കേരളം

kerala

ETV Bharat / entertainment

ധ്യാന്‍ ചിത്രം 'ഒരു വടക്കൻ തേരോട്ട'ത്തിൽ മക്കൾ സംഗമം - ORUVADAKKAN THEROTTAM MOVIE

ചിത്രത്തിന് സംഗീതം പകരുന്നത് ബേണിയുടെ മകന്‍ ടാന്‍സനും ആലപിക്കുന്ന പിന്നണി ഗായകന്‍ പി ഉണ്ണികൃഷ്‌ണന്‍റെ മകന്‍ വാസുദേവ് കൃഷ്‌ണയുമാണ്.

ORU VADAKKAN THEROTTAM  TANSEN AND VASUDEV KRISHNA  ധ്യാന്‍ ശ്രീനിവാസന്‍ സിനിമ  ഒരു വടക്കന്‍ തേരോട്ടം
TANSEN AND VASUDEV KRISHNA (ETV Bharat)

By ETV Bharat Entertainment Team

Published : Oct 15, 2024, 6:58 PM IST

നിത്യഹരിത നായകൻ എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻരാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കൻ തേരോട്ടം' എന്ന പുതിയ ചിത്രത്തിന് പ്രശസ്‌ത സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസിലെ ബേണിയുടെ മകൻ ടാൻസനും തെന്നിന്ത്യയിലെ പ്രശസ്‌ത പിന്നണി ഗായകൻ പി. ഉണ്ണികൃഷ്‌ണന്‍റെ മകൻ വസുദേവ് കൃഷ്‌ണയും ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നു.

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ബേണിയും മകൻ ടാൻസനും ചേർന്ന് സംഗീതം പകർന്ന് ഗായകനായ പി ഉണ്ണികൃഷ്‌ണന്‍റെ മകൻ വസുദേവ് കൃഷ്‌ണ ആലപിച്ച ഗാനം എറണാകുളം മൈ സ്‌റ്റുഡിയോയിൽ റിക്കോർഡ് ചെയ്‌തു. ഇതോടൊപ്പം "ഒരു വടക്കൻ തേരോട്ടം "എന്ന ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്‌റ്ററും റിലീസ് ചെയ്‌തു.

Poster (ETV Bharat)

ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബി ടെക് ബിരുദത്തിനു ശേഷം ഓട്ടോറിക്ഷ ഡ്രൈവറായി മാറിയ നന്ദൻ നാരായണൻ എന്ന കേന്ദ്ര കഥാപാത്രത്തെ ആണ് ധ്യാൻ ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. ധ്യാനിനെ കൂടാതെ തെന്നിന്ത്യൻ താരങ്ങളായ ആനന്ദ്, രാജ് കപൂർ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുതു മുഖ നായികയായി ദിൽന രാമകൃഷ്‌ണനോടൊപ്പം മാളവിക മേനോനും എത്തുന്നു.

സുധീർ പറവൂർ, ധർമജൻ ബോൾഗാട്ടി, വിജയകുമാർ, സലിം ഹസൻ, ദിലീപ് മേനോൻ , കോഴിക്കോട് നാരായണൻ നായർ, രാജേഷ് കേശവ് , ജിബിൻ, ദിനേശ് പണിക്കർ, സോഹൻ സീനുലാൽ , കിരൺ കുമാർ, ബോസ് സോപാനം, കലേഷ്, ജയ് വിഷ്‌ണു, ജെയിൻ,മൻസു മാധവ, അരുൺ പുനലൂർ , കല സുബ്രഹ്മണ്യം, അംബിക മോഹൻ , പ്രിയ ശ്രീജിത്ത്, ഗീതു നായർ, സബിത, കൃഷ്‌ണ വേണി, അർച്ചന, വിദ്യ,അനില , തനു ദേവി എന്നിവർക്കൊപ്പം മറ്റു നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിൽ നിർമ്മിക്കുന്ന നിര്‍മിക്കുന്ന ഈ ചിത്രത്തിന് കഥ, തിരക്കഥ , സംഭാഷണവും ഒരുക്കുന്നത് നവാഗതനായ സനു അശോക് ആണ്.

VASUDEV KRISHNA (ETV Bharat)

പവി കെ പവൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസേഴ്‌സ്- സുര്യ എസ് സുബാഷ്, ജോബിൻ വർഗീസ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസേഴ്‌സ്-സനൂപ് എസ്,

സുനിൽ നായർ, ദിനേശ് കുമാർ, സുരേഷ് കുമാർ, ബാബുലാൽ, പ്രൊജക്‌ട് ഹെഡ്- മോഹൻ ( അമൃത ) എഡിറ്റിങ്ങ്-ജിതിൻ ഡി കെ, കലാ സംവിധാനം- ബോബൻ

ഗാന രചന-കൈതപ്രം ദാമോദരൻ നമ്പൂതിരി, ഹസീന എസ് കാനം ഗായകർ-ഹരിശങ്കർ വസുദേവ് കൃഷ്‌ണ, നിത്യാ മാമൻ, ശ്രീജ ദിനേശ്, ബാക്ക് ഗ്രൗണ്ട് സ്കോർ-നവനീത് സൗണ്ട് ഡിസൈൻ- സിനോയ് ജോസഫ് പ്രൊഡക്ഷൻ കൺട്രോളർ- എസ്സാ കെ എസ്‌തപ്പാൻ, കളറിസ്റ്റ്-സി പി രമേശ് മേക്കപ്പ്-സിനൂപ് രാജ് കോസ്റ്റ്യൂംസ്-സൂര്യ ശേഖർ, സ്‌റ്റിൽസ്-ഷുക്കു പുളിപ്പറമ്പിൽ ഡിസൈനർ-അമൽ രാജു, സ്‌റ്റുഡിയോ-ഏരീസ് വിസ്‌മയാസ് മാക്‌സ്, സൗണ്ട് റെക്കോർഡിസ്‌റ്റ്- ഫ്രാൻസിസ് സി ഡേവിഡ്, ചീഫ് അസോസിയേറ്റ് ഡയരക്‌ടർ-വിഷ്‌ണു ചന്ദ്രൻ,വിതരണം-ഡ്രീം ബിഗ് ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.

Also Read:അര്‍ജുന്‍ അശോകന്‍- അനഘ നാരായണന്‍ കോംമ്പോ 'അന്‍പോടു കണ്‍മണി' ടീസര്‍ പുറത്ത്

ABOUT THE AUTHOR

...view details