കേരളം

kerala

ETV Bharat / entertainment

അമ്മ സംഘടന ശക്തമായി തിരിച്ചെത്താന്‍ ഈഗോയും തെറ്റിദ്ധാരണകളും മാറ്റി വച്ച് പ്രവര്‍ത്തിക്കണം;കുഞ്ചാക്കോ ബോബന്‍ - KUNCHACKO BOBAN TALKS ABOUT AMMA

താര സംഘടനയായ അമ്മയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് താരം.

KUNCHACKO BOBAN  AMMA ASSOCIATION  കുഞ്ചാക്കോ ബോബന്‍  താരസംഘടന അമ്മ
കുഞ്ചാക്കോ ബോബന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 9, 2024, 4:28 PM IST

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇല്ലെന്ന് പറഞ്ഞാല്‍ നുണയായി പോകുമെന്നും നടന്‍ കുഞ്ചാക്കോ ബോബന്‍. തങ്ങള്‍ക്ക് നേരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കില്‍ ആരോപണ വിധേയര്‍ അത് തെളിയിക്കണമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മനപൂര്‍വമായി അമ്മയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടോ മാറി നിന്നിട്ടോ ഇല്ല. എന്നാല്‍ കമ്മ്യൂണിക്കേഷന്‍റെ ഒരു ചെറിയ പ്രശ്‌നമുണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായി പോകും. അതിനപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണെന്നും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ നിലപാട് വ്യക്തമാക്കിയത്.

കുഞ്ചാക്കോ ബോബന്‍റെ വാക്കുകള്‍

"ഞാനെന്നല്ല ആരാണെങ്കിലും ന്യായത്തിന്‍റെ കൂടെ നില്‍ക്കുക എന്നതാണ് ചെയ്യേണ്ടത്. കുറ്റാരോപിതര്‍ തങ്ങളുടെ നേരെ ഉയര്‍ന്ന ആരോപണം തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് തെളിയിക്കണം. ആര്‍ക്കും എന്തും ഒരടിസ്ഥാനവുമില്ലാതെ വിളിച്ചു പറയാം. തെറ്റായ ആരോപണങ്ങള്‍ അവരുടെ കുടുംബത്തെ ബാധിക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. അതേ സമയം കുറ്റം നടന്നിട്ടുണ്ടെങ്കില്‍ ഇരയെ പിന്തുണയ്ക്കുകയാണ് വേണ്ടത്. കുറേ നാള്‍ മുമ്പ് നടന്നത് ഇപ്പോള്‍ പറയുന്നു എന്ന് പറയുന്നതില്‍ പ്രസക്തിയില്ല.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മനപൂര്‍വമായി അമ്മയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടോ മാറി നിന്നിട്ടോ ഇല്ല. എന്നാല്‍ കമ്മ്യൂണിക്കേഷന്‍റെ ഒരു ചെറിയ പ്രശ്‌നമുണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറഞ്ഞാല്‍ അത് കള്ളമായി പോകും. അതിനപ്പുറം അമ്മയെന്ന സംഘടന ഇപ്പോഴും പ്രിയപ്പെട്ടതാണ്. അവര്‍ ചെയ്യുന്ന പ്രവൃത്തികളുടെ കൂടെ ഞാനുമുണ്ടാകും. കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഈയോഗും തെറ്റിദ്ധാരണകളും മാറ്റിവച്ച് തുറന്ന് സംസാരിച്ച് അമ്മയെ ശക്തമായി തിരിച്ചെത്തിക്കാന്‍ ചില വിട്ടുവീഴ്‌ചകളും ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഉണ്ടാവണം. അതില്‍ മുതിര്‍ന്ന ആളുകളെന്നോ പുതിയ തലമുറയെന്നോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവരും ചേര്‍ന്നാലേ നന്നാവുകയുള്ളു.

അമ്മയുടെ പ്രസിഡന്‍റായി പുതിയ ആളുകള്‍ വന്നുവെന്നത് കൊണ്ടു മാത്രം ശരിയാവണമെന്നില്ല. പൃഥ്വിരാജും വിജയരാഘവന്‍ ചേട്ടനുമൊക്കെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് നല്ലൊരു ഒപ്‌ഷനാണ്", കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ചില താരങ്ങള്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ അമ്മയിലെ എക്‌സിക്യുട്ടീവ് അംഗങ്ങളെ പിരിച്ചുവിട്ടിരുന്നു.

ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ, മണിയന്‍ പിള്ള രാജു എന്നിവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ക്കെതിരെയും ലൈംഗികാതിക്രമക്കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തതോടെയായിരുന്നു അമ്മ സംഘടന പിരിച്ചു വിട്ടത്.

Also Read:തിയേറ്ററില്‍ ആരവം തീര്‍ക്കാന്‍ വീണ്ടും 'വാഴ', രണ്ടാം ഭാഗം പ്രഖ്യാപിച്ചു; ചിത്രീകരണം ജനുവരിയില്‍

ABOUT THE AUTHOR

...view details