കേരളം

kerala

ETV Bharat / entertainment

അമരന്‍ മുതല്‍ ജിഗ്ര വരെ ബോക്സോഫീസ് ഹിറ്റുകള്‍ ഒ ടിടിയില്‍ ; ഈ ആഴ്‌ചത്തെ റിലീസുകള്‍ - OTT RELEASE THIS WEEK

2024 അവസാന മാസത്തിലേക്ക് എത്തുമ്പോള്‍ ഒട്ടേറെ ചിത്രങ്ങളാണ് ഒടിടിയിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

OTT RELEASES DECEMBER SECOND WEEK  CINEMA AND WEB SERIES  ഒടിടി റിലീസുകള്‍  ലക്കി ഭാസ്‌കര്‍ ഒടിടി റിലീസ്
ഒടിടി റിലീസുകള്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 13, 2024, 3:38 PM IST

തിയേറ്ററില്‍ റിലീസാവുന്ന സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് പോലെ തന്നെയാണ് ഇന്ന് ഒടിടിയില്‍ എത്തുന്ന ചിത്രങ്ങള്‍ക്കായും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഡിസംബര്‍ രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ വമ്പന്‍ ഒടിടി റിലീസുകളാണ് പ്രേക്ഷകരെ തേടിയെത്തുന്നത്. കോമഡി, ത്രില്ലര്‍, റൊമാന്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ എത്തുന്ന സിനിമകളും വെബ്‌സീരിസുകളും കാണികള്‍ക്ക് എവിടെയിരുന്നും ആസ്വദിക്കാം. വിവിധ ഒ.ടി.ടിയില്‍ പ്രദര്‍ശനത്തിന് എത്തുന്നത് ഏതൊക്കെയാണെന്ന് നോക്കാം.

1. ബോഗയ്ന്‍വില്ല

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്‌ത ബോഗയ്ന്‍വില്ല ഒടിടിയില്‍ എത്തുന്നു. ഡിസംബര്‍ 13ന് സോണി ലൈവിലൂടെയാണ് ചിത്രം ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിക്കുക. ഒക്‌ടോബര്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

2.കങ്കുവ

സൂര്യ ഇരട്ട വേഷത്തില്‍ എത്തിയ ചിത്രമാണ് കങ്കുവ. വലിയ ഹൈപ്പോടെ തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നത്. പ്രശസ്‌ത സംവിധായകൻ ശിവ ഒരുക്കുന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള 10,000 തിയേറ്ററുകളിലാണ് റിലീസായത്. 350 കോടി ബഡ്‌ജറ്റില്‍ ഒരുങ്ങിയ ഈ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ആണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്.

3.കനകരാജ്യം

ഇന്ദ്രന്‍സ്, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രം കനകരാജ്യം ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്‌പദമാക്കി സാഗര്‍ ഒരുക്കിയ ചിത്രമാണ് കനകരാജ്യം.

4.തങ്കലാന്‍

ചിയാന്‍ വിക്രം നായകനായ തങ്കലാന്‍ ഒടിടിയില്‍ എത്തി. പാ. രഞ്ജിത്ത് സംവിധാനം ചെയ്‌ത ഈ ചിത്രത്തില്‍ മാളവിക മോഹന്‍, പശുപതി, പാര്‍വതി തിരുവോത്ത്, ഡാനിയല്‍, ഹരികൃഷ്‌ണന്‍ അന്‍ബുദുരൈ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നെറ്റ്‌ഫ്ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

5.അമരന്‍

ശിവകാര്‍ത്തികേയനും സായി പല്ലവിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ അമരന്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി. മേജര്‍ മുകുന്ദ് വരദരാജിന്‍റെ ജീവിത കഥപറയുന്ന ചിത്രം തിയേറ്ററില്‍ വന്‍വിജയമാണ് നേടിയത്. നെറ്റ്‌ഫ്ലിക്‌സിലാണ് ചിത്രം സട്രീമിങ് ആരംഭിച്ചത്.

6.ഖല്‍ബ്

രജ്ഞിത്ത് സജീവ്, നേഹ നസ്‌നീന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിദ് യാഹിയ തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രമാണ് ഖല്‍ബ്. പ്രണയ കഥ പറയുന്ന ഈ ചിത്രം ഒടിടിയില്‍ എത്തി. ആമസോണ്‍ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് ഈ ചിത്രം കാണാനാവും.

7.ഫാമിലി

വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡോണ്‍ പാലത്തറ സംവിധാനം ചെയ്‌ത ചിത്രമാണ് ഫാമിലി. മനോരമ മാക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

8.ജിഗ്ര

ആലിയ ഭട്ടിന്‍റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജിഗ്ര ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. വാസന്‍ ബാല സംവിധാനം ചെയ്‌ത ഈ ചിത്രം തടവില്‍ നിന്ന് തന്‍റെ സഹോദരനെ രക്ഷിക്കാനുള്ള ഒരു പെണ്ണിന്‍റെ ദൗത്യമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നെറ്റ്‌ഫ്ലിക്‌സിലൂടെ ഈ ചിത്രം പ്രേക്ഷകര്‍ക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കും.

9. ഗുമസ്‌തന്‍

ബിബിന്‍ ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അമല്‍ കെ ജോബി സംവിധാനം ചെയ്‌ത ചിത്രമാണ് ഗുമസ്‌തന്‍. ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇപ്പോള്‍ ചിത്രം ലഭ്യമാണ്. ജെയ്‌സ് ജോസാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

10.പാരച്യൂട്ട്

കിഷോര്‍, കനി, കൃഷ്‌ണ കുലശേഖരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാരച്യൂട്ട് ഒടിടിയില്‍ എത്തി. രണ്ടുകുട്ടികളുടെ തിരോധാനത്തെ കുറിച്ച് പറയുന്ന ഈ ചിത്രം ഡിസ്‌നി+ഹോട്ട്സ്‌റ്റാറിലാണ് പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. റാസു രഞ്ജിത്ത് സംവിധാനം ചെയ്‌ത വെബ് സീരീസാണിത്.

11.തെക്ക് വടക്ക്

സുരാജ് വെഞ്ഞാടമൂട് വിനായകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രേം ശങ്കര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് തെക്ക് വടക്ക്. നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കിയ ഈ ചിത്രം ഇപ്പോള്‍ ഒടിടിയില്‍ എത്തിയിരിക്കുകയാണ്. മനോരമ മാക്‌സിലും ആമസോണ്‍ പ്രൈം വീഡിയോയിലും ചിത്രം ലഭ്യമാണ്.

12.ലക്കി ഭാസ്‌കര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'ലക്കി ഭാസ്‌കര്‍' ആഗോളതലത്തില്‍ 109 കോടി രൂപയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രമാണിത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്‌ത ചിത്രമാണ് ലക്കി ഭാസ്‌കര്‍. നെറ്റ്‌ഫ്ലിക്‌സിലൂടെ ഈ ചിത്രം ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവും.

Also Read:മാളവിക വെഡ്‌ഡിങ് ഹൈലൈറ്റ്സ് റിലീസ്‌ഡ് ;പാര്‍വതിയുടെ നൃത്തം ജയറാമിന്‍റെയും കാളിദാസിന്‍റേയും കോമഡി

ABOUT THE AUTHOR

...view details