കേരളം

kerala

ETV Bharat / entertainment

രാകുൽ പ്രീത്-ജാക്കി ഭഗ്‌നാനി വിവാഹാഘോഷങ്ങൾക്ക് തുടക്കം? ധോൾ നൈറ്റിൽ താരങ്ങൾ

ഫെബ്രുവരി 21ന് ഗോവയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ രാകുൽ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ മുംബൈയിൽ ജാക്കിയുടെ വസതിയിൽ വച്ച് നടന്ന ധോൾ രാത്രിയോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി.

Jackky Bhagnani wedding  Rakul Jackky pre wedding  Rakul Preet Singh wedding  രാകുൽ പ്രീത് ജാക്കി ഭഗ്‌നാനി വിവാഹം  രാകുൽ പ്രീത് സിംഗ് വിവാഹം
Rakul Preet Singh

By ETV Bharat Kerala Team

Published : Feb 16, 2024, 1:33 PM IST

ബോളിവുഡ് ക്യൂട്ട് കപ്പിൾസായ രാകുൽ പ്രീത് സിംഗിന്‍റെയും (Rakul Preet Singh) ജാക്കി ഭഗ്‌നാനിയുടെയും (Jackky Bhagnani) വിവാഹാഘോഷങ്ങൾക്ക് മുംബൈയിൽ തുടക്കമായതായി റിപ്പോർട്ടുകൾ (pre-wedding festivities at Mumbai). ഇന്നലെ (ഫെബ്രുവരി 15) ജാക്കിയുടെ വീട്ടിൽ വച്ച് അവരുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത ഒരു ധോൾ നൈറ്റ് സംഘടിപ്പിച്ചു. ഇരുവരും തമ്മിലുള്ള വിവാഹം ഈ മാസം 21ന് (ഫെബ്രുവരി 21) നടക്കുമെന്ന തരത്തിൽ ക്ഷണക്കത്തുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്. എന്നാൽ, താരങ്ങൾ വിഷയത്തിൽ ഇതുവരെ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല.

ജാക്കി ഭഗ്‌നാനിയുടെ വീട്ടിലേക്ക് കുടുംബാഗംങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പമാണ് ഇന്നലെ രാകുൽ പ്രീത് എത്തിയത്. രാകുൽ ജാക്കിയുടെ വീട്ടിലേക്കെത്തിയ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതാപിതാക്കൾക്കും സഹോദരനുമൊപ്പം നടി തന്‍റെ ആഡംബര കാറിൽ ഇരിക്കുന്നതാണ് ദൃശ്യങ്ങൾ. ഹെവി ആഭരണങ്ങൾക്കൊപ്പം കറുപ്പ് നിറമുള്ള വസ്ത്രം ധരിച്ചാണ് രാകുൽ പ്രീത് ധോൾ രാത്രിക്കായി എത്തിയത്.

രാകുൽ പ്രീതും ജാക്കിയും ഗോവയിൽ (Goa) പരിസ്ഥിതി സൗഹൃദ വിവാഹമായിരിക്കും (environmentally sustainable wedding) നടത്തുക എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങളാണ് നടക്കുക. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ചടങ്ങുകൾ ഫെബ്രുവരി 21ന് വിവാഹത്തോടെ അവസാനിക്കും.

പരിസ്ഥിതി സൗഹൃദ പ്രമേയത്തിലായിരിക്കും ചടങ്ങുകൾ എന്നും അതുകൊണ്ട് തന്നെ ആഘോഷങ്ങൾക്കായി പടക്കങ്ങൾ ഉണ്ടാകില്ലെന്നുമാണ് റിപ്പോർട്ട്. ഇത് കൂടാതെ, വിവാഹ ചടങ്ങുകൾക്ക് ശേഷമോ അതിനടുത്ത ദിവസങ്ങളിലോ ഇരുവരും മരങ്ങൾ നട്ടുപിടിപ്പിക്കുമെന്നും സൂചനകളുണ്ട്.

2021 ഒക്ടോബറിലാണ് രാകുലും ജാക്കിയും തങ്ങളുടെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പൊതുപരിപാടികളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെടാറുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലും ഇടയ്‌ക്കിടെ ചിത്രങ്ങൾ പങ്കുവയ്‌ക്കാറുണ്ട്. അടുത്തിടെ രാകുലിൻ്റെ ജന്മദിനത്തോടനുബന്ധിച്ച്, ജാക്കി അവരുടെ ചിത്രം പങ്കുവക്കുകയും പ്രണയാർദ്രമായ അടിക്കുറിപ്പ് നൽകുകയും ചെയ്‌തിരുന്നു.

'നീയില്ലാത്ത ദിവസങ്ങൾ ദിവസങ്ങളായി തോന്നുന്നില്ല. നീയില്ലാതെ, ഏറ്റവും രുചികരമായ ഭക്ഷണം പോലും രസകരമാവുന്നില്ല. എന്‍റെ ലോകത്തെ അർഥമാക്കുന്ന ഏറ്റവും സുന്ദരിയായ നിനക്ക് ജന്മദിനാശംസകൾ. ഈ ദിവസം നിന്‍റെ പുഞ്ചിരി പോലെ തന്നെ പ്രകാശപൂരിതവും മനോഹരവുമാകട്ടെ, ജന്മദിനാശംസകൾ.. എന്നായിരുന്നു ജാക്കിയുടെ വാക്കുകൾ.

അതേസമയം, കമൽ ഹാസനൊപ്പം 'ഇന്ത്യൻ 2' എന്ന ചിത്രത്തിലാണ് രാകുൽ നിലവിൽ അഭിനയിക്കുന്നത്. ബോബി സിംഹ, പ്രിയ ഭവാനി ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷത്തിലാണ് രാകുൽ പ്രത്യക്ഷപ്പെടുന്നത്. ഷങ്കര്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ. 1996-ൽ ഷങ്കറിന്‍റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഇന്ത്യൻ' സിനിമയുടെ തുടർച്ചയാണ് 'ഇന്ത്യൻ 2'. കമല്‍ ഹാസന്‍ - ഷങ്കര്‍ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ സിനിമയ്‌ക്കായി ആവേശപൂർവം കാത്തിരിക്കുകയാണ് ആരാധകർ.

ABOUT THE AUTHOR

...view details