് രാം ചരണിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് രാം ചരണും കിയാര അദ്വാനിയും ഒന്നിച്ചെത്തുന്നത്. ഇതിന് മുമ്പ് 2019ല്‍ ബോയപതി ശ്രീനു സംവിധാനം ചെയ്‌ത തെലുഗു ചിത്രം 'വിനയ വിധേയ രാമ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.

അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം.

നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങള്‍ പുറത്തിറങ്ങിയിരുന്നു. വലിയ സ്വീകാര്യതയാണ് രണ്ടു ഗാനങ്ങൾക്കും ലഭിച്ചത്. ഗ്രാൻഡ് ഡാൻസ് നമ്പറുകളാണ് രണ്ടു ഗാനങ്ങളും.

സംക്രാന്തി റിലീസായി ജനുവരി 10നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ രചന കാർത്തിക് സുബ്ബരാജാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. വലിയ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്.

'ഇന്ത്യന്‍ 2' തിയേറ്ററില്‍ വലിയ പരാജയമായിരുന്നെങ്കിലും 'ഗെയിം ചെയ്ഞ്ചറി' ലൂടെ ഷങ്കർ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Also Read:നിരൂപക പ്രശംസകൾ വാനോളം; പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി മുസ്‌തഫ സംവിധാനം ചെയ്‌ത 'മുറ' തിയേറ്ററുകളില്‍

ABOUT THE AUTHOR

...view details