കേരളം

kerala

ETV Bharat / entertainment

ഒടിടിയില്‍ വമ്പന്‍ റിലീസുകള്‍; വാഴ മുതല്‍ സ്ത്രീ 2 വരെ - New OTT release this weekend - NEW OTT RELEASE THIS WEEKEND

സെപ്റ്റംബര്‍ അവസാന വാരം ഒടിടിയില്‍ കൈ നിറയെ ചിത്രങ്ങള്‍. വമ്പന്‍ റീലീസുകളാണ് വെള്ളിയാഴ്‌ച മുതല്‍ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയത്. ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്‌ടിച്ച സ്ത്രീ 2 മുതല്‍ സൂപ്പര്‍ ഹിറ്റ് ചിത്രം വാഴ വരെ ഒടിടിയില്‍ പ്രദര്‍ശനത്തിനുണ്ട്.

NEW OTT RELEASE THIS WEEK  OTT FILMS  ഒടിടി റിലീസുകള്‍  MOVIES
NEW OTT RELEASE THIS WEEKEND (ETV Bharat)

By ETV Bharat Entertainment Team

Published : Sep 30, 2024, 1:59 PM IST

സെപ്റ്റംബര്‍ അവസാന വാരം തിയേറ്ററില്‍ മാത്രമല്ല ഒടിടിയിലും കൈനിറയെ ചിത്രങ്ങളാണ് പ്രേക്ഷരെ തേടിയെത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രം 'വാഴ', ബോക്‌സ് ഓഫീസ് ചരിത്രം സൃഷ്‌ടിച്ച 'സ്ത്രീ 2', തമിഴ് ഹൊറര്‍ ചിത്രം 'ഡിമോണ്ടെ കോളനി 2', നാനി നായകനായെത്തുന്ന 'സരിപോധ ശനിവാരം' എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളാണ് ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് ഈ ആഴ്‌ച പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

  • വാഴ

ഹാഷിര്‍, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, സിജു സണ്ണി, അലന്‍ വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളൊക്കി ആനന്ദ് മേനോന്‍ സംവിധാനം ചെയ്‌ത സൂപ്പര്‍ഹിറ്റ് ചിത്രമാണ് വാഴ. ജയ ജയ ജയഹേ, ഗുരുവായൂര്‍ അമ്പലനടയില്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിവിന്‍ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണിത്. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കൊണ്ട് 5 കോടി 40 ലക്ഷം രൂപ നേടിയ ചിത്രമാണ് വാഴ. ചിത്രത്തിന്‍റെ വിജയത്തോടെ രണ്ടാം ഭാഗവും അണിയറക്കാര്‍ നിശ്ചയിച്ചിരുന്നു. ഡിസ്നി ഹോട്ട്സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

  • സ്ത്രീ 2

ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്‌ടിച്ച 'സ്ത്രീ 2' ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തി. ശ്രദ്ധകപൂറും രാജ് കുമാര്‍ റാവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണിത്. അമര്‍ കൗശിക്കാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അപര്‍ശക്തി, ഖുറാന, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. തമന്നയും, അക്ഷയ് കുമാറും, വരുണ്‍ ധവാവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Stree 2 (ETV Bharat)
  • ഭരതനാട്യം

നടന്‍ സൈജു കുറിപ്പ് നായകനായി എത്തിയ 'ഭരതനാട്യം' ഒടിടിയില്‍ പ്രദര്‍ശനം തുടങ്ങി. നവാഗതനായ കൃഷ്‌ണദാസ് മുരളിയാണ് 'ഭരതനാട്യം' തിരക്കഥയെഴുതി സംവിധാനം ചെയ്‌തിരിക്കുന്നത്. സായ് കുമാര്‍, കലാരഞ്ജിനി, മണികണ്‌ഠന്‍ പട്ടാമ്പി, അഭിറാം രാധാകൃഷ്‌ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ദിവ്യ എം നായര്‍ തുടങ്ങിയവും ചിത്രത്തില്‍ വേഷമിടുന്നു. മനോര മാക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

  • ഉലാജ്

ജാന്‍വി കപൂര്‍ പ്രധാന വേഷത്തിലെത്തിയ ബോളിവുഡ് ചിത്രമാണ് 'ഉലാജ്'. മലയാളി താരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സുധാന്‍സു സരിയയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. നയതന്ത്രജ്ഞയുടെ വേഷമാണ് ജാന്‍വി അവതരിപ്പിച്ചിരിക്കുന്നത്. ജംഗ്‌ലി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സുധാന്‍സു സരിയ, പര്‍വീസ് ഷെയ്‌ക്‌ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്‌സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

  • കാട്ടുകാളി

സൂരി, അന്ന ബെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'കാട്ടുകാളി'. പി എസ് വിനോദ് രാജ് ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. റഷ്യയില്‍ നടന്ന 22ാമത് അമൂര്‍ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ഗ്രാന്‍റ് പ്രീ അവാര്‍ഡ് നേടിയ ചിത്രമാണ് 'കാട്ടുകാളി'. അന്ന ബെന്‍ ആദ്യമായി തമിഴില്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. ആമസോണ്‍ പ്രൈമില്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

  • ലവ് സിതാര

ശോഭിത ധൂലിപാല പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'ലവ്, സിതാര'. സൊനാലി കുല്‍ക്കര്‍ണി, ബി ജയശ്രീ, വിര്‍ജീനിയ റോഡ്രിഗസ്, സഞ്ജയ് ബൂട്ടിയാനി, താമര ഡിസൂസ, റിജുല്‍ റേ എന്നിവരും പ്രധാനം വേഷത്തില്‍ എത്തുന്നുണ്ട്. സീ 5 ല്‍ നേരിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

  • സരിപോ ശനിവാരം

ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'സരിപോ ശനിവാരം'. നാനി നായകനായി ഈ തെലുങ്ക് ചിത്രം വിവേക് ആത്രേയയാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

  • പ്രതിനിധി 2

നരാ രോഹിത്തും സിരി ലെല്ലയും പ്രധാന വേഷത്തിലെത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'പ്രതിനിധി2'. മൂര്‍ത്തി ദേവഗുപ്‌തയാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. പ്രശാന്ത് മാണ്ഡവയുടെ 2014 ലെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായ പ്രതിനിധിയുടെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ആഹാ വീഡിയോയിലൂടെയാണ് 'പ്രതിനിധി 2' പ്രദര്‍ശനത്തിന് എത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

  • ഡിമോണ്ടെ കോളനി 2

തിയേറ്ററുകളില്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയ ചിത്രമാണ് 'ഡിമോണ്ടെ കോളനി 2'.അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. അരുള്‍ നിതി തമിഴരസുവും പ്രിയ ഭവാനിയുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. സീ 5 ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

ഔറോണ്‍ മേ കഹന്‍ ദം ഥാ

അജയ് ദേവഗണും തബുവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമാണ് 'ഔറോണ മേ കഹന്‍ ദം ഥാ'. റൊമാന്‍റിക് ത്രില്ലര്‍ ചിത്രമാണിത്. ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.

Also Read:പ്രണയവും ആക്ഷനുമായി മാധവ് സുരേഷിന്‍റെ 'കുമ്മാട്ടിക്കളി' തിയേറ്ററുകളിലേക്ക്

ABOUT THE AUTHOR

...view details