കേരളം

kerala

ETV Bharat / entertainment

'പുഷ്‌പ-1 വെറും ട്രെയിലര്‍; ശരിക്കുമുള്ള ഫഹദ് ഷോ പുഷ്‌പ-2ൽ'; നസ്രിയ - THE ROLE OF FAHAD FAASIL IN PUSHPA

''പുഷ്‌പ 2: ദ റൂൾ' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്ന് തന്നെയാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.

NAZRIYA NAZIM TALKS ABOUT FAHAD  PUSHPA 2 THE RULE MOVIE  ഫഹദിനെ കുറിച്ച് നസ്രിയ  പുഷ്‌പ2 ഫഹദ് ഫാസില്‍
അല്ലു അര്‍ജുനും ഫഹദ് ഫാസിലും (ETV Bharat)

By ETV Bharat Entertainment Team

Published : Nov 17, 2024, 7:43 PM IST

ഇന്ത്യൻ സിനിമ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2. ആകാംക്ഷ നിറഞ്ഞ ട്രെയിലറുകൂടി പുറത്തു വരുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷയും ആവേശവും വാനോളമാണ്. ലോകം മുഴുവൻ ഏറ്റെടുത്ത ബ്ലോക്ക്ബസ്‌റ്റര്‍ ചിത്രമായ 'പുഷ്‌പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ''പുഷ്‌പ 2: ദ റൂൾ' ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്ന് തന്നെയാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. ''പുഷ്‌പ 2 ദ റൂൾ' ഇന്ത്യൻ സിനിമയുടെ ഒരു പുതിയ യുഗമായിരിക്കും' എന്നാണ് അണിയറ പ്രവർത്തരുടെ ഭാഷ്യം.

സുകുമാർ സംവിധാനം നിർവഹിക്കുന്ന ചിത്രം പ്രീ റിലീസ് സെയിലിൽ റെക്കോർഡ് തുക സ്വന്തമാക്കി കഴിഞ്ഞു. സിനിമയില പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസിലാണ്. ഇപ്പോഴിതാ ഫഹദിന്‍റെ ഭൻവർ സിംഗ് ഷെഖാവത്തതിനെക്കുറിച്ച് നസ്രിയ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

‘ആസ് എ ഫാൻ എല്ലാ സിനിമയിലും ഞെട്ടിക്കും എന്നാണ് വിശ്വസിക്കുന്നത്. പുഷ്‌പ ആദ്യഭാഗത്തേക്കാൾ ഫഹദ് പുഷ്പ 2 ലാണ് കൂടുതലുള്ളത്. പുഷ്പ 1 ഒരു ഇൻട്രോ പോലെയായിരുന്നു. പുഷ്പ 2 ലാണ് യഥാർത്ഥ ഫാഫയെ കാണാൻ പറ്റുക,‘എന്നായിരുന്നു നസ്രിയ പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് നസ്രിയയുടെ പ്രതികരണം.

ഡിസംബർ അഞ്ചിനാണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്. നേരത്തെ ആഗസ്റ്റിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം ചിത്രീകരണം പൂർത്തിയാവാത്തതിനെ തുടർന്ന് ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. പുഷ്പയുടെ റിലീസ് പ്രഖ്യാപിച്ചതോടെ ഡിസംബറിൽ റിലീസ് ചെയ്യാനിരുന്ന പല ചിത്രങ്ങളും റിലീസ് തിയതിയിൽ മാറ്റം വരുത്തുന്നുണ്ട്.

ലോകമെമ്പാടുമുള്ള 11,500 സ്‌ക്രീനുകളില്‍ വമ്പന്‍ റിലീസുമായി ചരിത്രം സൃഷ്‌ടിക്കാനാണ് പുഷ്‌പ 2 ഒരുങ്ങുന്നത്. ഇന്ത്യയില്‍ മാത്രം 6,500 സ്‌ക്രീനുകളിലും അന്താരാഷ്‌ട്ര തലത്തില്‍ 5,000 സ്‌ക്രീനുകളിലുമാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. ഒരു ഇന്ത്യന്‍ ചിത്രത്തിന്‍റെ എക്കാലത്തെയും വമ്പന്‍ റീലീസാണിത്.

എന്നാല്‍ തെലുങ്കാനയുടെ മണ്ണില്‍ നിന്ന് പുഷ്‌പരാജിനെ കേരളത്തിലെത്തിക്കുന്നത് ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സ് ആണ്. കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും പ്രദർശനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ദേവി ശ്രീ പ്രസാദിന്‍റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീർക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. തിയേറ്ററുകള്‍ തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.

സുകുമാർ സംവിധാനം ചെയ്‌ത ''പുഷ്‌പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.

ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Also Read:ചരിത്രം സൃഷ്‌ടിക്കാന്‍ പുഷ്‌പ2; പുഷ്‌പരാജിന്‍റെ ഇടിവെട്ട് വരവ്, കട്ടയ്ക്ക് നിന്ന് ഫഹദും

ABOUT THE AUTHOR

...view details