കേരളം

kerala

പിആര്‍ഒ പ്രതീഷ് ശേഖര്‍ അഭിനയ രംഗത്തേക്ക്‌; അരങ്ങേറ്റം അഭിജിത് അശോകന്‍റെ ചിത്രത്തില്‍ - Pratheesh Sekhar TO ACTING IN FILM

By ETV Bharat Kerala Team

Published : Sep 18, 2024, 9:34 PM IST

സിനിമ അഭിനയ രംഗത്തേക്ക് ചുവടുവയ്‌ക്കാനൊരുങ്ങി പിആര്‍ഒ പ്രതീഷ് ശേഖര്‍.

PRO Pratheesh Sekhar  ABHIJITH ASHOKAN MOVIE  പി ആര്‍ ഒ പ്രതീഷ് ശേഖര്‍ സിനിമ  ലിജോ മോള്‍ പ്രതീഷ് ശേഖര്‍ സിനിമ
Lijo mol and Pratheesh Sekhar (ETV Bharat)

മാധ്യമപ്രവര്‍ത്തകനും സൗത്ത് ഇന്ത്യയിലെ സിനിമകളുടെ പിആര്‍ഒയുമായ പ്രതീഷ് ശേഖര്‍ അഭിനയ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. പ്രേക്ഷക പ്രശംസയും നിരവധി രാജ്യാന്തര അംഗീകാരങ്ങളും നേടിയ 'ജനനം 1947 പ്രണയം തുടരുന്നു' എന്ന ചിത്രത്തിന് ശേഷം അഭിജിത് അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രതീഷ് ശേഖര്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത്.

Pratheesh Sekhar with team members (ETV Bharat)

കോട്ടയത്തും പരിസര പ്രദേശത്തും ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികൾ നടക്കുകയാണ്. വൈശാഖ് ഗിരി റാം നിർമ്മിക്കുന്ന ചിത്രത്തിൽ ലിജോ മോൾ ജോസ്, രഞ്ജിത മേനോൻ, നോബി മാർക്കോസ്, ബാബു നമ്പൂതിരി, കോഴിക്കോട് ജയരാജ്, ഹരി, നാദിറാ മെഹ്‌റിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LIJOMOL AND Pratheesh Sekhar (ETV Bharat)

ബ്ലോക്ക്ബസ്‌റ്റര്‍ മമ്മൂട്ടി ചിത്രങ്ങളായ റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, നൻപകൽ നേരത്ത് മയക്കം തുടങ്ങി തെന്നിന്ത്യൻ ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രങ്ങളായ ലിയോ, മഹാരാജ, ആർആർആർ, വിക്രം, ക്യാപ്റ്റൻ മില്ലർ, വിടുതലൈ തുടങ്ങിയ 55ല്‍പരം ചിത്രങ്ങളുടെ പിആർ ആയി ജോലി ചെയ്‌തിട്ടുണ്ട്.

CINEMA CREW MEMBERS (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വിജയ്‌യുടെ അവസാന ചിത്രം ദളപതി 69, യാഷ്-ഗീതു മോഹൻ ദാസ് ചിത്രം ടോക്‌സിക്, കമൽ ഹാസൻ-മണിരത്നം ചിത്രം തഗ് ലൈഫ്, ചിയാൻ വിക്രം-അരുൺ കുമാർ ചിത്രം വീര ധീര ശൂരൻ തുടങ്ങിയ ബിഗ് പ്രൊജക്റ്റുകളുടെയും റിലീസിനൊരുങ്ങുന്ന നിരവധി മലയാള ചിത്രങ്ങളുടെയും പിആർ ആൻഡ് മാർക്കറ്റിങ്ങിന്‍റെ തിരക്കിലാണ് പ്രതീഷിപ്പോള്‍. ടെലിവിഷൻ അവതാരകന്‍, റേഡിയോ ജോക്കി, ചാനല്‍ പ്രോഗ്രാം പ്രൊഡ്യൂസർ, റേഡിയോ സ്‌റ്റേഷന്‍ ഹെഡ് എന്നീ നിലകളിലും പ്രതീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read:'കുസൃതിയും കൗശലവും നിറഞ്ഞ സ്വഭാവം, മികച്ച അഭിനയം'; ആസിഫ് അലിയുടെ കാസ്റ്റിങ് ഓര്‍ത്തെടുത്ത് ശ്യാമപ്രസാദ്

ABOUT THE AUTHOR

...view details