ഗൗതം വാസുദേവ് മേനോന്‍ ആരാധകരും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് 'ഡൊമനിക് ആന്‍ഡ് ദി ലേഡീസ് പഴസ്'. 'വാരണ ആയിരം', 'വിണ്ണൈത്താണ്ടി വരുവായ' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ഗൗതം മേനോന്‍ ആദ്യമായി മലയാളത്തില്‍ ഒരുക്കുന്ന ചിത്രമായതുകൊണ്ട് പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമാണ്. ഇപ്പോഴിതാ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറാണ് ശ്രദ്ധ നേടുന്നത്.
ഡിക്‌റ്റക്‌ടീവായ ഡൊമനികിന്‍റെ ജീവിതത്തിലൂടെയാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ഒരു ലേഡീസ് പേഴ്‌സില്‍ നിന്നാണ് അന്വേഷണത്തിന്‍റെ തുടക്കം. പിന്നീട് അത് മിസിങ് കേസായി കൊലപാതക കേസിലേക്ക് വഴി മാറുന്നതാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്. ഗോകുല്‍ സുരേഷും നിര്‍ണായക വേഷത്തില്‍ മമ്മൂട്ടിക്കൊപ്പമുണ്ട്. ഫണ്‍ മോഡില്‍ തുടങ്ങി ഒരു ത്രില്ലര്‍ ലെവലിലേക്കാണ് ചിത്രത്തിന്‍റെ ട്രെയിലര്‍ സഞ്ചരിക്കുന്നത്.
ക്രൈം ഇന്‍വസ്‌റ്റിഗേഷന്‍ ത്രില്ലര്‍ കോമഡി ഇനത്തില്‍ പെടുന്നതാണ് ചിത്രം. മമ്മൂട്ടിയുടെ നിര്‍മാണത്തിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ സിനിമയാണിത്. ജനുവരി23 നാണ് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'എബിസിഡി' സിനിമയുടെ തിരക്കഥാകൃത്തുകളായ നീരജ് രാജന്‍, സുരാജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ഡൊമനിക് ആന്‍ഡ് ദി പേഴ്‌സി'ന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
പ്രശസ്‌ത തമിഴ് സംഗീത സംവിധായകന്‍ ദര്‍ബുക ശിവയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. അദ്ദേഹം മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. വിഷ്‌ണു ദേവാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റണിയാണ് ചിത്രത്തിന്‍റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.