കേരളം

kerala

ETV Bharat / entertainment

ത്രില്ലടിപ്പിക്കാന്‍ 'മാർക്കോ'; ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂർത്തിയായി - MARCO movie update - MARCO MOVIE UPDATE

ഹനീഫ് അദേനി ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം "മാർക്കോ" യുടെ മൂന്നാർ ഷെഡ്യൂൾ പൂര്‍ത്തിയായി. അടുത്ത ഘട്ട ചിത്രീകരണം കൊച്ചിയില്‍.

ഹനീഫ് അദേനി ഉണ്ണി മുകുന്ദന്‍ ചിത്രം  Unni Mukundan new movie  മാർക്കോ  Hanif Adeni Unni Mukundan Movie
MARCO MOVIE (Source: Etv Bharat Network)

By ETV Bharat Kerala Team

Published : May 18, 2024, 4:37 PM IST

ണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന "മാർക്കോ" എന്ന ചിത്രത്തിൻ്റെ മൂന്നാർ ഷെഡ്യൂൾ പൂർത്തിയായി. പതിനഞ്ച് ദിവസത്തോളം നീണ്ടുനിന്നതായിരുന്നു മൂന്നാറിലെ ചിത്രീകരണം. ചിത്രത്തിലെ നിർണ്ണായക ത്രില്ലർ രംഗങ്ങളാണ് മൂന്നാറില്‍ ചിത്രീകരിച്ചത്.

ഇനി ഒന്നരമാസത്തോളം സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശത്തും നടക്കും. കൊച്ചിയിലെ ഷെഡ്യൂൾ പൂർത്തിയാക്കിയാൽ ഉടൻ വിദേശ രംഗങ്ങൾ ചിത്രീകരിക്കുവാനായി പുറപ്പെടും. ഗ്രീസാണ് വിദേശ ചിത്രീകരണത്തിലുളള പ്രധാന ലൊക്കേഷൻ.

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ്, യുക്തിതരേജ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, അജിത് കോശി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്. പ്രശസ്‌ത നടൻ ഷമ്മി തിലകൻ്റെ മകൻ അഭിമന്യു തിലകൻ, ഇഷാൻ ഷൗക്കത്ത് എന്നി പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്.

ക്യൂബ്‌സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ചന്ദ്രു സെൽവരാജ് നിർവ്വഹിക്കും. പൂർണ്ണമായും ആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായ "മാർക്കോസ്" സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷ.

സംഗീത സംവിധാനം: രവി ബസ്രൂർ, എഡിറ്റിംഗ്: ഷെമീർ മുഹമ്മദ്, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, സ്റ്റിൽസ്: നന്ദു ഗോപാലകൃഷ്‌ണൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്‌ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ബിനുമണമ്പൂർ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പ്രൊമോഷൻ കൺസൾട്ടന്‍റ്: വിപിൻ കുമാർ, മാർക്കറ്റിംഗ്: 10 ജി മീഡിയ, പിആർഒ: എഎഎസ് ദിനേശ്.

ALSO READ: ഇടി കൊള്ളുന്ന വില്ലനാകാൻ ഞാനില്ല, ഭീകരനായ പൊലീസുകാരനാകാനുമാകില്ല : ആസിഫ് അലി

ABOUT THE AUTHOR

...view details