70ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മലയാളത്തിന്‍റെ അഭിമാനമായ നിത്യ മേനനെയാണ് തിരെഞ്ഞെടുത്തത്. ധനുഷിനോടൊപ്പം അഭിനയിച്ച തിരുച്ചിട്രമ്പലം എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് നിത്യയ്ക്ക് പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ അവാര്‍ഡ് സ്വീകരിച്ചതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് നിത്യയ്ക്കെതിരെ ഉയര്‍ന്നത്.
'ഗാര്‍ഗി' എന്ന സിനിമയിലെ അഭിനയത്തിന് സായിപല്ലവിക്കാണ് അവാര്‍ഡ് ലഭിക്കേണ്ടിയിരുന്നതെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇതിന് മറുപടിയുമായി നിത്യമേനന്‍ രംഗത്ത് എത്തി. ഒരു അഭിമുഖത്തിനിടെയാണ് ഇതിനെതിരെ നിത്യ പ്രതികരിച്ചത്. പുരസ്‌കാരം ലഭിക്കാന്‍ തനിക്കുണ്ടായ അര്‍ഹതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും വിമര്‍ശകരെ മുഖവിലയ്‌ക്ക് എടുക്കുന്നില്ലെന്നും നിത്യ മേനന്‍ പറഞ്ഞു.
"പുരസ്‌കാരം ലഭിച്ചില്ലെങ്കില്‍ വിമര്‍ശകര്‍ പറയും എനിക്ക് സിനിമയൊന്നുമില്ല, അതുകൊണ്ടാണ് ലഭിക്കാത്തതെന്ന്. അല്ലെങ്കില്‍ പറയും സാരമില്ല അടുത്ത തവണ ലഭിക്കും എന്ന്. പുരസ്‌കാരങ്ങള്‍ കിട്ടുമ്പോള്‍ വിമര്‍ശകര്‍ എപ്പോഴും അങ്ങനെയാണ്. നമ്മളേക്കാള്‍ മറ്റൊരാള്‍ക്കായിരുന്നു അര്‍ഹത എന്ന് പറയും. അതുകൊണ്ട് അവരുടെ വാക്കുകള്‍ മുഖവിലയ്‌ക്ക് തല്‍ക്കാലം എടുക്കുന്നില്ല". നിത്യ മേനന്‍ പറഞ്ഞു.
"ദേശീയ ചലച്ചിത്ര അവാർഡ് എൻ്റെ കഠിനാധ്വാനത്തെ സാധൂകരിക്കുന്നു. ഇതൊരു ഉത്തരവാദിത്വമാണെന്ന് ഞാൻ കരുതുന്നില്ല. ഈ അവസരം ആഘോഷിക്കാനും ആസ്വദിക്കാനുമുള്ള ഒന്നാണെന്ന് ഞാൻ കരുതുന്നു. അതാണ് ഞാൻ ചെയ്യുന്നത്. ഞാൻ ഇവിടെ ആഘോഷിക്കാൻ പോകുന്നു. പത്ത്, 15 വർഷമായി ഞാന്‍ ജോലി ചെയ്യുന്നു. ഇപ്പോൾ ഇത് എനിക്കൊരു ആഘോഷമാണ്. എനിക്ക് ഉത്തരവാദിത്വങ്ങള്‍ ഒന്നുമില്ല. സന്തോഷം മാത്രം. ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള തിരക്കഥകളുമായി താമസിയാതെ ആരെങ്കിലും എന്നെക്കുറിച്ച് ചിന്തിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നല്ല സംവിധായകര്‍ക്കൊപ്പവും നല്ല എഴുത്തുകാർക്കൊപ്പവും പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്." - ദേശീയ ചലച്ചിത്ര പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം നിത്യ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞ വാക്കുകളാണിത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും