പ്രിൻസ് പിക്‌ചേഴ്‌സിന്‍റെ നിർമാണത്തിൽ കാർത്തിയെ കേന്ദ്ര കഥാപാത്രമാക്കി പിഎസ് മിത്രൻ സംവിധാനം ചെയ്‌ത ബ്ലോക്ക്ബസ്‌റ്റർ ചിത്രം 'സർദാർ'ന്‍റെ രണ്ടാംഭാഗം ഒരുങ്ങുന്നു. 'സർദാർ 2' എന്ന് പേരിട്ടിരിക്കുന്ന ചെയ്‌ത ചിത്രം 2024 ജൂലൈ 15 ന് ചെന്നൈയിൽ ഒരുക്കിയ സെറ്റിൽ ഷൂട്ടിങ് ആരംഭിക്കും.
എസ് ലക്ഷ്‌മൺ കുമാർ നിർമാതാവും എ വെങ്കിടേഷ് സഹനിർമാതാവുമായ ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീതം ഒരുക്കിയത്. ജോർജ് സി വില്യംസാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞു. 2022 ഒക്ടോബർ 21 നാണ് 'സർദാർ ആദ്യ ഭാഗം റിലീസ് ചെയ്‌തത്.