കേരളം

kerala

ETV Bharat / entertainment

ഓഡിയോ ലോഞ്ചിനിടയിലും മഞ്ജുവിന്‍റെ തകര്‍പ്പന്‍ പ്രകടനം; വീഡിയോ വൈറല്‍ - vettaiyan audio launch - VETTAIYAN AUDIO LAUNCH

'വേട്ടയ്യനി'ലെ 'മനസിലായോ' എന്ന ഗാനത്തിന് മഞ്ജുവിന്‍റെ ഹുക്ക് സ്‌റ്റെപ്പ്. വീഡിയോയും ചിത്രങ്ങളും വൈറല്‍.

VETTAIYAN AUDIO LAUNCH  MANJU WARRIER DANCE  മഞ്ജുവാര്യര്‍ വേട്ടയ്യന്‍  വേട്ടയ്യന്‍ സിനിമ
Manju Warrier an Rajinikanth (ETV Bharat)

By ETV Bharat Kerala Team

Published : Sep 25, 2024, 3:07 PM IST

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനീകാന്ത് നായകനാവുന്ന 'വേട്ടയ്യന്‍'. ചിത്രത്തിലെ 'മനസിലോ' എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. രജനികാന്തിന്‍റെയും മഞ്ജുവാര്യരുടെയും തകര്‍പ്പന്‍ നൃത്തമാണ് ഈ ഗാനരംഗത്തിലുള്ളത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലും തിളങ്ങിയിരിക്കുകയാണ് മഞ്ജുവാര്യര്‍. 'മനസിലായോ' എന്ന ഗാനത്തിന് വേദിയില്‍ ചുവട് വയ്ക്കുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനം കവരുന്നത്. ഇതിന്‍റെ വീഡിയോ നിമിഷ നേരം കൊണ്ടാണ് തരംഗമായത്.

വീഡിയോ കണ്ടതോടെ പ്രമുഖര്‍ വരെ പ്രതികരണവുമായി എത്തി. ഓഡിയോ ലോഞ്ചിനിടെയുള്ള മഞ്ജുവിന്‍റെ ചിത്രങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ഇളം മഞ്ഞ നിറത്തിലുള്ള അനാര്‍ക്കലി ചുരിദാര്‍ അണ് മഞ്ജു ധരിച്ചത്. അരുണ്‍ പ്രകാശ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'മനസിലായോ' എന്ന ഗാനം പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളിലാണ് ട്രെന്‍ഡിങ് ലിസ്‌റ്റില്‍ ഒന്നാമതായത്. അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് ഈണമൊരുക്കിയത്. മലേഷ്യ വാസുദേവന്‍, യുഗേന്ദ്രന്‍, അനിരുദ്ധ്, ദീപ്‌തി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. അന്തരിച്ച മലേഷ്യ വാസുദേവിന്‍റെ ശബ്‌ദം എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുനസൃഷ്‌ടിച്ചത്.

Also Read:സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ;സ്‌കൂള്‍ കുട്ടിയെ പോലെയുണ്ടെന്ന് ആരാധകര്‍

ABOUT THE AUTHOR

...view details