കേരളം

kerala

ഹൈവോൾട്ടേജ് ഡാൻസുമായി പ്രഭുദേവയും വേദികയും : ശ്രദ്ധേയമായി 'പേട്ടറാപ്പ്' ഫസ്റ്റ് ലുക്ക്

By ETV Bharat Kerala Team

Published : Feb 15, 2024, 2:09 PM IST

Updated : Feb 15, 2024, 5:59 PM IST

'ജിബൂട്ടി', 'തേര്' തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം എസ് ജെ സിനുവാണ് 'പേട്ടറാപ്പ്' എന്ന തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്.

പ്രഭുദേവ വേദിക ചിത്രം പേട്ടറാപ്പ്  പേട്ടറാപ്പ് ഫസ്റ്റ് ലുക്ക് പോസ്റ്റർ  Prabhu Deva Vedhika Petta Rap  Petta Rap first look poster  Prabhu Deva dance
Petta Rap first look

ഭിനയത്തിലൂടെ മാത്രമല്ല, തകർപ്പൻ നൃത്തച്ചുവടുകളിലൂടെയും ആരാധകരുടെ മനം കവർന്ന നടനാണ് പ്രഭുദേവ. സംവിധായകനായും കൊറിയോഗ്രഫറായും തിളങ്ങിയ പ്രഭുദേവ നായകനായി പുതിയ ചിത്രം വരികയായി. 'പേട്ടറാപ്പ്' എന്ന ചിത്രത്തിലാണ് താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു (Petta Rap first look poster out).

പാട്ടും സംഘട്ടനവും ആട്ടവുമായി തകർപ്പൻ എന്‍റർടെയിനർ തന്നെയാകും 'പേട്ടറാപ്പ്' എന്ന് ഉറപ്പ് തരുന്നതാണ് ചിത്രത്തിന്‍റെ പോസ്റ്റർ. ഇലക്‌ട്രിഫയിങ് ഡാൻസുമായി തെന്നിന്ത്യൻ സിനിമ കീഴടക്കാൻ 'ഇന്ത്യൻ മൈക്കിൾ ജാക്‌സൺ' പ്രഭുദേവ എത്തുമ്പോൾ കൂടെ കട്ടയ്‌ക്ക് മത്സരിക്കാൻ വേദികയുമുണ്ട്. പോസ്റ്ററിലും ത്രസിപ്പിക്കുന്ന ചുവടുമായി പ്രഭുദേവയ്‌ക്കൊപ്പം വേദികയുണ്ട് (Prabhu Deva and Vedhika starrer Petta Rap).

എസ് ജെ സിനു ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. 'ജിബൂട്ടി', 'തേര്' തുടങ്ങിയ മലയാള ചിത്രങ്ങൾക്ക് ശേഷം എസ് ജെ സിനു സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് 'പേട്ടറാപ്പ്'. കളർഫുൾ എന്‍റർടെയിനറായാണ് 'പേട്ടറാപ്പ്' അണിയിച്ചൊരുക്കുന്നത്. സംഗീതത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിന് ഡി ഇമ്മൻ ആണ് ഈണം ഒരുക്കുന്നത്. ആകെ പത്ത് ഗാനങ്ങളാണ് 'പേട്ടറാപ്പി'ൽ ഉള്ളത്. പ്രഭുദേവയുടെയും ഒപ്പം വേദികയുടെയും മാസ്‌മരിക നൃത്തരംഗങ്ങൾ ഉൾപ്പെടുന്ന ഗാനങ്ങൾ പ്രേക്ഷകർക്ക് തിയേറ്ററിൽ മികച്ച അനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്ലൂ ഹിൽ ഫിലിംസിന്‍റെ ബാനറിൽ ജോബി പി സാമാണ് ഈ ചിത്രത്തിന്‍റെ നിർമാണം. പി കെ ദിനിൽ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിത്തു ദാമോദർ ആണ്. എഡിറ്റിങ് നിഷാദ് യൂസഫും കൈകാര്യം ചെയ്‌തിരിക്കുന്നു.

ആർട്ട് ഡയറക്‌ടർ : എ ആർ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ : ആനന്ദ് എസ്, ശശികുമാർ എസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ : റിയ എസ്, വസ്‌ത്രാലങ്കാരം : അരുൺ മനോഹർ, മേക്കപ്പ് : അബ്‌ദുൽ റഹ്മാൻ, കൊറിയോഗ്രാഫി : ഭൂപതി രാജ, റോബർട്ട്, സ്റ്റണ്ട് : ദിനേശ് കാശി, വിക്കി മാസ്റ്റർ, ലിറിക്‌സ് : വിവേക് , മധൻ ഖാർഗി, വി എഫ് എക്‌സ് : ഇഫെക്‌ട്‌സ് ആൻഡ് ലോജിക്‌സ്, ക്രിയേറ്റീവ് സപ്പോർട്ട് : സഞ്ജയ് ഗസൽ, കോ ഡയറക്‌ടർ : അഞ്ജു വിജയ് , പി ആർ ആൻഡ് മാർക്കറ്റിങ് : പ്രതീഷ് ശേഖർ, ഡിസൈൻ : യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ് : സായി സന്തോഷ്.

Last Updated : Feb 15, 2024, 5:59 PM IST

ABOUT THE AUTHOR

...view details