കേരളം

kerala

ETV Bharat / entertainment

ശേഖരവർമ്മ രാജാവായി നിവിൻ പോളി; സോഷ്യൽ സറ്റയറുമായി അനുരാജ് മനോഹർ - Shekhara Varma Rajavu shooting - SHEKHARA VARMA RAJAVU SHOOTING

നിവിന്‍ പോളിയുടെ പുതിയ ചിത്രം ശേഖരവർമ്മ രാജാവിന്‍റെ ചിത്രീകരണം ആരംഭിച്ചു. കളമശേരിയിലാണ് ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചത്.

NIVIN PAULY MOVIE SHEKHARA VARMA  SHEKHARA VARMA RAJAVU  NIVIN PAULY  ശേഖരവർമ്മ രാജാവ്
Shekhara Varma Rajavu shooting (ETV Bharat)

By ETV Bharat Entertainment Team

Published : Aug 30, 2024, 10:17 AM IST

'ഇഷ്‌ക്‌', 'നരിവേട്ട' എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ശേഖരവർമ്മ രാജാവ്'. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കളമശേരിയിൽ സിനിമയുടെ പൂജ നടന്നു. തുടര്‍ന്ന് സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരണവും കളമശേരിയിൽ ആരംഭിച്ചു.

Shekhara Varma Rajavu shooting (ETV Bharat)

രാജ കുടുംബാം​ഗമായ ശേഖരവർമ്മയുടെ ജീവിതത്തിലൂടെ ചിത്രം കടന്നു പോകുന്നത്. സോഷ്യൽ സറ്റയർ വിഭാ​ഗത്തിലായി വലിയ കാൻവാസിലാണ് അനുരാജ് മനോഹർ ചിത്രം ഒരുക്കുന്നത്.

Shekhara Varma Rajavu shooting starts (ETV Bharat)

പോളി ജൂനിയർ പിക്‌ചേഴ്‌സിന്‍റെ ബാനറിൽ നിവിൻ പോളിയാണ് സിനിമയുടെ നിര്‍മാണം. എസ്.രഞ്‌ജിത്താണ് ചിത്രത്തിന് വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അൻസർ ഷാ ആണ് സിനിമയുടെ ഛായാ​ഗ്രഹണം. കിരൺ ദാസ് ചിത്രസംയോജനവും നിര്‍വഹിക്കും.

Shekhara Varma Rajavu shooting Pooja (ETV Bharat)

കലാസംവിധാനം - ദിലീപ് ആർ നാഥ്, ചീഫ് അസോസിയേറ്റ് - രതീഷ് രാജൻ, വസ്ത്രാലങ്കാരം - മെൽവി ജെ, ചന്ദ്രകാന്ത്, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ - ശ്യാം ലാൽ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, ഡിസൈൻ - യെല്ലോ ടൂത്ത്, പിആർഒ - ശബരി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: സ്റ്റൈലിഷ് ലുക്കിൽ കിടിലൻ ഡാൻസുമായി നിവിൻ പോളി; ട്രെന്‍ഡായി 'ഹബീബി ഡ്രിപ്' - Habibi Drip Album Song Released

ABOUT THE AUTHOR

...view details