കേരളം

kerala

ETV Bharat / entertainment

ഇന്‍സ്‌റ്റയില്‍ നിന്ന് സാമന്തയുടെ അവസാന ചിത്രവും നീക്കി നാഗ ചൈതന്യ - NAGA CHAITANYA DELETES SAMANTHA PIC

നാഗ ചൈതന്യ- സാമന്ത ബന്ധത്തിന് പൂര്‍ണമായും വിരാമം. വിവാഹത്തിന് മുന്നോടിയായി സാമന്തയുടെ ഫോട്ടോ നീക്കം ചെയ്‌ത് നാഗ ചൈതന്യ.

NAGA CHAITANYA DELETES LAST PHOTO  NAGA CHAITANYA AND SAMANTHA  സാമന്ത റൂത്ത് പ്രഭു  നാഗചൈതന്യ സാമന്ത ഫോട്ടോസ്
സാമന്ത, നാഗ ചൈതന്യ, ശോഭിത (ETV Bharat)

By ETV Bharat Entertainment Team

Published : Oct 28, 2024, 6:42 PM IST

തെന്നിന്ത്യയില്‍ താര സുന്ദരിയാണ് സാമന്ത റൂത്ത് പ്രഭു. നടന്‍ നാഗ ചൈതന്യയുമായുള്ള പ്രണയവും വിവാഹവും ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. എന്നാല്‍ താമസിയാതെ ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ഇപ്പോഴിത അടുത്ത വിവാഹത്തിനുള്ള തയാറെടുപ്പിലാണ് നാഗ ചൈതന്യ.

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള താരമായ ശോഭിത ധൂലിപാലയാണ് നാഗ ചൈതന്യയുടെ വധുവായി എത്തുന്നത്. അതുകൊണ്ടു തന്നെ തെന്നിന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെയാണ് ശോഭിത ധൂലിപാലയുടെയും നാഗ ചൈതന്യയുടെയും വിവാഹത്തെ ഉറ്റു നോക്കുന്നത്.

ഏറെ നാളുകള്‍ ശോഭിതയും നാഗചൈതന്യയും ഡേറ്റിങ്ങിലായിരുന്നു. ഓഗസ്‌റ്റ് എട്ടിന് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വിവരം നാഗ ചൈതന്യയുടെ പിതാവ് നാഗാര്‍ജുനയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിവാഹ നിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഇരു താരങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.

വിവാഹ നിശ്ചയം കഴിഞ്ഞതിന് പിന്നാലെ താരങ്ങള്‍ക്കെതിരെ വലിയ തരത്തിലുള്ള സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അടുത്തിടെയാണ് ഗോധുമ റായി പശുപൂ ആചാരത്തോടെ വിവാഹ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണെന്ന് ശോഭിത ധൂലിപാല ആരാധകരെ അറിയിച്ചത്. ആഘോഷത്തിന്‍റെ ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതോടെയാണ് നാഗ ചൈതന്യ സോഷ്യല്‍ മീഡിയിയല്‍ പോസ്‌റ്റു ചെയ്‌തിരുന്ന സാമന്തയുടെ അവസാന ചിത്രവും നീക്കം ചെയ്‌തിരിക്കുകയാണ്.

മുന്‍ ഭാര്യയായിരുന്ന സാമന്തയുടെ മൂന്ന് പോസ്‌റ്റുകളാണ് നാഗ ചൈതന്യയുടെ ഫീഡിലുണ്ടായിരുന്നതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. ഒന്നാമത്തേത് ഇരുവരുടെയും വിവാഹ മോചന വാര്‍ത്ത പങ്കുവച്ചുള്ളതായിരുന്നു. മറ്റൊന്ന് 'മജിലി' സിനിമയുടെ പോസ്‌റ്റര്‍ ആയിരുന്നു. മൂന്നാമത്തേത് 'മിസിസ് ആന്‍ഡ് ദി ഗേള്‍ഫ്രണ്ട്' എന്ന ക്യാപ്‌ഷനോടെ ഒരു ചുവന്ന റേസ് കാറിന്‍റെ രണ്ട് ഡോറുകളുടെ ഇരുവശങ്ങളിലുമായി ഇരുവരും നില്‍ക്കുന്നതായിരുന്നു. ഇപ്പോഴിതാ ഒടുവിലത്തെ ചിത്രവും നീക്കിയിരിക്കുകയാണ് നാഗ ചൈതന്യ.

2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. 2021 ല്‍ ഇരുവരും വിവാഹ മോചിതരായി. ഏകദേശം 12 വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കും എന്ന ഉറപ്പോടെയായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹ മോചന വാര്‍ത്ത വെളിപ്പെടുത്തിയത്.

Also Read:ശോഭിത ധൂലിപാല -നാഗ ചൈതന്യ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം; മനോഹരമായ ചിത്രങ്ങള്‍ പങ്കുവച്ച് താരം

ABOUT THE AUTHOR

...view details