കേരളം

kerala

ETV Bharat / entertainment

'കൽക്കി 2898 എഡി' യുഎസ്എ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി; ട്രെയിലർ ഇന്നെത്തും - Kalki 2898 AD Trailer - KALKI 2898 AD TRAILER

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൽക്കി 2898 എഡിയുടെ ട്രെയിലർ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം.

KALKI 2898 AD ADVANCE BOOKINGS  KALKI 2898 AD RELEASE  കൽക്കി 2898 എഡി  PRABHAS WITH DEEPIKA PADUKONE
Kalki 2898 AD (Instagram)

By ETV Bharat Kerala Team

Published : Jun 10, 2024, 5:12 PM IST

ന്ത്യൻ സിനിമാലോകവും ആരാധകരും ഒരുപോലെ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൽക്കി 2898 എഡിയുടെ ട്രെയിലർ പുറത്തുവരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇന്ന് രാത്രി ഏഴ് മണിക്ക് പ്രഭാസ് നായകനായി എത്തുന്ന കൽക്കിയുടെ ട്രെയിലർ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഏതായാലും പ്രഭാസ് ആരാധകർ ആഘോഷം തുടങ്ങിക്കഴിഞ്ഞു.

യുഎസ്എയിലും കൽക്കി 2898 എഡിയുടെ ആവേശം ഉയരുകയാണ്. ചിത്രത്തിൻ്റെ അഡ്വാൻസ് ബുക്കിംഗ് യുഎസിൽ ആരംഭിച്ചതായി വിദേശ വിതരണ കമ്പനിയായ പ്രത്യാംഗിര സിനിമാസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ബുക്കിംഗ് ഇപ്പോൾ ഓപ്പൺ ഓപ്പൺ എന്ന പോസ്റ്റർ സഹിതമാണ് വാർത്ത ഇൻസ്റ്റഗ്രാമിൽ ഇവർ പങ്കുവെച്ചത്. ട്രെയിലർ ഇതുവരെ റിലീസ് ചെയ്‌തിട്ടില്ലെങ്കിലും, അഡ്വാൻസ് ബുക്കിംഗ് പ്രതികരണം മികച്ചതാണ്.

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണാണ് നായികയായി എത്തുന്നത്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ എന്നി ഇതിഹാസ താരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. കൽക്കിയിലെ മറ്റൊരു ശ്രദ്ധേയ താരം ദിഷ പടാനിയാണ്. മലയാളികളുടെ സ്വന്തം ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്.

വൈജയന്തി മൂവീസിൻ്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിച്ച ഈ ബഹുഭാഷ, ബിഗ് ബജറ്റ് സിനിമയിൽ ബുജ്ജി എന്ന റോബോർട്ടും മറ്റൊരു പ്രധാന ആകർഷണമാണ്. ബുജ്ജിയ്‌ക്കായി കീർത്തി സുരേഷ് ആണ് ശബ്‌ദം നൽകുന്നത്.

ജൂൺ 27 നാണ് ഈ ചിത്രം തിയേറ്ററുകളിലെത്തുക. അതേസമയം ബുക്കിങ് ആരംഭിച്ച് മൂന്ന് ദിവസങ്ങൾക്കുള്ളിൽ സ്‌ക്രീനുകളുടെയും തിയേറ്ററുകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായാണ് റിപ്പോർട്ടുകൾ. പ്രഭാസ്, കമൽ ഹാസൻ, റാണ ദഗുബാട്ടി എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ വർഷം സാൻ ഡിയാഗോ കോമിക്-കോണിലാണ് കൽക്കിയുടെ ഫസ്റ്റ് ലുക്ക് അനാച്ഛാദനം ചെയ്‌തത്. അതേസമയം ജൂൺ 26ന് അമേരിക്കയിൽ ചിത്രത്തിൻ്റെ പ്രീമിയർ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്.

2898-ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് 'കൽക്കി' എന്നാണ് സൂചന. ഭൈരവ എന്ന കഥാപാത്രത്തെയാണ് 'കൽക്കി 2898 എഡി'യിൽ പ്രഭാസ് പകർന്നാടുന്നത്. അടുത്തിടെ ഈ ചിത്രത്തിന്‍റെബുജ്ജി-ഭൈരവ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ആഡംബര പ്രി-റിലീസ് ഇവൻ്റിൽ പ്രത്യേക ടീസറിലൂടെയാണ് നിർമാതാക്കൾ ബുജ്ജിയെയും ഭൈരവയെയും വെളിപ്പെടുത്തിയത്. കൽക്കി സിനിമയിലെ അവിഭാജ്യ ഘടകമാകും ഭൈരവയുടെ ബുജ്ജി എന്ന വാഹനം എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ALSO READ:'കൽക്കി 2898 എഡി'യിലെ ദീപിക പദുക്കോണിന്‍റെ റോൾ എന്തെന്നറിയുമോ? പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ

ABOUT THE AUTHOR

...view details