കേരളം

kerala

ETV Bharat / entertainment

മിസ് ടീൻ യൂണിവേഴ്‌സ്‌ 2024 കിരീടം ചൂടി ഒഡീഷ കോളേജ് വിദ്യാര്‍ത്ഥിനി തൃഷ്‌ണ റേ - MISS TEEN UNIVERSE 2024

പെറു, ദക്ഷിണാഫ്രിക്ക, പോർച്ചുഗൽ, നെതർലൻഡ്‌സ്‌, ബ്രസീൽ, കെനിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 10 ഫൈനലിസ്‌റ്റുകളെ മറികടന്നാണ് 19കാരിയായ തൃഷ്‌ണ റേ മിസ് ടീൻ യൂണിവേഴ്‌സ് 2024 ആയി തിരഞ്ഞെടുക്കപ്പെട്ടത്.

MISS TEEN UNIVERSE 2024 TRISHNA RAY  ODISHA COLLEGE STUDENT TRISHNA RAY  മിസ് ടീൻ യൂണിവേഴ്‌സ്‌ 2024  തൃഷ്‌ണ റേ മിസ് ടീൻ യൂണിവേഴ്‌സ്‌
Trishna Ray Crowned Miss Teen Universe 2024 (ETV Bharat)

By ETV Bharat Entertainment Team

Published : Nov 13, 2024, 10:54 AM IST

2024 മിസ് ടീൻ യൂണിവേഴ്‌സായി ഭുവനേശ്വറിലെ കെഐഐടി സർവകലാശാല വിദ്യാർത്ഥിനിയായ തൃഷ്‌ണ റേ. പെറുവില്‍ നിന്നുള്ള ആനി തോർസണ്‍ ഫസ്‌റ്റ് റണ്ണറപ്പും നമീബിയയുടെ പ്രെഷ്യസ് ആന്ദ്രേ സെക്കന്‍ഡ് റണ്ണറപ്പുമായി. ദക്ഷിണാഫ്രിക്കയിലെ കിംബർലെയിൽ വച്ചായിരുന്നു മത്സരസം.

പെറു, ദക്ഷിണാഫ്രിക്ക, ബ്രസീൽ, കെനിയ, പോർച്ചുഗൽ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 10 ഫൈനലിസ്‌റ്റുകളെ മറികടന്നാണ് 19കാരിയായ തൃഷ്‌ണ റേ മിസ് ടീൻ യൂണിവേഴ്‌സ് 2024 ആയത്. നവംബർ ഒന്ന് മുതൽ ഒണ്‍പത് വരെ നടന്ന പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സംഘാടകർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കേണൽ ദിലീപ് കുമാറിന്‍റെയും രാജശ്രീ റേയുടെയും മകളാണ് തൃഷ്‌ണ റേ. കെഐഐടിയിൽ ഫാഷൻ ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് തൃഷ്‌ണ റേ. കെഐഐടി ഇന്‍സ്‌റ്റിറ്റ്യൂട്ട് സ്ഥാപക ജോ.അച്യുത സാമന്ത തൃഷ്‌ണയെ അഭിനന്ദിച്ചു.

ഒഡീഷയുടെ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും തൃഷ്‌ണ റേയെ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദിച്ചു. "ദക്ഷിണാഫ്രിക്കയിലെ കിംബർലിയിൽ വെച്ച് മിസ് ടീൻ യൂണിവേഴ്‌സ് 2024 ആയി തിരഞ്ഞെടുക്കപ്പെട്ട ഒഡീഷയുടെ തൃഷ്‌ണ റേയ്ക്ക് അഭിനന്ദനങ്ങൾ. അവളുടെ കരിയറിൽ അവൾ പുതിയ ഉയരങ്ങൾ കീഴടക്കുകയും അത് നമ്മുടെ സംസ്ഥാനത്തിന് അഭിമാനം നൽകുകയും ചെയ്യട്ടെ. അവളുടെ നല്ല ഭാവിയ്‌ക്കായി ആശംസിക്കുന്നു."-നവീന്‍ പട്‌നായിക് കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ തൃഷ്‌ണയ്‌ക്ക് അഭിനന്ദനങ്ങള്‍ ഒഴുകിയെത്തി. "ഇന്ത്യ വന്നു, ഇന്ത്യ തിളങ്ങി, ഇന്ത്യ കീഴടക്കി. രാജ്യത്തിന് ഈ ബഹുമതി കൊണ്ടുവന്നതിന് തൃഷ്‌ണ റേയ്‌ക്ക് നന്ദി പറയുന്നു."-ഇപ്രകാരമാണ് ഫാഷൻ ഡിസൈനർ ഷെയ്ൻ സോണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. "ഇത് നിങ്ങളുടെ സമയമായിരുന്നു," -എന്ന് മറ്റൊരു ഉപയോക്താവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2023 ഏപ്രില്‍ 13ന് നടന്ന മീസ് ടീന്‍ യൂണിവേഴ്‌സ് ഇന്ത്യ മത്സരത്തിലും തൃഷ്‌ണ റേ ജേതാവായിരുന്നു.

Also Read: 'മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 ' കിരീടം ചൂടി റിയ സിൻഹ - Miss Universe India Rhea Singha

ABOUT THE AUTHOR

...view details