ചലച്ചിത്ര പ്രേമികള്‍ക്ക് വിരുന്നുമായി പുത്തന്‍ സിനിമകളും സീരിസുകളാണ് ഈ ആഴ്‌ച മുതല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ പ്രദര്‍ശനത്തിന് എത്താന്‍ പോകുന്നത്. കോമഡി, ത്രില്ലര്‍, റൊമാന്‍സ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളില്‍ എത്തുന്ന സിനിമകള്‍ കാണികള്‍ക്ക് എവിടെയിരുന്നു ആസ്വദിക്കാം. വിവിധ ഒ.ടി.ടിയില്‍ ഈ വാരം പ്രദര്‍ശനത്തിന് എത്തുന്നത് ഏതൊക്കെയാണെന്ന് നോക്കാം.
അജയന്‍റെ രണ്ടാം മോഷണം
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്‌ത ബ്ലോക്ബസ്‌റ്റര്‍ ചിത്രം എ.ആർ.എം (അജയന്‍റെ രണ്ടാം മോഷണം) ഇന്ന് അർദ്ധരാത്രിയോടെ എത്തും. തിയേറ്ററില്‍ ദൃശ്യവിസ്‌മയം തീര്‍ത്ത ടൊവിനോ തോമസ് മൂന്നു ഗെറ്റപ്പുകളില്‍ എത്തിയ ഈ ചിത്രം ഒ ടി ടി റിലീസിന് ഒരുങ്ങുകയാണ്. കുഞ്ഞിക്കേളു എന്ന യോദ്ധാവ്, കള്ളൻ മണിയൻ, അജയൻ എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്.
മലയാളം , ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുഗു, കന്നഡ എന്നിങ്ങനെ ആറു ഭാഷകളില്‍ തിയേറ്ററുകളിലെത്തിയ ഈ ചിത്രത്തിന് ആഗോളതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 113 കോടി രൂപയ്ക്ക് മുകളില്‍ ചിത്രം ഇതിനോടകം നേടി എന്നാണ് റിപ്പോര്‍ട്ട്. ടൊവിനോ തോമസിന്‍റെ ആദ്യ 100 കോടി ചിത്രമാണിത്. നവംബര്‍ എട്ടിനാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍, ഹരീഷ് പേരടി, കബീര്‍ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
മാജിക് ഫ്രെയിംസ്, യുജിഎം മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളില്‍ ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍, ഡോ.സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം. മനു മൻജിത്തിന്‍റെ ഗാനരചനയില്‍ ദീപു നൈനാന്‍ തോമസാണ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.
വേട്ടയ്യന്‍
ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമായിരുന്ന സൂപ്പര്‍സ്‌റ്റാര്‍ രജനികാന്ത് നായകനായ 'വേട്ടയ്യന്‍'. ആദ്യ ദിനങ്ങളില്‍ മികച്ച കളക്ഷനോടെ മുന്നോട്ടു കുതിച്ച ചിത്രമാണിത്. ഒക്‌ടോബര്‍ 10 ന് തിയേറ്ററുകളില്‍ എത്തിയ ഈ ചിത്രം ഇപ്പോഴിതാ ഒ.ടി.ടിയിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് 'വേട്ടയ്യന്‍' പ്രദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടു മുതല്‍ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും.
90 കോടിയുടെ ലാന്‍ഡ് മാര്‍ക്ക് ഡീലീലാണ് ആമസോണ്‍ പ്രൈം 'വേട്ടയ്യന്‍റെ' ഡിജിറ്റല്‍ സ്‌ട്രീമിങ് അവകാശം സ്വന്തമാക്കിയത്. തമിഴിന് പുറമേ തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നി ഇതര ഭാഷകളിലേക്കും മൊഴിമാറ്റിയാണ് ചിത്രം പ്രൈമില്‍ എത്തുക. ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും ചിത്രം കാണാം. സാമൂഹിക യാഥാര്‍ഥ്യങ്ങളെ വെള്ളിത്തിരയിലെത്തിച്ച് കൈയ്യടി നേടിയ പ്രശസ്‌ത സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകൻ.
രണ്ട് മണിക്കൂര്‍ നാല്പത്തി മൂന്ന് മിനിറ്റാണ് 'വേട്ടയ്യന്‍റെ' ദൈര്‍ഘ്യം. ആദ്യ പകുതി ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റുമാണ്. താരസമ്പന്നായി ഈ ചിത്രത്തിന്‍റെ റണ്‍ ടൈം അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തു വിട്ടിരുന്നു.
ദേവര പാര്‍ട്ട് 1
ജൂനിയര്‍ എന്‍ടിആറിന്‍റെ ഏറ്റവും പുതിയ റിലീസായ 'ദേവര' ഒ ടി ടിയില്‍ എത്തുന്നു. സെപ്‌റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഒരു മാസം പിന്നിടുമ്പോഴാണ് ഒടിടിയില്‍ സ്‌ട്രീമിംഗിനൊരുങ്ങുന്നത്. നവംബര്‍ 8 മുതല്‍ 'ദേവര' നെറ്റ്‌ഫ്ലിക്‌സില്‍ സ്‌ട്രീമിംഗ് ആരംഭിക്കും.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നീ ഭാഷകളിലാകും 'ദേവര' നെറ്റ്‌ഫ്ലിക്‌സില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. അതേസമയം സിനിമയുടെ ഹിന്ദി പതിപ്പും ഉടന്‍ റിലീസ് ചെയ്യുമെന്ന് നെറ്റ്‌ഫ്ലിക്‌സ് അറിയിച്ചു.
സിറ്റാഡൽ ഹണി ബണ്ണി