കേരളം

kerala

ETV Bharat / entertainment

'ഒരു അന്വേഷണത്തിന്‍റെ തുടക്കം' കോട്ടയത്ത്; എംഎ നിഷാദ് സിനിമയ്‌ക്ക് കിക്കോഫ് - Oru Anweshanathinte Thudakkam - ORU ANWESHANATHINTE THUDAKKAM

ഷൈൻ ടോം ചാക്കോ മുകേഷ്, സമുദ്രക്കനി, വാണി വിശ്വനാഥ്, ബൈജു സന്തോഷ്, അശോകൻ എന്നിവരാണ് 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

M A NISHAD SHINE TOM CHACKO MOVIE  MALAYALAM UPCOMING MOVIES  MALAYALAM NEW RELEASES  ഒരു അന്വേഷണത്തിന്‍റെ തുടക്കം
ORU ANWESHANATHINTE THUDAKKAM

By ETV Bharat Kerala Team

Published : Apr 24, 2024, 7:21 PM IST

യ്യർ ഇൻ അറേബ്യയ്‌ക്ക് ശേഷം എംഎ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്‌ക്ക് തുടക്കം. ഒരു അന്വേഷണത്തിന്‍റെ തുടക്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കോട്ടയത്ത് പുരോഗമിക്കുകയാണ്. സംവിധായകൻ എംഎ നിഷാദ് തന്നെയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയതും.

'ഒരു അന്വേഷണത്തിന്‍റെ തുടക്കം' കോട്ടയത്ത്

ഷൈൻ ടോം ചാക്കോ കേന്ദ്ര കഥാപാത്രമാകുന്ന ഒരു അന്വേഷണത്തിന്‍റെ തുടക്കം സിനിമയിൽ മുകേഷ്, സമുദ്രക്കനി, വാണി വിശ്വനാഥ്, ബൈജു സന്തോഷ്, അശോകൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായാണ് ''ഒരു അന്വേഷണത്തിന്‍റെ തുടക്കം' അണിയിച്ചൊരുക്കുന്നത്.

അതേസമയം പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ വച്ച് കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ പൂജ ചടങ്ങ് നടന്നത്. സഹകരണ വകുപ്പ് മന്ത്രി വിഎൻ വാസവൻ സ്വിച്ചോൺ കർമ്മം നിർവഹിച്ചു. റിട്ട. ക്രൈം ബ്രാഞ്ച് എസ്‌പി എ ഷാനവാസ് ആദ്യ ക്ലാപ്പടിച്ചു. പ്രമുഖ വ്യക്തികളും താരങ്ങളും ചടങ്ങിൽ സന്നിഹിതരായി.

'ഒരു അന്വേഷണത്തിന്‍റെ തുടക്കം' കോട്ടയത്ത്

ബെൻസി പ്രോഡക്ഷൻസിന്‍റെ ബാനറിൽ കെ വി അബ്‌ദുൽ നാസറാണ് ഈ ചിത്രം നിർമിക്കുന്നത്. ശിവദ, ദുർഗ കൃഷ്‌ണ, സ്വാസിക, പ്രശാന്ത് അലക്‌സാണ്ടർ, കലാഭവൻ ഷാജോൺ, ജൂഡ് ആന്‍റണി, സുധീഷ്, ജോണി ആന്‍റണി, ജനാർദനൻ, ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, വിജയ് ബാബു, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി ശ്രീകുമാർ, ബിജു സോപാനം, കുഞ്ചൻ, അബു സലിം, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ജയകൃഷ്‌ണൻ, ഉല്ലാസ് പന്തളം, ജയകുമാർ, അനുമോൾ, മഞ്ജു പിള്ള, സ്‌മിനു സിജോ, ഉമ നായർ, ഗീതാഞ്ജലി മിഷ്റ, സിമി എബ്രഹാം, അനു നായർ, റിങ്കു, സന്ധ്യ മനോജ്, പൊന്നമ്മ ബാബു, കനകമ്മ, മഞ്ജു സുഭാഷ്, അനിത നായർ തുടങ്ങിയവരും ഈ സിനിമയിൽ ശ്രദ്ധേയ വേഷങ്ങളിൽ അണിനിരക്കുന്നു.

വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് ജോൺകുട്ടി ആണ്. പ്രഭാവർമ്മ, ഹരി നാരായണൻ, പളനി ഭാരതി എന്നിവരുടെ വരികൾക്ക് എം ജയചന്ദ്രൻ സംഗീതം പകരുന്നു. മാർക്ക് ഡി മൂസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വാഗമൺ, കുട്ടിക്കാനം, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലാണ് ഈ സിനിമയുടെ മറ്റ് ലൊക്കേഷനുകൾ.

പ്രൊഡക്ഷൻ കൺട്രോളർ - ബിനു മുരളി, പ്രൊഡക്ഷൻ ഡിസൈനർ - ഗിരീഷ് മേനോൻ, കലാസംവിധാനം - ദേവൻ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, മേക്കപ്പ് - റോണെക്‌സ് സേവ്യർ, ഓഡിയോഗ്രാഫി - എം ആർ രാജാകൃഷ്‌ണൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - കൃഷ്‌ണകുമാർ, അസോസിയേറ്റ് ഡയറക്‌ടർ - രമേശ്‌ അമാനത്, റെബി സലാം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - റിയാസ് പട്ടാമ്പി, പ്രൊഡക്ഷൻ മാനേജർ - സുജിത് വി സുഗതൻ, ശ്രീശൻ ഏരിമല, സ്റ്റണ്ട് - ഫീനിക്‌സ് പ്രഭു, ബില്ല ജഗൻ, സ്റ്റിൽസ് - ഫിറോഷ് കെ, ജയേഷ്, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്, പി ആർ ഒ - എ എസ് ദിനേശ് എന്നിവരാണ് ഈ സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർ.

ALSO READ:സ്‌കോട്ട്‌ലാൻഡിൽ ഇൻട്രൊ സോങ്, മൂസയെ ആർക്കും വിട്ടുകൊടുക്കില്ല ; 'സിഐഡി മൂസ 2' വരുമെന്ന് ജോണി ആന്‍റണി

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ