കേരളം

kerala

ETV Bharat / entertainment

യഷ്- ഗീതുമോഹന്‍ദാസ് ചിത്രം ടോക്‌സിക്കിന്‍റെ ചിത്രീകരണത്തിനായി മുറിച്ചത് നൂറുകണക്കിന് മരങ്ങള്‍; സിനിമയ്ക്കെതിരെ വനം വകുപ്പ്

സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചു. സമഗ്രമായ അന്വേഷണം നടത്തണമെന്ന് വനം മന്ത്രി.

YASH MOVIE TOXIC  GEETHU MOHANDAS MOVIE TOXIC  യഷ് സിനിമ ടോക്‌സിക്  അനധികൃത മരം മുറി ടോക്‌സിക് സിനിമ
ടോക്‌സിക് സിനിമയുടെ ചിത്രീകരണത്തിനിടെ (ETV Bharat)

By ETV Bharat Entertainment Team

Published : Oct 31, 2024, 1:52 PM IST

കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാവുന്ന 'ടോക്‌സിക്' സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു. സിനിമയുടെ ചിത്രീകരണത്തിനായി ബെംഗളുരു പീനിയയില്‍ എച്ച് എം ടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്ന് നൂറുകണക്കിന് മരങ്ങൾ വെട്ടിമാറ്റിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് ചിത്രീകരണം നിര്‍ത്തി വെപ്പിച്ചത്.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ വനം മന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. എച്ച് എം ടിയുടെ അധീനതയിലുള്ള ഈ സ്ഥലം റിസര്‍വ് വനഭൂമിയാണ്. ഇതിനെ തുടര്‍ന്നാണ് വനം വകുപ്പ് നടപടിയുമായി രംഗത്ത് എത്തിയത്. മരങ്ങൾ മുറിച്ചതിന്‍റെ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്

മരം മുറിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തുമെന്നും അനധികൃതമായി ഏതെങ്കിലും ഉദ്യേഗസ്ഥർ ഇതിൽ ഇടപ്പെട്ടിട്ടുണ്ടെങ്കിൽ കർശന അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നും വനം മന്ത്രി പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എച്ച്എംടിയും സംസ്ഥാന വനം വകുപ്പും തമ്മിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നേരത്തെയും തർക്കം നിലനിൽക്കുന്നുണ്ട്. ബംഗളൂരുവിലെ പീനിയ പ്ലാന്റേഷനിലെ 599 ഏക്കർ വനഭൂമി 1960-കളിൽ ശരിയായ ഡി-നോട്ടിഫിക്കേഷൻ കൂടാതെ എച്ച്എംടിക്ക് അനധികൃതമായി കൈമാറ്റം ചെയ്‌തെന്നാണ് വനം, പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ കുറിപ്പിൽ മന്ത്രി ആരോപിക്കുന്നത്.

എന്നാൽ എച്ച്എംടി പുനരുദ്ധാരണം നടത്തുന്നതിനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി എച്ച് ഡി കുമാരസാമി ആരോപിച്ചു. ഭൂമി എച്ച്എംടിയുടെ കൈവശമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ആവശ്യമായ അനുമതികൾക്ക് ശേഷമാണ് തങ്ങൾ ചിത്രീകരണം ആരംഭിച്ചതെന്ന് ടോക്‌സിക് സിനിമയുടെ നിർമ്മാണ കമ്പനിയായ കെവിഎൻ പ്രൊഡക്ഷൻസ് പറഞ്ഞു. ചിത്രീകരണത്തിനായി ഉപയോഗിച്ചത് സ്വകാര്യഭൂമിയാണെന്നും രേഖകൾ കൈവശമുണ്ടെന്നും നിർമാതാക്കൾ പറഞ്ഞു.

നടി ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സികിൽ ഹുമ ഖുറേഷി , നയൻതാര, അക്ഷയ് ഒബ്റോയ് എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Also Read:ദുല്‍ഖറിന്‍റെ ഗംഭീര തിരിച്ചു വരവ്; 'ലക്കി ഭാസ്‌കര്‍' പ്രേക്ഷക പ്രതികരണം

ABOUT THE AUTHOR

...view details