കേരളം

kerala

ETV Bharat / entertainment

'വീട് വിറ്റു, കടം കുമിഞ്ഞുകൂടി, ആളുകള്‍ പരിഹസിച്ചു ചിരിച്ചു, വണ്ടിക്കൂലിയില്ലാതെ നടന്നു'; അമിതാഭ് ബച്ചനെ കുറിച്ച് രജനികാന്ത്

അമിതാഭ് ബച്ചന്‍റെ ആദ്യകാല അനുഭവത്തെ കുറിച്ച് രജനികാന്ത്. കടങ്ങള്‍ വീട്ടാനായി അമിതാഭ് ബച്ചന്‍ 18 മണിക്കൂര്‍ ജോലി ചെയ്‌തു. ഡ്രൈവര്‍ക്ക് കാശു കൊടുക്കാനില്ലാത്തതിനാല്‍ നടന്നു പോവേണ്ടി വന്നു.

RAJINIKANT  AMITABH BACHCHAN  വേട്ടയ്യന്‍ സിനിമ  രജനികാന്ത് അമിതാഭ് ബച്ചന്‍
RAJINIKANT TALKS ABOUT AMITABH BACHCHAN (ETV Bharat)

By ETV Bharat Entertainment Team

Published : Oct 8, 2024, 2:15 PM IST

ഇന്ത്യയിലും പുറത്തുമായി ഏറെ ആരാധകരുള്ള രണ്ട് ഇതിഹാസങ്ങളാണ് അമിതാഭ് ബച്ചനും രജനികാന്തും. 'വേട്ടയ്യന്‍' എന്ന ചിത്രത്തിലൂടെ 33 വര്‍ഷങ്ങള്‍ക്കു ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ച് എത്തുകയാണ്.അടുത്തിടെ 'വേട്ടയ്യന്‍റെ' ഓഡിയോ ലോഞ്ച് ചെന്നൈയില്‍ വച്ച് നടന്നിരുന്നു. അതിനിടയില്‍ അമിതാഭ് ബച്ചനെ കുറിച്ച് ആ സമയത്ത് രജനികാന്ത് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

അമിതാഭ് ബച്ചന് കടം വര്‍ധിച്ച കാലത്തെ പറ്റിയാണ് രജനികാന്ത് ഓര്‍ത്തെടുത്ത് പറഞ്ഞത്. കടങ്ങള്‍ വീട്ടാനായി 18 മണിക്കൂറോളം കഷ്‌ടപ്പെട്ട് പണിയെടുത്തതാണ് അദ്ദേഹം.

രജനികാന്തിന്‍റെ വാക്കുകള്‍

ഇടക്കാലത്ത് കരിയറിന്‍റെ കൊടുമുടിയില്‍ നിന്ന് അദ്ദേഹം ചെറിയൊരു ഇടവേള എടുത്തു. എന്നാലിത് ചെറിയൊരു കാലയളവ് മാത്രമായിരുന്നു. തിരികെ വന്ന അദ്ദേഹം അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ചു. നിര്‍ഭാഗ്യവശാല്‍ ആ സംരംഭം വലിയ നഷ്‌ടമായി. ജുഹുവിലെ പ്രിയപ്പെട്ട വീട് ഉള്‍പ്പെടെ നിരവധി വസ്‌തുക്കള്‍ അദ്ദേഹത്തിന് വില്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്‍റെ തകര്‍ച്ചയില്‍ ചിലര്‍ ആഘോഷമാക്കി.

യഷ് ചോപ്രയെ സമീപച്ചതോടെ അദ്ദേഹത്തിന്‍റെ നല്ല കാലം തെളിഞ്ഞു. 'മൊഹബത്തേന്‍' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കി. അത് ബിഗ് ബിയുടെ രണ്ടാം വരവായി രേഖപ്പെടുത്തി. ഒരു ദിവസം മങ്കിക്യാപും അണിഞ്ഞ് അദ്ദേഹം യഷ് ചോപ്രയുടെ വീട്ടിലേക്ക് നടന്നെത്തി. ഡ്രൈവര്‍ക്ക് കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് അദ്ദേഹം നടന്നത്. യഷിനോട് അദ്ദേഹം ജോലി ആവശ്യപ്പെട്ടു. യഷ് അപ്പോള്‍ ചെക്ക് ഒപ്പിട്ടു നല്‍കി. എന്നാല്‍ ജോലി തന്നാല്‍ മാത്രമേ ഈ ചെക്ക് സ്വീകരിക്കുവെന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. അങ്ങനെ അദ്ദേഹത്തിന് ആ ചിത്രം ലഭിച്ചു. അതോടൊപ്പം കോന്‍ ബനേഗാ കരോര്‍പതിയില്‍ അവതരാകനായി രജനികാന്ത് പറഞ്ഞു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അദ്ദേഹം എന്തും ചെയ്യുമായിരുന്നു. എല്ലാ തരം പരസ്യങ്ങളും ചെയ്യും. ബോംബെയിലെ ആളുകള്‍ കണ്ട് പരിഹസിച്ചു ചിരിച്ചു. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഇതേ നിലയില്‍ കഷ്‌ടപ്പെട്ടു പണിയെടുത്തു. 18 മണിക്കൂറോളം നിര്‍ത്താതെ തൊഴില്‍ ചെയ്‌തു. അദ്ദേഹം തന്‍റെ പഴയ വീട് വീണ്ടെടുത്തു. മാത്രമല്ല അതേ ലൈനിലുള്ള മൂന്ന് വീടുകള്‍ വാങ്ങുകയും ചെയ്‌തു. അദ്ദേഹത്തിന് ഇപ്പോള്‍ 82 വയസ്സാണ്. ഇന്നു അദ്ദേഹം പത്ത് മണിക്കൂറോളം ജോലിയെടുക്കുന്ു. രജനികാന്ത് പറഞ്ഞു.

ഇരുവരും ഒരുമിച്ചെത്തുന്ന വേട്ടയ്യന്‍ ഒക്‌ടോബര്‍10 ന് തിയേറററുകളില്‍ എത്തും. ചിത്രത്തിനായുള്ള അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങ് ഞായറാഴ്‌ച ആരംഭിച്ചു. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Also Read:ആരോഗ്യനില തൃപ്‌തികരം; ആശുപത്രി വിട്ട് രജനികാന്ത്

ABOUT THE AUTHOR

...view details