കേരളം

kerala

ETV Bharat / entertainment

'മമ്മൂക്കാ', 'എന്തോ', കാലമെത്ര കഴിഞ്ഞാലും മാറാത്ത കുറുമ്പും കൗതുകവും; കുറിപ്പ് വൈറല്‍ - mammootty with kids - MAMMOOTTY WITH KIDS

രണ്ട് കൊച്ചു കുട്ടികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. എട്ടു വയസ്സുകാരന്‍ നോവയും, നാല് വയസ്സുള്ള അനിയന്‍ ഇമ്മാനുവലുമാണ് മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍. റോബര്‍ട്ട് കുരിയാക്കോസാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.

MAMMOOTTY  MAMMOOTTY WITH KIDS PHOTO VIRAL  മമ്മൂട്ടി  മമ്മൂട്ടി വൈറല്‍
mammootty with kids photo viral (ETV Bharat)

By ETV Bharat Entertainment Team

Published : Sep 19, 2024, 11:35 AM IST

മമ്മൂട്ടി കുട്ടികളെ പോലെയാണെന്ന് ചിലപ്പോഴൊക്കെ സിനിമാക്കാര്‍ക്കിടയില്‍ സംസാരമാകാറുണ്ട്. മമ്മൂട്ടിയുടെ കുട്ടിക്കുറുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. ഇപ്പോഴിതാ രണ്ട് കൊച്ചു കുട്ടികള്‍ക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

എട്ടു വയസ്സുകാരന്‍ നോവയും, നാല് വയസ്സുള്ള അനിയന്‍ ഇമ്മാനുവലുമാണ് മമ്മൂട്ടിക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍റെ ഡയറക്‌ടര്‍ റോബര്‍ട്ട് കുരിയാക്കോസാണ് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള തന്‍റെ മക്കളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒപ്പം ഒരു കുറിപ്പും റോബര്‍ട്ട് പങ്കുവച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി ഒരു ചടങ്ങില്‍ സംസാരിക്കുന്നതിനിടെ 'മമ്മൂക്കാ' എന്ന് നീട്ടിവിളിച്ച നോവയും അതിന് മമ്മൂട്ടി 'എന്തോ' എന്ന് വിളികേട്ടതും അന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ കാണാന്‍ കൊച്ചിയിലെ വീട്ടില്‍ എത്തിയിരിക്കുകയാണ് നോവയും അനുജനും. മാതാപിതാക്കള്‍ക്കൊപ്പമാണ് നോവ മമ്മൂട്ടിയെ കാണാന്‍ എത്തിയത്. അനുജനെ ചേര്‍ത്തു നിര്‍ത്തി മമ്മൂട്ടി നില്‍ക്കുന്ന ചിത്രത്തില്‍ നോവ പിന്നില്‍ ഒളിച്ച് കളിക്കുന്നത് കാണാം.

'ഏതു തലമുറയെയും ആകര്‍ഷിക്കുന്ന നിത്യകൗതുകത്തിന്‍റെ പേരാണ് മമ്മൂട്ടി. പണ്ട് എറണാകുളത്ത് കെയര്‍ ആന്‍ഡ് ഷെയറിന്‍റെ ഒരു ചടങ്ങിനിടെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നുകൊണ്ട് 'മമ്മൂക്കാ' എന്ന് വിളിക്കുമ്പോള്‍ നോവയ്‌ക്ക് പ്രായം മൂന്ന് വയസ്. 'എന്തോ' എന്ന് നീട്ടിയുള്ള മറുപടി അവനുള്ള സമ്മാനവും കേട്ടു നിന്നവരില്‍ ചിരിയും ചില മാധ്യമങ്ങളില്‍ വാര്‍ത്തയുമായി.

കഴിഞ്ഞ ദിവസം നാട്ടിലെത്തിയപ്പോള്‍ നേരില്‍ കാണാനായി കൊച്ചിയിലെ വീട്ടില്‍ ചെന്നപ്പോള്‍ ഇപ്പോള്‍ എട്ടു വയസ്സുകാരനായ നോവ, അനുജന്‍ ഇമ്മാനുവേൽ എന്ന നാല് വയസ്സുകാരന്‍ മാനുവിനെ ചേര്‍ത്തു പിടിച്ച വാത്സല്യത്തിന്‍റെ ആ മഹാവൃക്ഷത്തിന് പിന്നില്‍ ഒളിച്ചുകളിച്ചു. കാലമെത്ര കഴിഞ്ഞാലും മാറാത്ത ഈ കുറുമ്പിന്‍റെ പേര് ബാല്യമെന്നും കൗതുകത്തിന്‍റെ പേര് മമ്മൂട്ടിയെന്നുമല്ലേ...!!!'-റോബര്‍ട്ട് പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം.

Also Read: 'സിനിമയില്‍ ഒരു ശക്തികേന്ദ്രവുമില്ല, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നു'; ഒടുവിൽ മൗനം ഭേദിച്ച് മമ്മൂട്ടി - Mammootty on industry row

ABOUT THE AUTHOR

...view details