കേരളം

kerala

ETV Bharat / entertainment

'നിന്നെ സിംഹക്കൂട്ടിലാണോടാ പ്രസവിച്ചത്'; കൗതുകമുണർത്തി 'ഗ്ർർർ' ട്രെയിലര്‍ - GRRR Official Trailer - GRRR OFFICIAL TRAILER

കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ഗ്ർർർ' ജൂൺ 14ന് തിയേറ്ററുകളിലേക്ക്.

GRRR MOVIE RELEASE DATE  ഗ്ർർർ ട്രെയിലര്‍  കുഞ്ചാക്കോ ബോബൻ സുരാജ് വെഞ്ഞാറമൂട്  KUNCHACKO BOBAN SURAJ VENJARAMOODU
GRRR Movie (ETV Bharat)

By ETV Bharat Kerala Team

Published : Jun 10, 2024, 7:12 PM IST

കുഞ്ചാക്കോ ബോബന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ഗ്ർർർ' എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഏറെ രസകരമായി അണിയിച്ചൊരുക്കിയ ട്രെയിലർ കാഴ്‌ചക്കാരുടെ ആകാംക്ഷയേറ്റുന്നതാണ്. സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ 'എസ്ര'യ്‌ക്ക് ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമയാണ് 'ഗ്ർർർ'.

ഒരു പ്രത്യേക സാഹചര്യത്തില്‍ സിംഹക്കൂട്ടില്‍ അകപ്പെട്ടുപോകുന്ന ചെറുപ്പക്കാരന്‍റെ കഥ പറയുന്ന ചിത്രമാകും 'ഗ്ർർർ' എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു മുഴുനീള ഹാസ്യ ചിത്രമാകും ഇതെന്നും ട്രെയിലർ അടിവരയിടുന്നു. മുന്‍പ് പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. ഇപ്പോഴിതാ ട്രെയിലറും ശ്രദ്ധനേടുകയാണ്.

കുഞ്ചാക്കോ ബോബനും സുരാജിനും ഒപ്പം ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ തിളങ്ങിയ മോജോ എന്ന സിംഹവും 'ഗ്ർർർ'ൽ ഉണ്ട്. 'ദർശൻ' എന്ന കഥാപാത്രമായാണ് മോജോ എത്തുന്നത്. അനഘ, ശ്രുതി രാമചന്ദ്രന്‍ എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ.

ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ഗ്ർർർ' ജൂണ്‍ 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്തും. മഞ്ജു പിള്ള, രാജേഷ്‌ മാധവന്‍, ധനേഷ് ആനന്ദ്‌, രാകേഷ് ഉഷാര്‍, രതീഷ്‌ ബാലകൃഷ്‌ണൻ പൊതുവാള്‍, അലന്‍സിയര്‍ എന്നിവരാണ് സിനിമയിലെ മറ്റ് ശ്രദ്ധേയ താരങ്ങൾ. സിനിഹോളിക്‌സ് ആണ് ഈ ചിത്രത്തിന്‍റെ സഹനിർമാണം.

സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് 'ഗ്ർർർ' സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്‌ത സംവിധായകനായ രതീഷ്‌ ബാലകൃഷ്‌ണൻ പൊതുവാളാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. മിഥുൻ എബ്രഹാം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ജയേഷ് നായരാണ്.
എഡിറ്റിങ് വിവേക് ഹർഷനും സംഗീതസംവിധാനം ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ് എന്നിവരും നിർവഹിക്കുന്നു.

പശ്ചാത്തല സംഗീതം : ഡോൺ വിൻസെന്‍റ്, ഗാനരചന : മനു മഞ്ജിത്, വൈശാഖ് സുഗുണൻ, കലാസംവിധാനം : രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ : ഷബീര്‍ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ : ശ്രീജിത്ത് ശ്രീനിവാസൻ, വിഎഫ്‌എക്‌സ് : എഗ് വൈറ്റ് വിഎഫ്എക്‌സ്, മേക്കപ്പ് : ഹസൻ വണ്ടൂർ, വസ്‌ത്രാലങ്കാരം : സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ : ആർ ജെ മുരുകൻ, ക്രിയേറ്റീവ് ഡയറക്‌ടർ : ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ : മിറാഷ് ഖാൻ, ഡിസൈൻ : ഇല്യുമിനാര്‍ട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ് : അനൂപ് സുന്ദരൻ.

ALSO READ:മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പരസ്‌പരം ആലിംഗനം ചെയ്‌ത് കിങ് ഖാനും ഖിലാഡിയും; ചിത്രങ്ങൾ വൈറൽ

ABOUT THE AUTHOR

...view details